'എന്നെ സംബന്ധിച്ചിടത്തോളം ഇത് ബഹുമതിയാണ്, കാരണം എത്തിക്‌സ് കമ്മിറ്റി അധാർമ്മികമായി പുറത്താക്കിയ ആദ്യത്തെ വ്യക്തിയായി ഞാൻ ചരിത്രത്തിന്റെ ഭാഗമാകും. അവർക്ക് ചെയ്യാൻ കഴിയുന്ന കാര്യം സസ്പെൻഷനാണ്'; എത്തിക്‌സ് കമ്മിറ്റിയുടെ ശുപാർശ തള്ളി മഹുവ മൊയ്ത്ര

എന്നെ പുറത്താക്കാന്‍ കഴിയുന്ന ദിവസം പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനത്തിന്റെ ആദ്യ ദിവസമാണ്. അത് നടക്കട്ടെ, ഞങ്ങള്‍ അത് അവിടെ നോക്കും'- മൊയ്ത്ര പറഞ്ഞു.

New Update
മുന്‍ ചീഫ് ജസ്റ്റിസിനെതിരേയുള്ള പരാമര്‍ശം; തൃണമൂൽ കോൺഗ്രസ്സ് എംപി മഹുവ മൊയ്ത്രക്കെതിരേ അവകാശലംഘനത്തിന് നോട്ടീസ്

പാര്‍ലിമെന്റ് അംഗത്വം റദ്ദാക്കണമെന്ന ലോക്‌സഭാ എത്തിക്സ് കമ്മിറ്റിയുടെ ശുപാര്‍ശയ്‌ക്കെതിരെ തൃണമൂല്‍ കോണ്‍ഗ്രസ് എംപി മഹുവ മൊയ്ത്ര രംഗത്ത്. എത്തിക്സ് കമ്മിറ്റി ഒരാളെ അധാര്‍മ്മികമായി പുറത്താക്കിയിരിക്കുകയാണ്. ഇത് അംഗീകാരമായിട്ടാണ് കാണുന്നതെന്നും മൊയ്ത്ര പറഞ്ഞു. 

Advertisment

'എന്നെ സംബന്ധിച്ചിടത്തോളം ഇത് ബഹുമതിയാണ്, കാരണം എത്തിക്സ് കമ്മിറ്റി അധാര്‍മ്മികമായി പുറത്താക്കിയ ആദ്യത്തെ വ്യക്തിയായി ഞാന്‍ ചരിത്രത്തിന്റെ ഭാഗമാകും. അവര്‍ക്ക് ചെയ്യാന്‍ കഴിയുന്ന കാര്യം സസ്‌പെന്‍ഷനാണ്. പുറത്താക്കാനുള്ള ശുപാര്‍ശ നല്‍കാന്‍ കഴിയുന്നത് പ്രിവിലേജ് കമ്മിറ്റിയ്ക്കാണ്.'- മഹുവ മൊയ്ത്ര പറഞ്ഞു. കരട് റിപ്പോര്‍ട്ടില്‍ ചര്‍ച്ച നടന്നിട്ടില്ലെന്നും എത്തിക്സ് പാനല്‍ ചെയര്‍മാന്‍ നേരിട്ട് വോട്ട് ചെയ്യുകയായിരുന്നുവെന്നും മൊയ്ത്ര പറഞ്ഞു.

''ഇന്ന്, എത്തിക്സ് കമ്മിറ്റിയ്ക്ക് പോയപ്പോള്‍, അജണ്ടയില്‍ പറഞ്ഞത് ചര്‍ച്ച ചെയ്യുമെന്നായിരുന്നു. ചര്‍ച്ചയ്ക്കാണെന്ന് പറഞ്ഞ് അംഗങ്ങള്‍ അകത്തേക്ക് പോയി, എന്നാല്‍ ചെയര്‍മാന്‍ ഇത് വോട്ടിനിടാന്‍ പോകുകയാണെന്ന് പറഞ്ഞ് സ്വന്തം കൈ ഉയര്‍ത്തി. രണ്ടു മിനിറ്റിനുള്ളില്‍ വോട്ടിംഗ് അവസാനിച്ചു.''-  മൊയ്ത്ര കൂട്ടിച്ചേര്‍ത്തു. എന്നെ പുറത്താക്കാന്‍ കഴിയുന്ന ദിവസം പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനത്തിന്റെ ആദ്യ ദിവസമാണ്. അത് നടക്കട്ടെ, ഞങ്ങള്‍ അത് അവിടെ നോക്കും'- മൊയ്ത്ര പറഞ്ഞു.

'അനധികൃത വ്യക്തികള്‍' എന്നത് സംബന്ധിച്ച് നാഷണല്‍ ഇന്‍ഫോര്‍മാറ്റിക്സ് സെന്ററിന് പ്രത്യേക നിയമമില്ല. ആരാണ് അനധികൃത വ്യക്തികള്‍? ആര്‍ക്കാണ് അധികാരമുള്ളത്, ആരൊക്കെ അനധികൃതമാണ് എന്നതിനെക്കുറിച്ച് എന്‍ഐസിയ്ക്ക് ഇന്നുവരെ നിയമങ്ങളൊന്നും ഉണ്ടായിരുന്നില്ല. ഓരോ എംപിയുടെയും ഓഫീസ് ഇപ്പോഴും ഈ ലോഗിന്‍ പോര്‍ട്ടല്‍ പങ്കിടുന്നുണ്ട്. ഇത് ഇമെയില്‍ പാസ്വേഡല്ല, ലോഗിന്‍ പോര്‍ട്ടല്‍ പാസ്വേഡാണ്. പത്തോ അതിലധികമോ ആളുകളുമായി പങ്കിടുന്നതാണ്.''- മൊയ്ത്ര പറഞ്ഞു.

രണ്ടാമതായി, ദേശീയ സുരക്ഷ ഒരു പോര്‍ട്ടലിനെ ആശ്രയിച്ചിരിക്കുന്നു എന്നതാണ്, അത് സംരക്ഷിക്കുന്നതിന് എന്‍ഐസി മികച്ച രീതിയില്‍ ജോലി ചെയ്യണമായിരുന്നു. താന്‍ ചോദിച്ച 61 ചോദ്യങ്ങളും, പ്രത്യേകിച്ച് അദാനിയെക്കുറിച്ചുള്ള ചോദ്യങ്ങള്‍ പൊതുതാല്‍പ്പര്യമുള്ളതാണെന്നും മൊയ്ത്ര വ്യക്തമാക്കി.

''എന്‍ഐസി അത്തരമൊരു രഹസ്യ പോര്‍ട്ടല്‍ ആണെങ്കില്‍, ദയവായി വിദേശ ഐപി വിലാസങ്ങള്‍ ഉപയോഗിക്കുന്നത് നിര്‍ത്തുക. ദര്‍ശന്‍ ഹിരാനന്ദാനി എന്റെ സുഹൃത്താണ്. അതില്‍ തെറ്റൊന്നുമില്ല, മൊയ്ത്ര പറഞ്ഞു.

500 പേജുള്ള റിപ്പോര്‍ട്ടില്‍ ഒരു തെളിവുപോലുമില്ല. ഇതാദ്യമായാണ് ഒരു എത്തിക്സ് കമ്മിറ്റി സ്വയം തെറ്റിദ്ധരിപ്പിക്കുന്നത്. റിപ്പോര്‍ട്ടില്‍ ഒരിടത്തും കൈപ്പറ്റിയ പണത്തെക്കുറിച്ചോ സമ്മാനങ്ങളെകുറിച്ചോ പരാമര്‍ശമില്ല. നിര്‍ബന്ധിത സത്യവാങ്മൂലത്തില്‍ ദര്‍ശന്‍ പറഞ്ഞ കാര്യങ്ങള്‍ അവ്യക്തമായതിനാലാണ് ഒരു തെളിവും കണ്ടെത്താന്‍ അവര്‍ക്ക് കഴിയാതിരുന്നത്. ഹെര്‍മിസ് സ്‌കാര്‍ഫ്, ബോബി ബ്രൗണ്‍ മേക്കപ്പ്, ഉപയോഗത്തിനായി കാര്‍ എന്നിവ അല്ലാതെ ഒരു തെളിവുമില്ലെന്നും മൊയ്ത്ര പറഞ്ഞു.

latest news mahua moitra
Advertisment