/sathyam/media/media_files/i3gkbl3QQWIWCV6kHV91.jpg)
വ്യക്തിപരമായ ആക്രമണങ്ങള്‍ നീതിയുടെ പാത പിന്തുടരുന്നതില്‍ നിന്ന് തന്നെ ആരും തടയില്ലെന്ന് ഉപരാഷ്ട്രപതിയും രാജ്യസഭാ ചെയര്‍മാനുമായ ജഗ്ദീപ് ധന്‍ഖര്‍. തൃണമൂല്‍ കോണ്‍ഗ്രസ് എംപി കല്യാണ്‍ ബാനര്‍ജി രാജ്യസഭാ ചെയര്‍മാനെ അനുകരിക്കുന്ന ദൃശ്യം വിവാദമായതിന് പിന്നാലെയാണ് അദ്ദേഹത്തിന്റെ പരാമര്‍ശം. ഔദ്യോഗിക വസതിയില്‍ നടന്ന ചടങ്ങില്‍ 2023 ബാച്ചിലെ ഇന്ത്യന്‍ സ്റ്റാറ്റിസ്റ്റിക്കല്‍ സര്‍വീസ് പ്രൊബേഷണര്‍മാരെ അഭിസംബോധന ചെയ്ത് സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. 'നിങ്ങള്‍ സമഗ്രതയും ഉയര്‍ന്ന ധാര്‍മ്മിക നിലവാരവും കാണിക്കേണ്ടതുണ്ട്. സമ്മര്‍ദ്ദങ്ങളും എതിര്‍സമ്മര്‍ദങ്ങളും ഉണ്ടാകും... ലോകം നമ്മെ പുകഴ്ത്തുമ്പോള്‍, ചിലര്‍ നിന്ദിക്കാന്‍ ശ്രമിക്കുന്നു,' അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഉപരാഷ്ട്രപതിയും രാജ്യസഭാ ചെയര്‍മാനുമായുള്ള ഭരണഘടനാ പദവിയില്‍ പോലും, ആളുകള്‍ തന്നെ വെറുതെ വിടുന്നില്ല!. തന്റെ ചിന്താഗതി മാറ്റുന്നതിനോ, തന്റെ പാതയില്‍ നിന്ന് വ്യതിചലിക്കുന്നതിനോ ഇത് കാരണമാകില്ല. നാം എപ്പോഴും നീതിയുടെ പാതയില്‍ തന്നെ മുന്നോട്ട് പോകണം. നിരവധി കഷ്ടപ്പാടുകള്‍ അനുഭവിച്ചവനാണ്. കഷ്ടപ്പാടുകളെ എങ്ങനെ മുന്‍കൂട്ടികണ്ട് തരണം ചെയ്യണമെന്ന് അറിയാം. എല്ലാ അപമാനങ്ങളും സഹിച്ച് ഭാരത് മാതാവിനെ സേവിക്കുന്നത് തുടരുകയാണെന്ന് അദ്ദേഹം പറഞ്ഞു. പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനത്തിനിടെ ടിഎംസി എംപി കല്യാണ്‍ ബാനര്‍ജി പാര്‍ലമെന്റ് സമുച്ചയത്തില്‍ ജഗ്ദീപ് ധന്‍ഖറിനെ അനുകരിക്കുന്നത് വന്‍ വിവാദത്തിന് കാരണമായിരുന്നു. എന്നാല്‍ ധന്‍ഖറിനെ വേദനിപ്പിക്കാന്‍ താന്‍ ഉദ്ദേശിച്ചിരുന്നില്ലെന്നാണ് ബാനര്‍ജി വിവാദത്തോട് പ്രതികരിച്ചത്.
'ധന്‍ഖര്‍ ജിയോട് എനിക്ക് വലിയ ബഹുമാനമുണ്ട്. ഒന്നാമതായി, അദ്ദേഹം എന്റെ പ്രൊഫഷനില്‍ പെടുന്നു. അദ്ദേഹം എന്നേക്കാള്‍ സീനിയറാണ്. അദ്ദേഹം ഞങ്ങളുടെ മുന്‍ ഗവര്‍ണറായിരുന്നു. അദ്ദേഹം ഞങ്ങളുടെ വൈസ് പ്രസിഡന്റാണ്. ഇത് ഒരു തരം കല മാത്രമാണ്. കഴിഞ്ഞ ലോക്സഭയില്‍ പ്രധാനമന്ത്രിയും മിമിക്രി ചെയ്തു. ഞാന്‍ നിങ്ങള്‍ക്ക് വീഡിയോ കാണിച്ചുതരാം. ഞങ്ങള്‍ അത് ഒരിക്കലും ഗൗരവമായി എടുത്തിട്ടില്ല,' ടിഎംസി എംപി പറഞ്ഞു. എന്നാല്‍ സംഭവത്തില്‍ അഗാധമായ വേദന രേഖപ്പെടുത്തിയ ധന്‍ഖര്‍ പാര്‍ലമെന്റിനെയും വൈസ് പ്രസിഡന്റ് സ്ഥാനത്തെയും അപമാനിക്കുന്നത് വെച്ചുപൊറുപ്പിക്കില്ലെന്നും
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us