'പിണറായി വിജയന്‍...നാടിന്റെ അജയ്യന്‍... നാട്ടാർക്കെല്ലാം സുപരിചിതന്‍'; കേരള സിഎം ഗാനത്തിന് വിമർശനം

വെള്ളപ്പൊക്കവും കോവിഡുമുള്‍പ്പടെയുള്ള പ്രതിസന്ധികള്‍ പിണറായിയുടെ പേര് വലുതാക്കിയെന്ന് വീഡിയോയില്‍ പറയുന്നുണ്ട്.

New Update
song cm pinarayi.jpg

മുഖ്യമന്ത്രി പിണറായി വിജയനെ  പുകഴ്ത്തിക്കൊണ്ടുള്ള യൂട്യൂബ് വീഡിയോ ഗാനം സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി മാറുന്നു. പിണറായി വിജയനെ കേരള മന്നനായും മറ്റും വാഴ്ത്തുന്ന ഗാനം 'കേരള സിഎം' 9Kerala CM) എന്ന പേരിലാണ് ഇറങ്ങിയിരിക്കുന്നത്. സാജ് പ്രൊഡക്ഷന്‍ ഹൗസ് എന്ന യൂട്യൂബ് ചാനലിലാണ് ഗാനം ഇറങ്ങിയിരിക്കുന്നത്. ഗാനത്തിന്‍റെ വരികളും സംഗീതവും തയാറാക്കിയിരിക്കുന്നത് നിശാന്ത് നിളയാണ്. സാജ് പ്രൊഡക്ഷൻ ഹൗസിന്റെ ബാനറിൽ ടി എസ് സതീഷാണ് കേരള സിഎം എന്ന ഗാനം നിർമ്മിച്ചിരിക്കുന്നത്. 

Advertisment

''പിണറായി വിജയന്‍... നാടിന്റെ അജയ്യന്‍... നാട്ടാർക്കെല്ലാം സുപരിചിതന്‍" എന്ന് തുടങ്ങുന്ന പാട്ടിന് മുന്‍പായി സ്വര്‍ണ്ണക്കേസ് അടക്കം അമേരിക്കന്‍ ഗൂഢാലോചന എന്നൊക്കെ രീതിയിലാണ് കാണിക്കുന്നത്. തുടര്‍ന്നാണ് പാട്ട് വരുന്നത്. വെള്ളപ്പൊക്കവും കോവിഡുമുള്‍പ്പടെയുള്ള പ്രതിസന്ധികള്‍ പിണറായിയുടെ പേര് വലുതാക്കിയെന്ന് വീഡിയോയില്‍ പറയുന്നുണ്ട്. പിണറായിയുടെ ചെറുപ്പകാലം മുതല്‍ കൗമാരകാലം വരെ ആവിഷ്കരിക്കുന്ന വീഡിയോയ്ക്ക് എട്ട് മിനുറ്റാണ് ദൈര്‍ഘ്യം. സിപിഎം അറിവോടെയാണോ ഗാനം പുറത്തിറങ്ങിയത് എന്ന കാര്യത്തിൽ വ്യക്തതയില്ല. 

എന്നാല്‍ വലിയതോതിലുള്ള വിമര്‍ശനമാണ് വീഡിയോയ്ക്ക് യൂട്യൂബ് കമന്‍റില്‍ തന്നെ ലഭിക്കുന്നത്. ഈ വീഡിയോയുടെ ഉദ്ദേശം ചോദ്യം ചെയ്ത് ഒട്ടേറെപ്പേർ രംഗത്തെത്തിയിട്ടുണ്ട്. 

cm pinarayi vijayan
Advertisment