കട്ടവരെ കിട്ടാത്തതുകൊണ്ട് കിട്ടിയവരെ കുടുക്കാന്‍ സിപിഐഎം ശ്രമിക്കുന്നുവെന്നാണ് ലളിതൻ്റെ ആരോപണം. കരുവന്നൂര്‍ മുന്‍ ബാങ്ക് സെക്രട്ടറിയും സിപിഐഎം ലോക്കല്‍ സെക്രട്ടറി സുനില്‍ കുമാറുമാണ് ചതിച്ചതെന്നും ലളിതന്‍ ആരോപിച്ചിരുന്നു. കാനം രാജേന്ദ്രനോട് പരാതി പറഞ്ഞിരുന്നതായും ലളിതന്‍ വെളിപ്പെടുത്തിയിരുന്നു. എന്നാല്‍ കാനം വിചാരിച്ചാല്‍ ഇതില്‍ ഒന്നും ചെയ്യാന്‍ കഴിയില്ലെന്നും ഇവിടെ ഭരിക്കുന്നത് സിപിഐഎം ആണെന്നും ലളിതന്‍ വ്യക്തമാക്കി. അവരുടെ നേതാക്കളെ മാത്രം രക്ഷപ്പെടുത്താന്‍ ശ്രമിക്കുകയാണ്.
സിപിഐക്ക് സഹായിക്കാന്‍ പരിമിതി ഉണ്ടെന്നും ലളിതന്‍ ചൂണ്ടിക്കാണിച്ചു. തട്ടിപ്പ് അറിഞ്ഞപ്പോള്‍ രാജി വെച്ചിരുന്നുവെന്നും രണ്ടുവട്ടം ഡയറക്ടര്‍ ബോര്‍ഡ് അംഗമായിരുന്ന ലളിതന്‍ വ്യക്തമാക്കി. ഇഡി അന്വേഷണം കൃത്യമായ ദിശയിലാണെന്ന് ചൂണ്ടിക്കാണിച്ച ലളിതന്‍ എ സി മൊയ്തീനെ കൂടാതെ സംസ്ഥാന നേതാക്കള്‍ക്ക് ഇതില്‍ പങ്കുണ്ടോയെന്ന് ഇ ഡി അന്വേഷിക്കണമെന്നും ആവശ്യപ്പെട്ടു. മന്ത്രിസഭാ പുന:സംഘടനയെ പറ്റി ആലോചനകളൊന്നും നടന്നിട്ടില്ലെന്നും പിന്നീട് ആലോചിക്കുമെന്നും കാനം രാജേന്ദ്രൻ വ്യക്തമാക്കി.