‘പാര്‍ലമെന്റ് അംഗമാകാന്‍ പോലും രാഹുല്‍ യോഗ്യനല്ല’; കൈലാഷ് വിജയവര്‍ഗിയ

ഭരണഘടനാ പദവി വഹിക്കുന്ന ഒരാളെ പാര്‍ലമെന്റ് സമുച്ചയത്തില്‍ ഒരു എംപി അവഹേളിക്കുമ്പോള്‍ അത് തടയുന്നതിന് പകരം വീഡിയോ ചിത്രീകരിക്കുകയും പ്രചരിപ്പിക്കുകയുമാണ് രാഹുല്‍ ചെയ്തത്.

New Update
kailash vijaya vargiya.jpg

ഡല്‍ഹി: രാഹുല്‍ ഗാന്ധിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ബിജെപി ജനറല്‍ സെക്രട്ടറി കൈലാഷ് വിജയവര്‍ഗിയ. പാര്‍ലമെന്റ് അംഗമാകാന്‍ രാഹുല്‍ യോഗ്യനല്ലന്ന് കൈലാഷ് വിജയവര്‍ഗിയ പറഞ്ഞു. തൃണമൂല്‍ കോണ്‍ഗ്രസ് എംപി കല്യാണ്‍ ബാനര്‍ജി രാജ്യസഭാ അധ്യക്ഷനെ അനുകരിക്കുന്ന വീഡിയോ കഴിഞ്ഞ ദിവസം വൈറലായിരുന്നു. ഈ വീഡിയോ മൊബൈലില്‍ റെക്കോര്‍ഡ് ചെയ്ത രാഹുലിന്റെ നടപടി വലിയ വിവാദങ്ങള്‍ക്കാണ് തുടക്കമിട്ടത്.

Advertisment

ഭരണഘടനാ പദവി വഹിക്കുന്ന ഒരാളെ പാര്‍ലമെന്റ് സമുച്ചയത്തില്‍ ഒരു എംപി അവഹേളിക്കുമ്പോള്‍ അത് തടയുന്നതിന് പകരം വീഡിയോ ചിത്രീകരിക്കുകയും പ്രചരിപ്പിക്കുകയുമാണ് രാഹുല്‍ ചെയ്തത്. തീര്‍ത്തും ലജ്ജാകരമായ പ്രവര്‍ത്തിയാണ് കോണ്‍ഗ്രസ് നേതാവിന്റെ ഭാഗത്ത് നിന്നും ഉണ്ടായത്. രാഹുലാണ് കോണ്‍ഗ്രസിന്റെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയെന്ന് പറയപ്പെടുന്നു. പക്ഷേ അദ്ദേഹം എംപി സ്ഥാനത്തിന് പോലും യോഗ്യനല്ലെന്ന് വിജയവര്‍ഗിയ പറഞ്ഞു.

150 ഓളം എംപിമാരെ സസ്പെന്‍ഡ് ചെയ്തതിനെതിരെ പാര്‍ലമെന്റ് സമുച്ചയത്തില്‍ പ്രതിപക്ഷ അംഗങ്ങള്‍ നടത്തിയ പ്രതിഷേധത്തെയും വിജയവര്‍ഗിയ വിമര്‍ശിച്ചു. ”പ്രക്ഷോഭം തെരുവില്‍ നടത്തണം, നിര്‍ഭാഗ്യവശാല്‍ പ്രതിപക്ഷത്തില്‍ നിന്നുള്ള ചിലര്‍ പാര്‍ലമെന്റിനുള്ളില്‍ പ്രക്ഷോഭം നടത്തുന്നു”-അദ്ദേഹം പറഞ്ഞു.

rahul gandhi kailash vijayavargiya
Advertisment