'സംശുദ്ധ രാഷ്ട്രീയത്തിൻ്റെ പ്രതീകം'; ആനത്തലവട്ടം ആനന്ദനെ ഓർമ്മിച്ച് കെ സുരേന്ദ്രൻ

തൊഴിലാളികളുടെ അവകാശം സംരക്ഷിക്കാൻ ജീവിതം മുഴുവൻ പോരാട്ടം നടത്തിയ തൊഴിലാളി നേതാവായിരുന്നു ആനത്തലവട്ടം ആനന്ദൻ.

author-image
പൊളിറ്റിക്കല്‍ ഡസ്ക്
Updated On
New Update
k surendran anathalavatom

തിരുവനന്തപുരം: സിഐടിയു സംസ്ഥാന പ്രസിഡൻ്റ് ആനത്തലവട്ടം ആനന്ദൻ്റെ നിര്യാണത്തിൽ ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ അനുശോചിച്ചു. സംശുദ്ധ രാഷ്ട്രീയത്തിൻ്റെ പ്രതീകമായിരുന്നു അദ്ദേഹം. തൻ്റെ ജീവിതം മുഴുവൻ താൻ വിശ്വസിക്കുന്ന പ്രസ്ഥാനത്തിന് വേണ്ടി ഉഴിഞ്ഞുവെച്ച നേതാവായിരുന്നു ആനത്തലവട്ടമെന്നും സുരേന്ദ്രൻ പറഞ്ഞു.

Advertisment

തൊഴിലാളികളുടെ അവകാശം സംരക്ഷിക്കാൻ ജീവിതം മുഴുവൻ പോരാട്ടം നടത്തിയ തൊഴിലാളി നേതാവായിരുന്നു ആനത്തലവട്ടം ആനന്ദൻ. എതിർ രാഷ്ട്രീയ ചേരിയിലായിരുന്നിട്ട് കൂടി ഏറെ സ്നേഹത്തോടെയായിരുന്നു അദ്ദേഹം പെരുമാറിയിരുന്നത്. എല്ലാവരോടും സൗമ്യമായി പെരുമാറിയിരുന്ന ആനത്തലവട്ടത്തിൻ്റെ വിയോഗം തൊഴിലാളികൾക്ക് വലിയ നഷ്ടമാണ്.

കേരള രാഷ്ട്രീയത്തിൽ അദ്ദേഹത്തിൻ്റെ അസാനിധ്യം പ്രതിഫലിക്കും. ആനത്തലവട്ടം ആനന്ദൻ്റെ കുടുംബത്തിൻ്റെയും പാർട്ടിയുടേയും ദുഖത്തിൽ പങ്കുചേരുന്നതായും സുരേന്ദ്രൻ പറഞ്ഞു. വൈകുന്നേരമാണ് ആനത്തലവട്ടം ആനന്ദൻ അന്തരിച്ചത്. അസുഖബാധിതനായി ദീർഘനാളായി ചികിത്സയിലായിരുന്നു അദ്ദേഹം.

k surendran latest news aanathalavattom anandan
Advertisment