'അനാവശ്യ കീഴ്വഴക്കം ഇല്ലാതാക്കാനാകും സംസ്ഥാന മന്ത്രിക്ക് പൊളിറ്റിക്കല്‍ ക്ലീയറന്‍സ് നല്‍കാത്തത്'. വിദേശത്ത് ദുരന്തങ്ങള്‍ ഉണ്ടാകുമ്പോള്‍ സംസ്ഥാനത്തുനിന്നു മന്ത്രിമാര്‍ പോകുന്ന കീഴ്‌വഴക്കമില്ല; വി.മുരളീധരന്‍

കേരളത്തില്‍നിന്ന് മന്ത്രി പോയാല്‍ നാളെ മറ്റു സംസ്ഥാനങ്ങളില്‍ നിന്നുള്ള മന്ത്രിമാരും ഇത് പിന്തുടരും.

author-image
shafeek cm
New Update
v muralidharan

കോട്ടയം: വിദേശത്ത് ദുരന്തങ്ങള്‍ ഉണ്ടാകുമ്പോള്‍ സംസ്ഥാനത്തുനിന്നു മന്ത്രിമാര്‍ പോകുന്ന കീഴ്‌വഴക്കമില്ലെന്ന് വി.മുരളീധരന്‍. ആരോഗ്യമന്ത്രി വീണാ ജോര്‍ജിനു കുവൈത്തിലേക്ക് പോകാന്‍ കേന്ദ്ര സര്‍ക്കാര്‍ പൊളിറ്റിക്കല്‍ ക്ലിയറന്‍സ് നല്‍കാത്തതുമായ ബന്ധപ്പെട്ട ചോദ്യത്തിന് സംസാരിക്കുകയായിരുന്നു അദ്ദേഹം.

Advertisment

”വിദേശത്ത് ഇത്തരം ദുരന്തങ്ങള്‍ ഉണ്ടാകുമ്പോള്‍ സംസ്ഥാനത്ത് നിന്നും മന്ത്രിമാര്‍ പോകുന്ന കീഴ്വഴക്കമില്ല. രക്ഷാപ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ കേന്ദ്ര വിദേശകാര്യ സഹമന്ത്രി തന്നെ നേരിട്ട് കുവൈത്തിലേക്ക് പോയിട്ടുണ്ട്. കേരളത്തില്‍നിന്ന് മന്ത്രി പോയാല്‍ നാളെ മറ്റു സംസ്ഥാനങ്ങളില്‍ നിന്നുള്ള മന്ത്രിമാരും ഇത് പിന്തുടരും. ഇപ്പോള്‍ മറ്റൊരു സംസ്ഥാനങ്ങളില്‍ നിന്നും മന്ത്രിമാര്‍ പോയിട്ടില്ല. ഞാന്‍ വിദേശകാര്യ മന്ത്രാലയത്തില്‍ അന്വേഷിച്ചിട്ടില്ല. ഈ അനാവശ്യ കീഴ്വഴക്കം ഇല്ലാതാക്കാനാകും സംസ്ഥാന മന്ത്രിക്ക് പൊളിറ്റിക്കല്‍ ക്ലീയറന്‍സ് നല്‍കാത്തത്”- വി.മുരളീധരന്‍ പറഞ്ഞു.

ഇന്നലെ രാത്രി 9.40നുള്ള വിമാനത്തിലാണ് വീണ ജോര്‍ജ് കുവൈത്തിലേക്ക് പോകാനിരുന്നത്. എന്നാല്‍ 9.30 വരെ കാത്തിരുന്നിട്ടും വിമാനം കിട്ടാതെ ആയതോടെ മന്ത്രി മടങ്ങുകയായിരുന്നു. കേന്ദ്രത്തിന്റെ നടപടി തെറ്റാണെന്നും വളരെ നിര്‍ഭാഗ്യകരമാണെന്നുമായിരുന്നു മന്ത്രിയുടെ പ്രതികരണം.

v muralidharan
Advertisment