/sathyam/media/post_attachments/IQV2r73WyUdWeA5mbBgi.jpg)
ന്യൂഡല്‍ഹി: ക്ഷത്രിയരെയും ബ്രാഹ്‌മണരെയും സേവിക്കേണ്ടത് ശൂദ്രരുടെ കടമയാണെന്ന പരാമര്‍ശം വിവാദമായതിന് പിന്നാലെ മാപ്പ് പറഞ്ഞ് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ. ഭഗവത്ഗീതയിലെ ശ്ലോകം വിവര്‍ത്തനം ചെയ്തതില്‍ സംഭവിച്ച പിഴവാണെന്നും അസമിലേത് ജാതിരഹിത സമൂഹമാണെന്നും ശര്‍മ പറഞ്ഞു. ഡിസംബര്‍ 26 ന് സമൂഹമാധ്യമമായ എക്‌സില്‍ പങ്കുവെച്ച കുറിപ്പിലായിരുന്നു ശര്‍മയുടെ വിവാദ പരാമര്‍ശം.
ഭഗവാന്‍ ശ്രീകൃഷ്ണന്‍ തന്നെ വൈശ്യരുടെയും ശൂദ്രരുടെയും സ്വാഭാവിക കടമകളെ വിവരിക്കുന്നു എന്നായിരുന്നു കുറിപ്പില്‍ പരാമര്‍ശിച്ചത്. ഭഗവത് ഗീതയുടെ 18ാം അധ്യായത്തിലെ സന്യാസ് ജോഗിലെ 44ാം ശ്ലോകം ഉദ്ധരിച്ചുള്ള വീഡിയോയും അദ്ദേഹം പങ്കുവെച്ചിരുന്നു. കൃഷി, പശുവളര്‍ത്തല്‍, വ്യാപാരം എന്നിവ വൈശ്യരുടെ സ്വാഭാവിക കടമയാണ്. ബ്രാഹ്‌മണര്‍, ക്ഷത്രിയര്‍, വൈശ്യര്‍ എന്നിവരെ സേവിക്കുന്നതാണ് ശൂദ്രരുടെ സ്വാഭാവിക കടമയെന്നുമായിരുന്നു വീഡിയോയുടെ ഉള്ളടക്കം.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us