ബലാത്സംഗക്കേസിൽ കോടതി വിശദീകരണം തേടിയതിന് പിന്നാലെ റാം റഹീമിന്റെ പരോളിനെ ന്യായീകരിച്ച് ഹരിയാന മുഖ്യമന്ത്രി

ദേര തലവന്‍ ഗുര്‍മീത് റാം റഹീം സിംഗിന് കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ 184 ദിവസത്തെ പരോളും അവധിയും സര്‍ക്കാര്‍ അനുവദിച്ചിരുന്നു

New Update
ram raheem.jpg

ബലാത്സംഗക്കേസില്‍ കോടതി വിശദീകരണം തേടിയതിന് പിന്നാലെ ഗുര്‍മീത് റാം റഹീം സിങ്ങിന്റെ പരോളിനെ ന്യായീകരിച്ച് ഹരിയാന മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടര്‍. റാം റഹീമിന് നല്‍കുന്ന പരോളും അവധിയും ജയിലെ മറ്റ് തടവുകാര്‍ക്കും നല്‍കുന്നുണ്ടോയെന്ന് ഹൈക്കോടതി ചോദ്യം ചെയ്തതിന് പിന്നാലെയാണ് മുഖ്യമന്ത്രിയുടെ വിശദീകരണം. ജയിലില്‍ നല്ല പെരുമാറ്റമുള്ള എല്ലാ കുറ്റവാളികള്‍ക്കും പരോള്‍ ലഭിക്കാന്‍ അവകാശമുണ്ടെന്ന് ഖട്ടര്‍ കോടതിയെ അറിയിച്ചു.'ജയിലിലെ പെരുമാറ്റത്തിന്റെ അടിസ്ഥാനത്തിലാണ് പരോള്‍ നല്‍കുന്നത്. ഓരോ കുറ്റവാളിക്കും പരോളും അവധിയും ലഭിക്കാന്‍ അവകാശമുണ്ട്. ഞങ്ങള്‍ ഇപ്പോള്‍ തുറന്ന ജയിലിന് പ്രാധാന്യം നല്‍കുകയാണ്. നല്ല പെരുമാറ്റം കാണിക്കുന്ന തടവുകാരെ തുറന്ന ജയിലില്‍ പാര്‍പ്പിക്കും.'- ഖട്ടര്‍ വ്യക്തമാക്കി.

Advertisment

ദേര തലവന്‍ ഗുര്‍മീത് റാം റഹീം സിംഗിന് കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ 184 ദിവസത്തെ പരോളും അവധിയും സര്‍ക്കാര്‍ അനുവദിച്ചിരുന്നു. ശിരോമണി ഗുരുദ്വാര പ്രബന്ധക് കമ്മിറ്റി (എസ്ജിപിസി) സമര്‍പ്പിച്ച പൊതുതാല്‍പര്യ ഹര്‍ജിയെ തുടര്‍ന്നാണ് കോടതിയുടെ ചോദ്യം.  മറ്റ് കുറ്റവാളികള്‍ക്കും സമാനമായ അവധിയുംപരോളും നല്‍കിയിട്ടുണ്ടോയെന്ന് വിശദീകരിക്കാന്‍ പഞ്ചാബ്, ഹരിയാന ഹൈക്കോടതി, ഹരിയാന സര്‍ക്കാരിനോട് നിര്‍ദ്ദേശിച്ചു. തല്‍സ്ഥിതി റിപ്പോര്‍ട്ട് നല്‍കാന്‍ സംസ്ഥാന സര്‍ക്കാരിനോട് ഹൈക്കോടതി നിര്‍ദേശിക്കുകയും ചെയ്തു.
 
ഗുര്‍മീത് റാം റഹീമിന്റെ പതിവ് പരോളുകളില്‍ ആശങ്കയുണ്ടാക്കുന്നുവെന്നും ദേശീയ പരമാധികാരം, അഖണ്ഡത, പൊതു സൗഹാര്‍ദം, സമാധാനം, സാമൂഹിക ഘടന എന്നിവ സംരക്ഷിക്കാനാണ് പൊതുതാല്‍പര്യ ഹര്‍ജി ലക്ഷ്യമിടുന്നതെന്നും എസ്ജിപിസി വാദിച്ചു. ഫെബ്രുവരിയില്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ ബാബ, 'മഹാരാജ' തുടങ്ങിയ സ്ഥാനപ്പേരുകളുള്ള 'ദൈവത്തിന്റെ സന്ദേശവാഹകന്‍' എന്ന് അവകാശപ്പെടുന്ന റാം റഹീമിന് പരോള്‍ അനുവദിക്കുന്നതിന്റെ അനന്തരഫലങ്ങള്‍ എസ്ജിപിസി എചൂണ്ടി കാട്ടിയിരുന്നു.

21 ദിവസത്തെ അവധിക്ക് ശേഷം ബുധനാഴ്ചയാണ് ഗുര്‍മീത് റാം റഹീം, സുനരിയ ജയില്‍ അധികൃതര്‍ക്ക് മുന്നില്‍ കീഴടങ്ങിയത്. റാം റഹീമിന് 2023-ല്‍ ആകെ മൂന്ന് 184 ദിവസത്തെ പരോളാണ് അനുവദിച്ചത്. രണ്ട് ശിഷ്യകളെ ബലാത്സംഗം ചെയ്തതിന് 2017-ല്‍ 20 വര്‍ഷത്തെ തടവിന് ശിക്ഷിക്കപ്പെട്ട അദ്ദേഹം പിന്നീട് 2002-ല്‍ മാധ്യമപ്രവര്‍ത്തകന്‍ രാം ചന്ദര്‍ ഛത്രപതി, ദേര മാനേജര്‍ രഞ്ജിത് സിംഗ് എന്നിവരെ കൊലപ്പെടുത്തിയതുള്‍പ്പെടെ രണ്ട് കൊലപാതക കേസുകളില്‍ ജീവപര്യന്തം തടവ് അനുഭവിക്കുകയാണ്.

ram raheem
Advertisment