യഥാര്‍ത്ഥ കമ്മ്യൂണിസ്റ്റുകാരന് മനം മടത്തു, അതാണ് വോട്ടായി മാറിയത്: കെ സി വേണുഗോപാല്‍

മോദിയും പിണറായിയും തമ്മില്‍ ഒരുപാട് സമാനതകള്‍ ഉണ്ട്. രണ്ടുപേരും മാധ്യമങ്ങളെ കാണാന്‍ മടിക്കുന്നവരാണെന്നും കെ സി വേണുഗോപാല്‍ പറഞ്ഞു.

New Update
kc venugopal cong

തൃശൂര്‍: യഥാര്‍ത്ഥ കമ്മ്യൂണിസ്റ്റുകാരന് മനം മടത്തുവെന്നും അതാണ് പുതുപ്പള്ളിയില്‍ വോട്ടായി മാറിയതെന്നും എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍. ചാണ്ടി ഉമ്മന് കമ്മ്യൂണിസ്റ്റ് വോട്ട് കിട്ടിയിട്ടുണ്ട്. മുഖ്യമന്ത്രിക്ക് കമ്മ്യൂണിസ്റ്റ് മുഖം ഇപ്പോഴില്ല.

Advertisment

മോദിയും പിണറായിയും തമ്മില്‍ ഒരുപാട് സമാനതകള്‍ ഉണ്ട്. രണ്ടുപേരും മാധ്യമങ്ങളെ കാണാന്‍ മടിക്കുന്നവരാണെന്നും കെ സി വേണുഗോപാല്‍ പറഞ്ഞു. ബിജെപി വോട്ട് കോണ്‍ഗ്രസിന് കിട്ടിയിട്ടുണ്ടെന്ന ആരോപണങ്ങളോട് പ്രതികരിക്കുന്നില്ലെന്നും ഇടതുപക്ഷത്തിന്റെ ആക്ഷേപം കേള്‍ക്കേണ്ട ആവശ്യമില്ലെന്നും അദ്ദേഹം പറഞ്ഞു.

മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയുടെ റാക്കറ്റ് ഭീകരമാണെന്ന് കരിവന്നൂര്‍ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട് കെ സി വേണുഗോപാല്‍ പറഞ്ഞു. എ സി മൊയ്തീനില്‍ മാത്രം ഒതുങ്ങി നില്‍ക്കുന്നതല്ല കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ്. കൂടുതല്‍ സിപിഐഎം നേതാക്കള്‍ക്ക് ഇതില്‍ ബന്ധമുണ്ട്. മുന്‍ എംപിയുടെ പേര് ഇഡി ഇതുവരെ പുറത്ത് വിട്ടിട്ടില്ല. അതുകൊണ്ട് പികെ ബിജുവിന്റെ പേരില്‍ ഇപ്പോള്‍ ആരോപണം ഉയര്‍ത്തുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ജി 20 ഉച്ചകോടിയില്‍ നല്ല തീരുമാനങ്ങള്‍ ഉണ്ടാകട്ടെ എന്ന് ആശംസിച്ച കെ സി വേണുഗോപാല്‍ നേട്ടങ്ങള്‍ പ്രധാനമന്ത്രി ഇലക്ഷന്‍ പ്രചാരണത്തിന് ഉപയോഗിക്കുകയാണെന്നും കുറ്റപ്പെടുത്തി.

kottayam kc venugopal latest news puthuppally puthuppally election
Advertisment