വടകരയിൽ സംഘർഷ സാധ്യതയെന്ന് രഹസ്യാന്വേഷണ റിപ്പോർട്ട്; പ്രദേശത്ത് വൻ പോലീസ് സന്നാഹം

വടകര നാദാപുരത്ത് കണ്ണൂര്‍ റേഞ്ച് ഡിഐജി സന്ദര്‍ശനം നടത്തി. ക്രമസമാധാന നില വിലയിരുത്താനും സുരക്ഷാ ക്രമീകരണങ്ങള്‍ സംബന്ധിച്ചുള്ള ചര്‍ച്ചകള്‍ക്കുമാണ് ഡിഐജി എത്തിയത്.

author-image
ന്യൂസ് ബ്യൂറോ, കോഴിക്കോട്
Updated On
New Update
shafi parambil kk shylaja one.jpg

കോഴിക്കോട്: കെ കെ ഷൈലജയും ഷാഫി പറമ്പിലും തമ്മില്‍ വാശിയേറിയ മത്സരം നടന്ന വടകരയില്‍ നാളെ വന്‍ സംഘര്‍ഷത്തിന് സാധ്യതയെന്ന് റിപ്പോര്‍ട്ട്. ലോക്‌സഭാ തെരഞ്ഞെടുപ്പിലെ വോട്ടെണ്ണല്‍ നടക്കുന്ന സാഹചര്യത്തിലാണ് സംഘര്‍ഷം നടക്കാന്‍ സാദ്ധ്യതയുണ്ടെന്ന് രഹസ്യാന്വേഷണ സംഘം റിപ്പോര്‍ട്ട് നല്‍കിയത്. ഇതിന്റെ അടിസ്ഥാനത്തില്‍ ഡിജിപിയും എഡിജിപിയും പ്രത്യേക യോഗം വിളിച്ച് വടക്കന്‍ കേരളത്തിലെ സ്ഥിതി വിലയിരുത്തി.

Advertisment

വടകര നാദാപുരത്ത് കണ്ണൂര്‍ റേഞ്ച് ഡിഐജി സന്ദര്‍ശനം നടത്തി. ക്രമസമാധാന നില വിലയിരുത്താനും സുരക്ഷാ ക്രമീകരണങ്ങള്‍ സംബന്ധിച്ചുള്ള ചര്‍ച്ചകള്‍ക്കുമാണ് ഡിഐജി എത്തിയത്. ക്രമസമാധാന നിലയെ കുറിച്ച് ആശങ്കപ്പെടാന്‍ ഒന്നുമില്ലെന്നും ആവശ്യത്തിന് പൊലീസുകാരെയും, സുരക്ഷക്കായി അധിക പട്രോംളിംഗ് ഏര്‍പ്പെടുത്തിയതായും കണ്ണൂര്‍ റെയ്ഞ്ച് ഡിഐജി തോംസണ്‍ 'ജോസ് വെളിപ്പെടുത്തി .

അതേസമയം, കോഴിക്കോട് വോട്ടെണ്ണല്‍ കേന്ദ്രങ്ങളിലും പരിസര പ്രദേശങ്ങളിലും നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട് . കോഴിക്കോട്, വടകര ലോക്‌സഭ മണ്ഡലങ്ങളുടെ വോട്ടെണ്ണല്‍ നടക്കുന്ന വെള്ളിമാടുകുന്ന് ജെഡിടി ഗ്രൂപ്പ് ഓഫ് ഇന്‍സ്റ്റിറ്റിയൂഷന്‍സ് പരിധിയിലാണ് ജില്ലാ കളക്ടര്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചത്

shafi parambil speaks
Advertisment