കലം മുഴുവൻ കറുത്ത വറ്റാണ് കാണാനുള്ളത്. കള്ളപ്പണക്കാർക്കുവേണ്ടിയാണ് താങ്കൾ എപ്പോഴും പോരാടുന്നത്. അരവിന്ദാക്ഷനോടൊപ്പമല്ല എല്ലാം നഷ്ടപ്പെട്ട പാവപ്പെട്ടവരോടൊപ്പം നിൽക്കുമെന്നായിരുന്നു താങ്കളും പാർട്ടിയും പറയേണ്ടിയിരുന്നത്; മുഖ്യമന്ത്രിയ്ക്ക് അതേനാണയത്തിൽ മറുപടി നൽകി കെ സുരേന്ദ്രൻ

ഇന്നിപ്പോൾ കേരളമാകെ സഹകരണബാങ്കുകളിലെ നിക്ഷേപകർ പണം പിൻവലിക്കാനുള്ള നെട്ടോട്ടത്തിലാണ്.

New Update
k surendran-3

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ചോറിലെ കറുത്ത വറ്റ് പ്രയോഗത്തിന് അതേ നാണയത്തിൽ മറുപടി നൽകി ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. കലം മുഴുവൻ കറുത്ത വറ്റാണ് കാണാനുള്ളത് ശ്രീ പിണറായി വിജയൻ. ഈ മഹാപ്രസ്ഥാനത്തെ അതായത് സഹകരണപ്രസ്ഥാനത്തെ താങ്കളാണ് ഈ നിലയിലാക്കിയതെന്ന് കെ സുരേന്ദ്രൻ കുറ്റപ്പെടുത്തി.

Advertisment

ഇന്നിപ്പോൾ കേരളമാകെ സഹകരണബാങ്കുകളിലെ നിക്ഷേപകർ പണം പിൻവലിക്കാനുള്ള നെട്ടോട്ടത്തിലാണ്. അതിന് ഇ. ഡി. യോ ബി. ജെ. പിയോ കാരണക്കാരല്ല. ഇതിനെല്ലാം കാരണഭൂതൻ താങ്കൾ തന്നെയെന്ന് കാലം വിധിയെഴുതുകയാണ് കേരളത്തിലെന്ന് കെ സുരേന്ദ്രൻ വിമർശിച്ചു.

കള്ളപ്പണക്കാർക്കുവേണ്ടിയാണ് താങ്കൾ എപ്പോഴും പോരാടുന്നത്. അരവിന്ദാക്ഷനോടൊപ്പമല്ല എല്ലാം നഷ്ടപ്പെട്ട പാവപ്പെട്ടവരോടൊപ്പം നിൽക്കുമെന്നായിരുന്നു താങ്കളും പാർട്ടിയും പറയേണ്ടിയിരുന്നത്. സഹകരണ ബാങ്കുകളിൽ പണം നിക്ഷേപിച്ചത് അദാനിയും അംബാനിയും കോർപ്പറേറ്റ് ഭീമന്മാരുമല്ല പാവപ്പെട്ട കർഷകരും പെൻഷൻകാരും പിന്നെ നിത്യക്കൂലിക്കാരുമായിരുന്നെന്ന് താങ്കൾ ഓർക്കണമായിരുന്നുവെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

ഒരു വലിയ പാത്രത്തിൽ ചോറുണ്ട്. അതിൽ ഒരു കറുത്ത വറ്റുണ്ട് എന്ന് വിചാരിക്കുക. ആ കറുത്ത വറ്റെടുത്തിട്ട് ഇത് മോശം ചോറാണെന്ന് പറയാനാകുമോ? കഴിക്കാത്തവർ ആ കറുത്ത വറ്റെടുത്ത് കളയുക. നമ്മുടെ കേരളത്തിലെ സഹകരണ പ്രസ്ഥാനം വലിയ സംഭാവനകൾ നാടിനു ചെയ്യുന്നവരാണ്. അതിനകത്ത് സാധാരണ ഗതിയിൽനിന്ന് വഴിവിട്ടു സഞ്ചരിച്ച ആരെങ്കിലും ഉണ്ടെങ്കിൽ അവർക്കെതിരെ നടപടി വേണം. അതിൽ അഭിപ്രായ വ്യത്യാസമില്ലെന്നായിരുന്നു മുഖ്യമന്ത്രിയുടെ പരാമർശം.

k surendran latest news cm pinarayi vijayan
Advertisment