കാസര്‍കോട്: നവകേരള സദസ് ബഹിഷ്‌കരിച്ചതില്‍ പ്രതിപക്ഷ എം എല്‍ എമാര്‍ക്ക് നിരാശയുണ്ടാകുമെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ്. യുഡിഎഫ് മാറി നിന്നത് ജനങ്ങളെ അപമാനിക്കലാണെന്നും റിയാസ് പറഞ്ഞു. മന്ത്രിസഭ നേരിട്ട് ജനങ്ങളിലേക്കെത്തുന്നത് ചരിത്രത്തില്‍ ആദ്യമെന്ന് പി രാജീവും വ്യക്തമാക്കി.
അതേസമയം നവ കേരള സദസിന്റെ ആദ്യ പരിപാടി വന്‍ വിജയമാണെന്ന് വിലയിരുത്തലിലാണ് സര്‍ക്കാര്‍. പ്രതിപക്ഷ എംഎല്‍എമാര്‍ കൂടി പരിപാടിയില്‍ പങ്കെടുക്കേണ്ട സാഹചര്യം ഒരുക്കിയെന്നുമാണ് സര്‍ക്കാരിന്റെ വിലയിരുത്തല്‍. സദസില്‍ പങ്കെടുക്കുന്നതില്‍ മുസ്ലിം ലീഗില്‍ ചര്‍ച്ചക്ക് തുടക്കമിടാനായെന്നും സര്‍ക്കാരിന് കരുതുന്നു. ലീഗ് നിലപാട് വരും ദിവസങ്ങളിലും ചര്‍ച്ചയാക്കാന്‍ ഉറച്ചിരിക്കുകയാണ് മന്ത്രിസഭ.