'ജനാധിപത്യം അപകടത്തില്‍'; ഇന്‍ഡ്യ മുന്നണി മാര്‍ച്ച് വിജയ് ചൗക്കിലേക്ക്

പാര്‍ലമെന്റ് നല്ല രീതിയില്‍ നടക്കാന്‍ പ്രധാനമന്ത്രി ആഗ്രഹിക്കുന്നില്ല. പാര്‍ലമെന്റില്‍ അല്ലാതെ എവിടെയാണ് എംപിമാര്‍ ചോദ്യം ചോദിക്കേണ്ടതെന്നും കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ ചോദിച്ചു.

New Update
india march.jpg

ന്യൂഡല്‍ഹി: പാര്‍ലമെന്റില്‍ നിന്നും പ്രതിപക്ഷ എംപിമാരെ സസ്‌പെന്‍ഡ് ചെയ്തതില്‍ 'ഇന്‍ഡ്യ' മുന്നണിയുടെ പ്രതിഷേധ മാര്‍ച്ച്. പാർലമെൻ്റിൽ നിന്നും വിജയ് ചൗക്കിലേക്കായിരുന്നു എംപിമാരുടെ മാര്‍ച്ച്. കനത്ത സുരക്ഷ പരിസരത്ത് ഏര്‍പ്പെടുത്തി. 'ജനാധിപത്യത്തെ പുറത്താക്കി', 'ജനാധിപത്യം സംരക്ഷിക്കണം' എന്നെഴുതിയ പ്ലക്കാര്‍ഡുകള്‍ ഉയര്‍ത്തിയാണ് പ്രതിഷേധം. ഈ സമ്മേളന കാലയളവില്‍ 143 എംപിമാരെയാണ് സസ്‌പെന്‍ഡ് ചെയ്തത്.

Advertisment

പാര്‍ലമെന്റ് നല്ല രീതിയില്‍ നടക്കാന്‍ പ്രധാനമന്ത്രി ആഗ്രഹിക്കുന്നില്ല. പാര്‍ലമെന്റില്‍ അല്ലാതെ എവിടെയാണ് എംപിമാര്‍ ചോദ്യം ചോദിക്കേണ്ടതെന്നും കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ ചോദിച്ചു. പാര്‍ലമെന്റ് സുരക്ഷാ വീഴ്ച്ചയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയോ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷായോ പ്രതികരിച്ചില്ല, ആ പാര്‍ലമെന്റ് മര്യാദ അവര്‍ കാണിച്ചില്ലെന്നും പ്രതിപക്ഷം ആരോപിച്ചു.

ജനാധിപത്യം അപകടത്തിലാണെന്ന് ശശി തരൂര്‍ എംപി പ്രതികരിച്ചു. പാര്‍ലമെന്റിന് അകത്ത് പ്രവര്‍ത്തിക്കാനാണ് ഉദ്യേശം. എല്ലാ പ്രതിപക്ഷ പാര്‍ട്ടികളും ഒരുമിച്ച് നിന്ന് പ്രവര്‍ത്തിക്കാനായിരുന്നു തീരുമാനം. എന്നാല്‍ ബിജെപി എംപിയുടെ അനുമതിയോടെ നാല് പേര്‍ പാര്‍ലമെന്റിന് അകത്ത് പ്രവേശിച്ചതില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി പ്രതികരിക്കട്ടെയെന്നാണ് ഞങ്ങള്‍ ആവശ്യപ്പെട്ടത്. അദ്ദേഹത്തിന്റെ ഉത്തരവാദിത്തമാണല്ലോ. പാര്‍ലമെന്റിനോട് സംസാരിക്കുകയെന്നതാണ് എംപിമാരുടെ പ്രധാന ഉത്തരവാദിത്തം. അത് അവര്‍ പാലിച്ചില്ല. അത് അംഗീകരിക്കാന്‍ സാധിക്കില്ലെന്നും ശശി തരൂര്‍ പറഞ്ഞു.

india-alliance
Advertisment