നിങ്ങളുടെ സൈബർ കടന്നലുകൾ എന്തെല്ലാം കള്ള കഥകൾ പാടിനടന്നു ഈ നാട്ടിൽ.. എന്നിട്ടും ജയിക്കാനായി ഉമ്മൻ ചാണ്ടിയുടെ ഓർമ്മകൾ പുതുപ്പള്ളിയിൽ പിന്നെയും ബാക്കി, ‘പോ മക്കളെ പുതുപ്പള്ളിയിൽ നിന്ന് മടങ്ങി പോ’; ഹരീഷ് പേരടിയുടെ മാസ് ഡയലോഗ്

സാമൂഹ്യ, രാഷ്ട്രീയ വിഷയങ്ങളിൽ പതിവായി ശ്രദ്ധേയ പ്രതികരണങ്ങൾ നടത്താറുളള വ്യക്തിയാണ് ഹരീഷ് പേരടി.

New Update
hareesh peradi chandy oomman

കോഴിക്കോട്: പുതുപ്പളളിയിലെ തിരഞ്ഞെടുപ്പ് ഫലം സമൂഹമാദ്ധ്യമങ്ങളിലും വലിയ ചർച്ചയ്ക്കാണ് വഴി തുറന്നത്. പ്രമുഖരടക്കം ചാണ്ടി ഉമ്മന്റെ വിജയത്തെ അഭിനന്ദിച്ചും ജെയ്ക്കിന്റെ പരാജയത്തിൽ സിപിഎമ്മിനെ വിമർശിച്ചും പ്രതികരിക്കുന്നുണ്ട്. പോ മക്കളെ, പുതുപ്പള്ളിയിൽ നിന്ന് മടങ്ങി പോ എന്ന മാസ് ഡയലോഗുമായി നടൻ ഹരീഷ് പേരടി നടത്തിയ പ്രതികരണം സമൂഹമാദ്ധ്യമങ്ങളിൽ ചിരിക്കും ചർച്ചയ്ക്കുമാണ് വഴി തെളിച്ചത്.

Advertisment

‘പോ മക്കളെ, പുതുപ്പള്ളിയിൽ നിന്ന് മടങ്ങി പോ. ഉമ്മൻ ചാണ്ടിയെ തോൽപ്പിക്കാൻ നിങ്ങൾക്കാവില്ല… പുതുപ്പള്ളിയിലെ ജനഹൃദയങ്ങളിൽ ആഴത്തിൽ പെയ്തിറങ്ങിയ സ്‌നേഹമഴയായിരുന്നു അയാൾ.. നിങ്ങളുടെ സൈബർ കടന്നലുകൾ എന്തെല്ലാം കള്ള കഥകൾ പാടിനടന്നു ഈ നാട്ടിൽ.. എന്നിട്ടും ജയിക്കാനായി ഉമ്മൻ ചാണ്ടിയുടെ ഓർമ്മകൾ പുതുപ്പള്ളിയിൽ പിന്നെയും ബാക്കി. ചാണ്ടി ഉമ്മന് അഭിവാദ്യങ്ങൾ’ എന്നായിരുന്നു ഹരീഷ് പേരടിയുടെ പ്രതികരണം.

സാമൂഹ്യ, രാഷ്ട്രീയ വിഷയങ്ങളിൽ പതിവായി ശ്രദ്ധേയ പ്രതികരണങ്ങൾ നടത്താറുളള വ്യക്തിയാണ് ഹരീഷ് പേരടി. പുതുപ്പള്ളി ഫലത്തെക്കുറിച്ചുളള ഫേസ്ബുക്ക് പോസ്റ്റ് മണിക്കൂറുകൾക്കുളളിൽ ആയിരത്തിലധികം പേർ ലൈക്ക് ചെയ്തു കഴിഞ്ഞു. ഇടത് സർക്കാരിന്റെ അഴിമതിയും വികസന രംഗത്തെ പൊളളയായ അവകാശവാദങ്ങളുമൊക്കെ ചർച്ചയായ തിരഞ്ഞെടുപ്പായിരുന്നു പുതുപ്പളളിയിൽ നടന്നത്. ഈ സാഹചര്യത്തിൽ കൂടിയായിരുന്നു പ്രതികരണം.

37,719 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് പുതുപ്പളളിയിൽ ചാണ്ടി ഉമ്മൻ വിജയിച്ചത്. കഴിഞ്ഞ തവണത്തേതിനെ അപേക്ഷിച്ച് ഇടതുപക്ഷത്തിന് 12000 ത്തോളം വോട്ടുകൾ ഇക്കുറി കുറയുകയും ചെയ്തു.

hareesh peradi chandy oomman puthuppally election
Advertisment