രാഹുൽ ഗാന്ധി കേരളത്തിൽ തന്നെ മൽസരിക്കണം, തീരുമാനിക്കേണ്ടത് സിപിഐ അല്ല; കെ സുധാകരൻ

അടുത്ത ലോക്സഭാ തിരഞ്ഞെടുപ്പിൽ രാഹുൽ ഗാന്ധി വയനാട്ടിൽ മത്സരിക്കുന്നതിനെതിരെ സിപിഐ രംഗത്തെത്തിയിരുന്നു.

New Update
rahul sudhakaran

തിരുവനന്തപുരം: രാഹുൽ ഗാന്ധി കേരളത്തിൽ തന്നെ മൽസരിക്കണമെന്ന് കെപിസിസി അധ്യക്ഷൻ കെ സുധാകരൻ. രാഹുൽഗാന്ധി കേരളത്തിൽ തന്നെ മത്സരിക്കണമെന്ന് കേന്ദ്ര നേതൃത്വത്തിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. രാഹുൽ എവിടെ മത്സരിക്കണമെന്ന് തീരുമാനിക്കുന്നത് സിപിഐ അല്ല. ദേശീയതലത്തിൽ മുന്നണി ഉണ്ട് എന്ന് കരുതി സിപിഐയുടെ എല്ലാ ആവശ്യങ്ങളും അംഗീകരിക്കേണ്ടതില്ലെന്നും കെ സുധാകരൻ പറഞ്ഞു.

കെപിസിസി ആവശ്യപ്പെടുന്നതും ഇന്ത്യയിലെ കോൺഗ്രസ് പ്രവർത്തകർ ആവശ്യപ്പെടുന്നതും രാഹുൽ കേരളത്തിൽ നിന്ന് മത്സരിക്കണമെന്നതാണ്. ദേശീയതലത്തിൽ മുന്നണി ഉണ്ടെന്നു കരുതി സിപിഐയുടെ എല്ലാ ആവശ്യവും അംഗീകരിക്കണം എന്നില്ലെന്നും അദ്ദേഹം ഓർമിപ്പിച്ചു. സിപിഐക്ക് അഭിപ്രായ സ്വാതന്ത്ര്യമുണ്ട്. എന്നാൽ തീരുമാനം മുന്നണിയുടേതാണെന്നും കെ സുധാകരൻ കൂട്ടിച്ചേർത്തു. പുതുപ്പള്ളി തർക്കം അടഞ്ഞ അധ്യായമാണെന്ന് പറഞ്ഞ സുധാകരൻ ആരുമായും തർക്കമില്ലെന്നും നല്ല സൗഹൃദത്തിലാണെന്നും വ്യക്തമാക്കി. വിജയത്തിന്റെ ക്രെഡിറ്റ് തനിക്ക് വേണ്ട. മുന്നണിക്ക് വേണ്ടിയാണ് പ്രവർത്തിച്ചതെന്നും കെ സുധാകരൻ.

Advertisment

അടുത്ത ലോക്സഭാ തിരഞ്ഞെടുപ്പിൽ രാഹുൽ ഗാന്ധി വയനാട്ടിൽ മത്സരിക്കുന്നതിനെതിരെ സിപിഐ രംഗത്തെത്തിയിരുന്നു. കഴിഞ്ഞ ദിവസം ചേർന്ന പാർട്ടി ദേശീയ നിർവാഹക സമിതി യോഗത്തിൽ ഇക്കാര്യം ചർച്ചയായി. ഇൻഡ്യ മുന്നണി രൂപീകരിച്ച സാഹചര്യത്തിൽ ഇടതുപക്ഷത്തിനെതിരെ രാഹുൽ മത്സരിക്കുന്നതു തെറ്റായ സന്ദേശം നൽകും. അദ്ദേഹം ഒരുകാരണവശാലും വയനാട്ടിൽ മത്സരത്തിനിറങ്ങരുതെന്നും സിപിഐ അഭിപ്രായപ്പെട്ടിരുന്നു.

rahul gandhi k sudhakaran
Advertisment