പുതുപ്പള്ളിയിൽ ബിജെപി വോട്ടുകൾ വ്യാപകമായി ചോർന്നു; ജെയ്‌ക് സി തോമസ്

ഉമ്മൻ ചാണ്ടി മരിച്ചിട്ട് ദിവസങ്ങൾക്ക് ശേഷമുള്ള തിരഞ്ഞെടുപ്പായിരുന്നു ഇത്. ഇവിടെ രാഷ്ട്രീയം 2021ലേത് പോലെ ചർച്ച ചെയ്യപ്പെട്ടില്ല.

New Update
jaik election news34

പുതുപ്പള്ളിയിലെ ജനവിധി അംഗീകരിക്കുന്നുവെന്ന് ഇടതുമുന്നണി സ്ഥാനാർത്ഥി ജെയ്‌ക് സി തോമസ്. ജനവിധി മാനിക്കുന്നു. എൽഡിഎഫിന്റെ അടിസ്ഥാന വോട്ട് ചോർന്നിട്ടില്ല. 42,425 വോട്ട് ലഭിച്ചു. സ്ഥാനാർത്ഥിയെന്ന നിലയിൽ തന്റെ ഉത്തരവാദിത്തം നിർവഹിച്ചുവെന്നും ജെയ്‌ക് പറഞ്ഞു.

Advertisment

ഉമ്മൻ ചാണ്ടി മരിച്ചിട്ട് ദിവസങ്ങൾക്ക് ശേഷമുള്ള തിരഞ്ഞെടുപ്പായിരുന്നു ഇത്. ഇവിടെ രാഷ്ട്രീയം 2021ലേത് പോലെ ചർച്ച ചെയ്യപ്പെട്ടില്ല. തിരഞ്ഞെടുപ്പിന് മുമ്പ് തന്നെ രാഷ്ട്രീയത്തെക്കുറിച്ച് സംവദിക്കാമെന്നാണ് ഇടതുപക്ഷം ആവശ്യപ്പെട്ടത്. അത് നടന്നില്ലെന്നും ജെയ്‌ക് പറഞ്ഞു.

ബിജെപിയുടെ വോട്ടുകൾ വ്യാപകമായി ചോർന്നിട്ടുണ്ട്. ബിജെപിയും കോൺഗ്രസും ഒത്തൊരുമിച്ച് തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത് എന്ന് പരിശോധിക്കണം. വോട്ട് ചെയ്‌ത എല്ലാവർക്കും നന്ദി അറിയിക്കുന്നു. നിയുക്ത എംഎൽഎക്ക് ഭാവുകങ്ങൾ.

ഏതെങ്കിലും ഒരു സമുദായത്തിന്റെയോ ജാതിയുടെയോ പിന്തുണ കൊണ്ടല്ല 2021ല്‍ ഇടതുപക്ഷത്തിന് മികച്ച വോട്ട് ലഭിച്ചത്. ബിജെപിയുടെ വോട്ടുകൾ ചോദിച്ചു വാങ്ങിയിട്ടുണ്ടെന്ന് കെപിസിസി പ്രസിഡന്റ് പറഞ്ഞിട്ടുണ്ടെങ്കിൽ ഈ കണക്കുകളോട് ചേർത്ത് നിർത്താൻ കഴിയുന്നതായിരിക്കും. അക്കാര്യം കോണ്‍ഗ്രസ് തന്നെ വിശദീകരിക്കട്ടെയെന്നും ജെയ്‌ക് വ്യക്തമാക്കി.

puthuppally chandy oomman jaik c thomas puthuppally-byelection
Advertisment