കേരളത്തിലെ ആശുപത്രികളിലെ മെഡിക്കല്‍ റിപ്പോര്‍ട്ട് സ്വീകരിക്കാനാകില്ലെന്ന് ഇഡി; എം.ശിവശങ്കറിന് മെഡിക്കല്‍ പരിശോധന പുതുച്ചേരി ആശുപത്രിയില്‍ നടത്താന്‍ സുപ്രീംകോടതി ഉത്തരവ്

ഇടക്കാലം ജാമ്യം നീട്ടണമെന്നും ആരോഗ്യപ്രശ്‌നങ്ങള്‍ തുടരുകയാണെന്നും ശിവശങ്കറിനായി ഹാജരായി മുതിര്‍ന്ന അഭിഭാഷകന്‍ ജയന്ത് മുത്തുരാജ്,

New Update
m sivasanker

തിരുവനന്തപുരം: എം.ശിവശങ്കറിന് മെഡിക്കല്‍ പരിശോധന നടത്താന്‍ സുപ്രീംകോടതി ഉത്തരവ്. പുതുച്ചേരി JIPMER ആശുപത്രിയില്‍ പരിശോധന നടത്താനാണ് സുപ്രീം കോടതിയുടെ നിര്‍ദേശം. ലൈഫ് മിഷന്‍ കേസില്‍ ആരോഗ്യകാരണങ്ങളാല്‍ ജാമ്യത്തില്‍ കഴിയുകയാണ് ശിവശങ്കര്‍. കേസ് അടുത്ത മാസം 9ന് വീണ്ടും പരിഗണിക്കും.

Advertisment

ഇടക്കാലം ജാമ്യം നീട്ടണമെന്നും ആരോഗ്യപ്രശ്‌നങ്ങള്‍ തുടരുകയാണെന്നും ശിവശങ്കറിനായി ഹാജരായി മുതിര്‍ന്ന അഭിഭാഷകന്‍ ജയന്ത് മുത്തുരാജ്, അഭിഭാഷകന്‍ മനു ശ്രീനാഥ് എന്നിവര്‍ വാദിച്ചു. എന്നാല്‍ ജാമ്യം നീട്ടി നല്‍കണമെങ്കില്‍ മെഡിക്കല്‍ പരിശോധന കൂടിയേ തീരൂവെന്ന് ഇഡി കോടതിയില്‍ നിലപാട് അറിയിച്ചു.

മാത്രമല്ല കേരളത്തിലെ ആശുപത്രികളിലെ മെഡിക്കല്‍ റിപ്പോര്‍ട്ട് സ്വീകരിക്കാനാകില്ലെന്ന് ഇഡി അറിയിച്ചു. തുടര്‍ന്ന് മധുര എയിംസില്‍ പരിശോധന നടത്തട്ടെ ഇഡി വ്യക്തമാക്കി. പിന്നാലെയാണ് പുതുച്ചേരി സര്‍ക്കാര്‍ ആശുപത്രിയില്‍ പരിശോധന നടത്താന്‍ സുപ്രീംകോടതി നിര്‍ദേശിച്ചത്.

supreme court m sivasanker
Advertisment