നിയമനിർമ്മാണ സഭകളിൽ ആനുപാതിക സംവരണമാണ് ആവശ്യമെന്ന് കെ കെ രമ എംഎൽഎ പ്രതികരിച്ചു. ചുരുങ്ങിയത് 50 ശതമാനം സംവരണമാണ് ആവശ്യം. വനിതാ സംവരണ ബിൽ നിയമമാക്കാൻ കാത്തിരിക്കുകയാണ് സ്ത്രീകൾ. സംവരണം ഇല്ലെങ്കിൽ സ്ത്രീകൾ നേതൃപദവിയിൽ എത്തില്ല. നല്ല കഴിവുള്ള സ്ത്രീകൾ സമൂഹത്തിലുണ്ട്. രാഷ്ട്രീയ പാർട്ടികൾ ഉന്നത പദവിയിലേക്ക് സ്ത്രീകളെ പരിഗണിക്കുന്നില്ല, പുരുഷ മേധാവിത്വമാണ് ഇതിന് കാരണമെന്നും കെ കെ രമ കുറ്റപ്പെടുത്തി.