/sathyam/media/media_files/Q0npK7H3iargCSWj3zMk.jpg)
കര്‍ണാടക ഉപമുഖ്യമന്ത്രി ഡികെ ശിവകുമാറിനെ പരിഹസിച്ച് ജനതാദള്‍ (സെക്കുലര്‍) നേതാവ് എച്ച്ഡി കുമാരസ്വാമി. ശിവകുമാറിന്റെ മുഖ്യമന്ത്രി സ്ഥാന മോഹത്തെയാണ് കുമാരസ്വാമി പരിഹസിച്ചത്. ഇതിനായി ശിവകുമാറിന് 19 ജെഡി (എസ്) എംഎല്‍എമാരുടെ പിന്തുണ നല്‍കാമെന്ന് കുമാരസ്വാമി പറഞ്ഞു. 224 അംഗ നിയമസഭയില്‍ ഇതിനകം 136 എംഎല്‍എമാരുള്ളപ്പോള്‍ തന്നെ ജെഡി(എസ്) എംഎല്‍എമാരെ കോണ്‍ഗ്രസ് തങ്ങള്‍ക്കൊപ്പം ക്ഷണിക്കുന്നതിന്റെ ആവശ്യകതയെയും ജെഡിഎസ് സംസ്ഥാന അധ്യക്ഷന്‍ ചോദ്യം ചെയ്തു.
ജെഡിഎസ് എംഎല്‍എമാരില്‍ പലരും കോണ്‍ഗ്രസില്‍ ചേരാന്‍ താല്‍പര്യള്ളവരാണെന്ന കോണ്‍ഗ്രസിന്റെ വാദത്തിന് പിന്നാലെയാണ് കുമാരസ്വാമിയുടെ പ്രതികരണം. '10 പേര്‍ വരുന്നു, അഞ്ച് പേര്‍ വരുന്നു', 'ജെഡി-എസ് എംഎല്‍എമാര്‍ തയ്യാറാണ്', 'കൃഷ്ണപ്പയുടെ നേതൃത്വത്തില്‍ ജെഡി(എസ്) എംഎല്‍എമാരുമായി ചര്‍ച്ച നടത്തി' എന്നൊക്കെ അവര്‍ മാധ്യമങ്ങള്‍ക്ക് മുന്നില്‍ അവകാശവാദങ്ങള്‍ ഉന്നയിച്ചില്ലേ?' കുമാരസ്വാമി ചോദിച്ചു. കോണ്‍ഗ്രസ് നേതാക്കള്‍ ജെഡി(എസ്) എംഎല്‍എമാരെ തങ്ങളുടെ പാര്‍ട്ടിയില്‍ ചേര്‍ക്കാനുള്ള അപേക്ഷകളുമായി പിന്നാലെ നടക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.
മന്ത്രി സ്ഥാനവും മകന് ആനുകൂല്യങ്ങളും വാഗ്ദാനം ചെയ്ത് കോണ്‍ഗ്രസ് നേതാക്കള്‍ ജെഡി(എസ്) എംഎല്‍എയായ ജിടി ദേവഗൗഡയെ സമീപിച്ചിരുന്നതായി കുമാരസ്വാമി പറയുന്നു. ജെഡി(എസ്) ദേവദുര്‍ഗ എംഎല്‍എ കരേമ്മയ്ക്കും മറ്റ് നേതാക്കള്‍ക്കും കോണ്‍ഗ്രസില്‍ നിന്ന് സമാനമായ ഓഫറുകള്‍ ലഭിച്ചതായി അദ്ദേഹം അവകാശപ്പെട്ടു. 'നിങ്ങളുടെ പാര്‍ട്ടിയില്‍ 136 എംഎല്‍എമാരുള്ളപ്പോള്‍, നിങ്ങളുടെ സ്വന്തം എംഎല്‍എമാരുടെ വികസന സംരംഭങ്ങളെ പിന്തുണയ്ക്കാന്‍ പണമില്ലാത്തപ്പോള്‍ ഞങ്ങളെ എങ്ങനെ ഒപ്പം ചേരാന്‍ ക്ഷണിക്കും' കുമാരസ്വാമി ചോദിച്ചു.
സ്വന്തം എംഎല്‍എമാരുടെ വിശ്വസ്തതയില്‍ ആത്മവിശ്വാസം പ്രകടിപ്പിച്ച കുമാരസ്വാമി, അവരാരും കോണ്‍ഗ്രസിലേക്ക് മാറാന്‍ തയ്യാറല്ലെന്ന് വ്യക്തമാക്കി. മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഒന്നിലധികം മത്സരാര്‍ത്ഥികള്‍ ഉള്ളതിനാല്‍ സംസ്ഥാനത്ത് ഒരു താല്‍ക്കാലിക മുഖ്യമന്ത്രിയും (ടിസിഎം) ഡ്യൂപ്ലിക്കേറ്റ് മുഖ്യമന്ത്രിയും (ഡിസിഎം) ഉണ്ടെന്നും അദ്ദേഹം പരിഹസിച്ചു. സര്‍ക്കാര്‍ ഉറച്ചുനില്‍ക്കുകയാണെങ്കില്‍ അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ വരാനുള്ള മുഖ്യമന്ത്രിമാരുടെ സാധ്യതകളെക്കുറിച്ചും അദ്ദേഹം പ്രവചിച്ചു.
കോണ്‍ഗ്രസിന് എന്‍ഡിഎയുമായി ബന്ധമില്ലെന്നും, അതേസമയം ജെഡി(എസ്) ബിജെപി നേതൃത്വത്തിലുള്ള ദേശീയ ജനാധിപത്യ സഖ്യത്തില്‍ (എന്‍ഡിഎ) ചേര്‍ന്നിട്ടുണ്ടെന്നും ശിവകുമാര്‍ ഇതിനോട് പ്രതികരിച്ചു. കുമാരസ്വാമി എന്‍ഡിഎ വിട്ട് ക്രിയാത്മക പ്രതിപക്ഷ നേതാവാകാന്‍ ശ്രദ്ധിക്കണമെന്ന് അദ്ദേഹം നിര്‍ദ്ദേശിച്ചു. മുന്‍ മുഖ്യമന്ത്രി, മുന്‍ പ്രധാനമന്ത്രി എച്ച്ഡി ദേവഗൗഡയുടെ മകന്‍ എന്നീ നിലകിലുള്ള തന്റെ വിപുലമായ അനുഭവം വച്ച് കോണ്‍ഗ്രസ് സര്‍ക്കാരിന് മാര്‍ഗനിര്‍ദ്ദേശവും സഹായവും നല്‍കാന്‍ ശിവകുമാര്‍ കുമാരസ്വാമിയോട് അഭ്യര്‍ത്ഥിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us