/sathyam/media/media_files/JzbcxwsAeDcvAPDghKpX.jpg)
അദാനി ഗ്രൂപ്പിന്റെ ചെയര്‍പേഴ്സണായ ഗൗതം അദാനിക്കെതിരെ ഗുരുതര ആരോപണവുമായി തൃണമൂല്‍ കോണ്‍ഗ്രസ് എംപി മഹുവ മൊയ്ത്ര. കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ രണ്ട് തവണയായി രണ്ട് ലോക്സഭാ എംപിമാര്‍ മുഖേന അദാനി തന്നെ സമീപിച്ചതായി മഹുവ മൊയ്ത്ര പറഞ്ഞു.
''കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ രണ്ട് ലോക്സഭാ എംപിമാര്‍ വഴി അദാനി എന്നെ സമീപിച്ചത് അദ്ദേഹത്തിന് വേണ്ടി ജോലി ചെയ്യാനും കൂടിയാണ്, എന്നാല്‍ ആ ഡീല്‍ ഞാന്‍ നിരസിച്ചു. പ്രശ്നം എന്താണെന്ന് വെച്ചാല്‍ ചോദ്യം ചെയ്യാതിരിക്കാന്‍ അദ്ദേഹം നല്‍കുകയായിരുന്നു' കൈക്കൂലി ആരോപണത്തിന് ശേഷം ആദ്യമായി മഹുവ നേരിട്ട് മനസ് തുറക്കുന്നത്.
തനിക്കെതിരെ ഉയര്‍ന്ന പണമിടപാട് വിവാദങ്ങള്‍ക്കിടയിലാണ് മൊയ്ത്രയുടെ ഈ പരാമര്‍ശം. അദാനി വാഗ്ദാനം ചെയ്ത കരാര്‍ താന്‍ നിരസിച്ചതായും മൊയ്ത്ര പറഞ്ഞു. 'ഞാന്‍ അദ്ദേഹത്തെ ഒരിക്കലും കണ്ടിട്ടില്ല, അതിനാല്‍ അദ്ദേഹം എന്തിനാണ് വാഗ്ദാനം ചെയ്തതെന്നോ എന്ത് വിലയാണ് നല്‍കുന്നതെന്നോ എനിക്കറിയില്ല.' മൊയ്ത്ര പിന്നീട് വ്യക്തമാക്കി.
ഈ ആവശ്യം ഉന്നയിച്ച് കഴിഞ്ഞയാഴ്ച തന്നെ വീണ്ടും സമീപിച്ചതായും നിശബ്ദയായിരിക്കാന്‍ ആവശ്യപ്പെട്ടതായും തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് ആരോപിച്ചു. 'എനിക്ക് സന്ദേശം ലഭിച്ചു: 'ദയവായി ഇത് അവസാനിപ്പിക്കൂ. തിരഞ്ഞെടുപ്പ് കഴിയുന്നത് വരെ ദയവായി ആറ് മാസത്തേക്ക് നിശബ്ദയായിരിക്കുക. പിന്നീട് എല്ലാം ശരിയാകും. മിസ്റ്റര്‍ അദാനിയെ ആക്രമിക്കാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നുവെങ്കില്‍ നിങ്ങള്‍ക്ക് അത് ചെറിയ രീതിയില്‍ തുടരാം, പക്ഷേ പ്രധാനമന്ത്രിയുടെ പേര് എടുത്ത് പറയരുത്' മൊയ്ത്ര അവകാശപ്പെട്ടു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us