കോൺഗ്രസ് പ്രവർത്തക സമിതിയുടെ ആദ്യ യോഗം ഹൈദരാബാദിൽ; തെലങ്കാന തിരഞ്ഞെടുപ്പിനൊരുങ്ങി കോൺ​ഗ്രസ്

റാലിയിൽ വെച്ച് തെലങ്കാന തിരഞ്ഞെടുപ്പിനുള്ള അഞ്ച് വാഗ്ദാനങ്ങൾ പ്രഖ്യാപിക്കുമെന്ന് കെസി വേണു​ഗോപാൽ പറഞ്ഞു.

New Update
kc venugopal cong

ഡൽഹി: കോൺഗ്രസ് പ്രവർത്തക സമിതിയുടെ ആദ്യ യോഗം ഈ മാസം 16ന് ഹൈദരാബാദിൽ നടക്കുമെന്ന് എഐസിസി ജനറൽ സെക്രട്ടറി കെസി വേണു​ഗോപാൽ. സെപ്തംബർ‍ 17ന് ഡിസിസി പ്രസി‍ഡന്റുമാരുൾപ്പെടെ പങ്കെടുക്കുന്ന വിപുലമായ യോ​ഗം നടക്കും. യോ​ഗത്തിന് ശേഷം മഹാറാലിയും സംഘടിപ്പിക്കും.

Advertisment

റാലിയിൽ വെച്ച് തെലങ്കാന തിരഞ്ഞെടുപ്പിനുള്ള അഞ്ച് വാഗ്ദാനങ്ങൾ പ്രഖ്യാപിക്കുമെന്ന് കെസി വേണു​ഗോപാൽ പറഞ്ഞു. സെപ്തംബർ ഏഴിന് ഭാരത് ജോഡോ തുടങ്ങി ഒരു വർഷം തികയുകയാണ്. ആ ദിവസം കോൺ​ഗ്രസിന് തന്നെ പ്രധാനപ്പെട്ട ദിവസമാണ്. രാജ്യത്ത് ഒരു രാഷ്ട്രീയ നേതാവും നടത്താത്ത പദയാത്രയാണ് രാഹുൽ ​ഗാന്ധി നടത്തിയത്.

136 ദിവസം കൊണ്ട് 4081 കിലോമീറ്ററാണ് രാഹുൽ നടന്നത്. 12 സംസ്ഥാനങ്ങളിലൂടെയും രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളിലൂടെയും യാത്ര കടന്ന് പോയി. കോടിക്കണക്കിന് ആളുകളുമായി യാത്രയിലുടനീളം രാഹുൽ സംസാരിച്ചു. വിലക്കയറ്റം ഉൾപ്പെടെ രാജ്യത്തെ നീറുന്ന പ്രശ്നങ്ങൾ യാത്രയിൽ രാഹുൽ ഉയർത്തി.

ഭാരത് ജോഡോ യാത്രയുടെ ഒന്നാം വാർഷികാഘോഷത്തിന്റെ ഭാഗമായി വ്യാഴാഴ്ച രാജ്യവ്യാപകമായി 722 ഭാരത് ജോഡോ യാത്രകൾ നടത്തുമെന്നും കെ സി വേണുഗോപാൽ പറഞ്ഞു. യാത്രയ്ക്ക് മുൻപ് ഭാരത് ജോഡോ യോഗം നടത്തും. കോൺഗ്രസ് പാർലമെന്ററി നയ രൂപീകരണ യോഗം നാളെ ചേരുമെന്നും കെ സി വേണുഗോപാൽ പറഞ്ഞു.

സർവധർമ സമഭാവന ആണ് കോൺഗ്രസ് നയമെന്നും എല്ലാ വിശ്വാസങ്ങളെയും അംഗീകരിക്കുന്നുവെന്നും ഉദയനിധി സ്റ്റാലിൻ്റെ 'സനാതനധര്‍മ്മ' പരാമർശത്തോട് കെ സി വേണുഗോപാൽ പ്രതികരിച്ചു. ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ് എന്നത് ഭരണഘടനക്കും പാർലമെൻ്റിനും എതിരാണെന്നും അദ്ദേഹം പറഞ്ഞു.

aicc congress kc venugopal
Advertisment