ആര്യാടൻ ഷൗക്കത്തിന് വിലക്ക്; പാർട്ടി പരിപാടികളിലോ യോഗങ്ങളിലോ പങ്കെടുക്കരുതെന്ന് കെപിസിസി

പാര്‍ട്ടി നിര്‍ദേശം ലംഘിച്ച് റാലി നടത്തിയാല്‍ കര്‍ശന നടപടിയുണ്ടാവുമെന്ന് ആര്യാടന്‍ ഷൗക്കത്തിന് കെപിസിസി നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു.

author-image
പൊളിറ്റിക്കല്‍ ഡസ്ക്
Updated On
New Update
aryadan shoukath k sudhakaran.jpg

തിരുവനന്തപുരം: ആര്യാടന്‍ ഷൗക്കത്തിന് വിലക്ക് ഏര്‍പ്പെടുത്തി കെപിസിസി. ഒരാഴ്ചത്തേക്കാണ് വിലക്ക്. പാര്‍ട്ടി പരിപാടികളിലോ യോഗങ്ങളിലോ പങ്കെടുക്കാന്‍ പാടില്ല. അച്ചടക്ക സമിതിയുടെ റിപ്പോര്‍ട്ട് ലഭിച്ചശേഷം കൂടുതല്‍ നടപടിയെടുക്കാനാണ് കെപിസിസിയുടെ തീരുമാനം. ഒരാഴ്ചയ്ക്കുള്ളില്‍ അച്ചടക്ക സമിതി റിപ്പോര്‍ട്ട് സമര്‍പ്പിച്ചേക്കും. ഷൗക്കത്തിന്റെ ഭാഗം വിശദീകരിക്കാന്‍ അച്ചടക്കസമിതി ആവശ്യപ്പെട്ടിട്ടുണ്ട്. മൂന്നു ദിവസത്തിനകം മറുപടി കിട്ടുമെ ന്നാണ് നേതൃത്വത്തിന്റെ പ്രതീക്ഷ. മറുപടി ലഭിച്ച ഉടന്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് തീരുമാനം. കെപിസിസി നിര്‍ദേശം ലംഘിച്ച് പലസ്തീന്‍ ഐക്യദാര്‍ഢ്യ റാലി സംഘടിപ്പിച്ചതിനാണ് നടപടി.

Advertisment

പാര്‍ട്ടി നിര്‍ദേശം ലംഘിച്ച് റാലി നടത്തിയാല്‍ കര്‍ശന നടപടിയുണ്ടാവുമെന്ന് ആര്യാടന്‍ ഷൗക്കത്തിന് കെപിസിസി നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇത് സംബന്ധിച്ച് ആര്യാടന്‍ ഷൗക്കത്തിന് കെപിസിസി നോട്ടീസ് നല്‍കുകയും ചെയ്തു. റാലി നടത്തിയത് അച്ചടക്ക ലംഘനമാണ്. ഇതുമായി ബന്ധപ്പെട്ട് അച്ചടക്ക സമിതിയോട് റിപ്പോര്‍ട്ട് തേടിയ കെപിസിസി റിപ്പോര്‍ട്ട് ലഭിച്ചതിനുശേഷം തുടര്‍നടപടി സ്വീകരിക്കുമെന്നും അറിയിച്ചിരുന്നു.

റാലി നടത്തിയത് വിഭാഗീയ പ്രവര്‍ത്തനത്തിന്റെ ഭാഗമല്ലെന്ന് ആര്യാടന്‍ ഷൗക്കത്ത് പറഞ്ഞിരുന്നു. ആര്യാടനെ സ്നേഹിക്കുന്നവരാണ് പരിപാടിയില്‍ പങ്കെടുത്തത്. എന്ത് കൊണ്ടാണ് കെപിസിസിക്കു തെറ്റിദ്ധാരണ വന്നതെന്ന് അറിയില്ലെന്നും ആര്യാടന്‍ ഷൗക്കത്ത് പറഞ്ഞു. ഡിസിസി പരിപാടി സംഘടിപ്പിച്ചിരുന്നുവെന്നും മറ്റൊരു പരിപാടി നടത്തേണ്ടതില്ലെന്നുമായിരുന്നു കെപിസിസിയുടെ നിര്‍ദേശം. എന്നാല്‍ പരിപാടിയില്‍ നിന്ന് പിന്മാറില്ലെന്ന് ആര്യാടന്‍ ഷൗക്കത്ത് നിലപാടെടുക്കുകയായിരുന്നു.

ആര്യാടന്‍ ഫൗണ്ടേഷന്റെ ഭാഗമായി മലപ്പുറം ടൗണ്‍ ഹാള്‍ പരിസരത്തു നിന്ന് തുടങ്ങി കിഴക്കേത്തലവരെയായിരുന്നു കോണ്‍ഗ്രസ് എ ഗ്രൂപ്പിന്റെ ഐകൃദാര്‍ഢ്യ റാലി. കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് തിരഞ്ഞെടുപ്പിന് ശേഷം മലപ്പുറത്ത് വിഭാഗീയത അതിശക്തമാണെന്നാണ് റിപ്പോര്‍ട്ടുകള്‍.

kpcc k sudhakaran aryadan shoukath
Advertisment