Advertisment

'മറ്റുള്ളവർ എന്ത് ചെയ്താലും പ്രശ്നമല്ല, ഞാൻ പോകും': രാമക്ഷേത്ര ഉദ്ഘാടനത്തെക്കുറിച്ച് മുൻ ക്രിക്കറ്റ് താരവും എഎപി എംപിയുമായ ഹർഭജൻ സിംഗ്

ഈ സമയത്ത് ഈ ക്ഷേത്രം പണിയുന്നത് നമ്മുടെ ഭാഗ്യമാണ്, അതിനാല്‍ നമ്മള്‍ എല്ലാവരും പോയി ശ്രീരാമനില്‍ നിന്ന് അനുഗ്രഹം വാങ്ങണം. ഇതിനായി ഞാന്‍ രാമമന്ദിര്‍ ഉദ്ഘാടനത്തിന് പോകുന്നു

New Update
harbhajann.jpg

അയോധ്യയിലെ രാമക്ഷേത്ര ഉദ്ഘാടനത്തില്‍ നിലപാട് വ്യക്തമാക്കി മുന്‍ ക്രിക്കറ്റ് താരവും എഎപി എംപിയുമായ ഹര്‍ഭജന്‍ സിംഗ്. ജനുവരി 22ന് നടക്കുന്ന പ്രാണ്‍ പ്രതിഷ്ഠാ ചടങ്ങില്‍ പങ്കെടുക്കുമെന്ന് ഹര്‍ഭജന്‍ സിംഗ് അറിയിച്ചു. മറ്റുള്ളവര്‍ എന്ത് ചെയ്യുന്നു എന്നത് എനിക്ക് പ്രശ്‌നമല്ല രാമക്ഷേത്ര ഉ?ദ്ഘാടനത്തിന് താന്‍ പോകുമെന്നാണ് ഹര്‍ഭജന്‍ സിംഗ് പറഞ്ഞത്. രാമക്ഷേത്ര ഉദ്ഘാടനത്തില്‍ മിക്ക പ്രതിപക്ഷ പാര്‍ട്ടികളും നിലപാടറിയിച്ച് രംഗത്തെത്തിയിരുന്നു. ''പ്രാണ്‍ പ്രതിഷ്ഠാ ചടങ്ങില്‍ മറ്റ് പാര്‍ട്ടികള്‍ പോകുമോ ഇല്ലയോ എന്നത് എന്നെ ബാധിക്കുന്ന വിഷയമല്ല. ഞാന്‍ എന്തായാലും പോകും. ഞാന്‍ പോകുന്നതില്‍ ആര്‍ക്കെങ്കിലും പ്രശ്നമുണ്ടെങ്കില്‍ അവര്‍ക്ക് അവര്‍ക്കിഷ്ടമുള്ളത് ചെയ്യാം,'ഹര്‍ഭജന്‍ സിംഗ് വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയോട് പറഞ്ഞു.

Advertisment

'ഈ സമയത്ത് ഈ ക്ഷേത്രം പണിയുന്നത് നമ്മുടെ ഭാഗ്യമാണ്, അതിനാല്‍ നമ്മള്‍ എല്ലാവരും പോയി ശ്രീരാമനില്‍ നിന്ന് അനുഗ്രഹം വാങ്ങണം. ഇതിനായി ഞാന്‍ രാമമന്ദിര്‍ ഉദ്ഘാടനത്തിന് പോകുന്നു, ''എഎപി എംപി കൂട്ടിച്ചേര്‍ത്തു. ബിജെപി പരിപാടിയെ രാഷ്ട്രീയവത്കരിക്കുകയാണെന്ന് ആരോപിച്ച് മിക്ക പ്രതിപക്ഷ പാര്‍ട്ടികളും ജനുവരി 22 ലെ രാമക്ഷേത്ര ഉദ്ഘാടനം ബഹിഷ്‌കരിച്ചിരിക്കുകയാണ്. 2024ലെ ലോക്സഭാ തിരഞ്ഞെടുപ്പിനുള്ള പ്രചാരണായുധമായാണ് ബിജെപി ക്ഷേത്രം തുറക്കുന്നതെന്നും പ്രതിപക്ഷ പാര്‍ട്ടികളില്‍ നിന്ന് ആരോപണമുയര്‍ന്നിരുന്നു. 

ജനുവരി 22ലെ പരിപാടി ഒഴിവാക്കുമെന്ന് പാര്‍ട്ടി മേധാവിയും ഡല്‍ഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്രിവാള്‍ പറഞ്ഞതിന് തൊട്ടുപിന്നാലെയാണ് ഹര്‍ഭജന്‍ സിം?ഗ് നിലപാട് വ്യക്തമാക്കി രം?ഗത്തെത്തിയിരിക്കുന്നത്. അതേസമയം തനിക്ക് പ്രാണ്‍ പ്രതിഷ്ഠയിലേക്കുള്ള ഔപചാരിക ക്ഷണം ഇതുവരെ ലഭിച്ചിട്ടില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് അരവിന്ദ് കെജ്രിവാള്‍ ചടങ്ങി ബഹിഷ്‌കരിക്കുന്നത്. ജനുവരി 22ന് ശേഷം ഭാര്യയ്ക്കും കുട്ടികള്‍ക്കും മാതാപിതാക്കള്‍ക്കുമൊപ്പം ക്ഷേത്രദര്‍ശനം നടത്തുമെന്നും കെജ്രിവാള്‍ പറഞ്ഞിരുന്നു. 

 

അതേസമയം അയോധ്യയിലെ രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങ് നടക്കുന്ന ജനുവരി 22-ന് ഉച്ചവരെ അവധി പ്രഖ്യാപിച്ച് കേന്ദ്ര സര്‍ക്കാര്‍.  രാജ്യത്തെ എല്ലാ കേന്ദ്ര സര്‍ക്കാര്‍ ഓഫീസുകള്‍ക്കും സ്ഥാപനങ്ങള്‍ക്കും വ്യവസായ സ്ഥാപനങ്ങള്‍ക്കുമാണ് അവധി. തിങ്കളാഴ്ച ഉച്ചയ്ക്ക് രണ്ടര വരെയാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. ജീവനക്കാര്‍ക്ക് ആഘോഷങ്ങളില്‍ പങ്കെടുക്കാനാണ് ഈ തീരുമാനം. 22ന് ഉച്ചയ്ക്ക് 12.15നും 12.45നും ഇടയ്ക്കാണ് അയോധ്യയില്‍ പ്രതിഷ്ഠാ ചടങ്ങുകള്‍ നടക്കുക. ഇത് സംബന്ധിച്ച ഉത്തരവ് എക്സില്‍ പങ്കുവെച്ചിട്ടുണ്ട്.  ഇതിന് പിന്നാലെ ചില സംസ്ഥാനങ്ങളും അവധി പ്രഖ്യാപിച്ചിരുന്നു. 

 

ram temple harbajan singh
Advertisment