നിയമന കോഴക്കേസ്; സിസിടിവി ദൃശ്യങ്ങള്‍ പ്രതികൂലമെങ്കിലും മൊഴിയില്‍ ഉറച്ച് ഹരിദാസന്‍

കൂടുതല്‍ സിസിടിവി ദൃശ്യങ്ങള്‍ ഇന്ന് പൊലീസ് പരിശോധിക്കും. സെക്രട്ടറിയേറ്റിന് പുറത്തുള്ള ദൃശ്യങ്ങളാണ് പൊലീസ് പരിശോധിക്കുക.

New Update
K

തിരുവനന്തപുരം: നിയമന കോഴക്കേസില്‍ മൊഴിയില്‍ ഉറച്ച് പരാതിക്കാരന്‍ ഹരിദാസന്‍. അഖില്‍ മാത്യുവിനാണ് താന്‍ പണം കൈമാറിയതെന്ന് കണ്ടോണ്‍മെന്റ് പൊലീസിനോട് ഹരിദാസന്‍ ആവര്‍ത്തിച്ചു. പുറത്തുവന്ന സിസിടിവി ദൃശ്യങ്ങള്‍ പ്രതികൂലമാണെങ്കിലും മൊഴിയില്‍ ഉറച്ച് നില്‍ക്കുകയാണ് ഹരിദാസന്‍.

Advertisment

കൂടുതല്‍ സിസിടിവി ദൃശ്യങ്ങള്‍ ഇന്ന് പൊലീസ് പരിശോധിക്കും. സെക്രട്ടറിയേറ്റിന് പുറത്തുള്ള ദൃശ്യങ്ങളാണ് പൊലീസ് പരിശോധിക്കുക. കേസില്‍ അഖില്‍ സജീവാണ് മുഖ്യ പ്രതി എന്ന നിഗമനത്തിലാണ് പൊലീസ്. ഒളിവിലുള്ള അഖില്‍ സജീവനും ലെനിനും വേണ്ടി അന്വേഷണം ഊര്‍ജിതമാക്കിയിരിക്കുകയാണ് പൊലീസ്.

അഖില്‍ സജീവന്‍ തമിഴ്‌നാട്ടിലേക്ക് കടന്നെന്നാണ് പൊലീസിന് കിട്ടുന്ന വിവരം. മന്ത്രി വീണ ജോര്‍ജ്ജിന്റെ ഓഫീസ് പരിസരത്തെ സിസിടിവി ദൃശ്യങ്ങള്‍ പൊതുഭരണ വകുപ്പ് പൊലീസിന് കൈമാറിയിട്ടുണ്ട്. ആരോപണം ശരിവയ്ക്കുന്ന ദൃശ്യങ്ങളൊന്നും പൊലീസിന് കിട്ടിയിട്ടില്ല.

latest news akhil sajeev akhil mathew haridas
Advertisment