ആര്യാടൻ ഷൗക്കത്തിനെതിരെ നടപടിയുണ്ടാകും; കെ സുധാകരൻ

നടപടിയെന്താണെന്ന് അച്ചടക്കസമിതി തീരുമാനിക്കും. അച്ചടക്കസമിതിയുടെ ശുപാര്‍ശ അംഗീകരിക്കുകയാണ് തന്‍റെ ഉത്തരവാദിത്തമെന്ന് കെ സുധാകരൻ അറിയിച്ചു.

New Update
k sudhakaran aryadan shoukath.jpg

പലസ്തീൻ ഐക്യദാർഢ്യ റാലിയുമായി ബന്ധപ്പെട്ട് ആര്യാടൻ ഷൗക്കത്തിനെതിരെ അച്ചടക്ക നടപടി സ്വീകരിക്കുമെന്ന് കെ പിസിസി അധ്യക്ഷൻ കെ സുധാകരൻ. കെപിപിസി വിലക്ക് അവഗണിച്ചാണ് ഷൗക്കത്ത് റാലി നടത്തിയത്. ഇതാണ് കടുത്ത നടപടിക്ക് പ്രേരിപ്പിച്ചത്.

Advertisment

നടപടിയെന്താണെന്ന് അച്ചടക്കസമിതി തീരുമാനിക്കും. അച്ചടക്കസമിതിയുടെ ശുപാര്‍ശ അംഗീകരിക്കുകയാണ് തന്‍റെ ഉത്തരവാദിത്തമെന്ന് കെ സുധാകരൻ അറിയിച്ചു. പാർട്ടി വിലക്ക് തള്ളിക്കളഞ്ഞ് ആര്യാടൻ ഷൗക്കത്ത് മലപ്പുറത്ത് സംഘടിപ്പിച്ച പലസ്തീൻ ഐക്യദാർഢ്യ റാലി ഗുരുതര അച്ചടക്ക ലംഘനമാണെന്നാണ് കെപിസിസിയുടെ നിലപാട്.

നടപടിയെടുക്കാന്‍ കെപിസിസി പ്രസിഡന്റിന് പ്രത്യേക അധികാരങ്ങളില്ല. അച്ചടക്കസമിതിയുടെ ശുപാര്‍ശ അംഗീകരിക്കുകയാണ് തന്‍റെ ഉത്തരവാദിത്തമെന്നും അച്ചടക്ക നടപടിയെടുക്കുമെന്ന് ആര്യാടന്‍ ഷൗക്കത്തിനെ അറിയിച്ചെന്നും സുധാകരന്‍ കണ്ണൂരില്‍ പറഞ്ഞു.

k sudhakaran aryadan shoukath
Advertisment