എസ്എഫ്‌ഐ യുടെ ബാനറിനെതിരെ എഴുത്തുകാരിയും ആക്ടിവിസ്റ്റുമായ മീന കന്ദസ്വാമി

പദാനുപത വിവര്‍ത്തനം ചെയ്യാതിരുന്നതിനാല്‍ അത് ഭാഷയുടെയും സംസ്‌കാരത്തിന്റെയും നിഗൂഢതയ്ക്കും അതാര്യതയ്ക്കും ഭംഗം വരുത്താതെ കാക്കുമെന്നും അവര്‍ എക്‌സില്‍ കുറിച്ചു.

New Update
meena kandaswamy banner.jpg

കൊച്ചി: സംഘപരിവാറുകാരെ സെനറ്റില്‍ ഉള്‍പ്പെടുത്തിയ ഗവര്‍ണര്‍ക്കെതിരെ എസ്എഫ്‌ഐ സമരരംഗത്താണ്. സവര്‍ക്കറെയല്ല ആവശ്യം വൈസ് ചാന്‍സലറെയാണെന്ന് അടക്കമുള്ള മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തി കേരളത്തിലെ നിരവധി കോളേജുകളിലാണ് എസ്എഫ്‌ഐയുടെ ബാനര്‍ ഉയര്‍ന്നിരിക്കുന്നത്.

Advertisment

ഇതിനിടെ തൃശ്ശൂര്‍ കേരളവര്‍മ്മ കോളേജില്‍ ഉയര്‍ത്തിയ ബാനറിനെതിരെ പരിഹാസവുമായി എസ്എഫ്‌ഐയുടെ രാഷ്ട്രീയ സംഘടനകള്‍ രംഗത്ത് വന്നിരുന്നു. ബാനറിലെ വ്യാകരണ പിശക് ചൂണ്ടിക്കാണിച്ച് വി ടി ബല്‍റാം ഉള്‍പ്പെടെയുള്ള കോണ്‍ഗ്രസ് നേതാക്കളാണ് സോഷ്യല്‍ മീഡിയയില്‍ പരിഹാസം ഉയര്‍ത്തിയത്. സംഘപരിവാര്‍ സഹയാത്രികന്‍ ശ്രീജിത്ത് പണിക്കരും ഈ ബാനറിനെ പരിഹസിച്ച് രംഗത്ത് വന്നിരുന്നു. ‘your dad will not cook here…’ എന്നെഴുതിയ ബാനറിനെതിരെയായിരുന്നു പ്രധാനമായും വിമര്‍ശനം ഉയര്‍ന്നത്.

ഗവര്‍ണര്‍ക്കെതിരെയുള്ള പ്രതിഷേധത്തിന്റെ ഭാഗമായി ഉയര്‍ത്തിയ പോസ്റ്ററുകളെ എങ്ങനെ വായിക്കുന്നുവെന്ന് വ്യക്തമാക്കി രംഗത്തെത്തിയിരിക്കുകയാണ് എഴുത്തുകാരിയും ആക്ടിവിസ്റ്റുമായ മീന കന്ദസ്വാമി. എക്‌സ് പ്ലാറ്റ്‌ഫോമിലൂടെയായിരുന്നു മീരയുടെ പ്രതികരണം. ഔദ്യോഗിക എക്സ് പേജിലാണ് മീന കന്ദസ്വാമി പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്. ചില വിഷയങ്ങളില്‍ ഇങ്ങനെ തന്നെയാണ് പ്രതികരിക്കേണ്ടതെന്ന് മീന പറയുന്നു. പദാനുപത വിവര്‍ത്തനം ചെയ്യാതിരുന്നതിനാല്‍ അത് ഭാഷയുടെയും സംസ്‌കാരത്തിന്റെയും നിഗൂഢതയ്ക്കും അതാര്യതയ്ക്കും ഭംഗം വരുത്താതെ കാക്കുമെന്നും അവര്‍ എക്‌സില്‍ കുറിച്ചു.

sfi meena kandaswamy
Advertisment