നവകേരള സദസ്സ്: പരാതികള്‍ക്ക് സമയ ബന്ധിതമായി പരിഹാരം കാണും: മന്ത്രി കെ.രാജന്‍

നവകേരള സദസിലെ പരാതികള്‍ക്ക് വി.വി.ഐ.പി പരിഗണനയാണുള്ളതെന്ന് മന്ത്രി പറഞ്ഞു.

New Update
k rajan new.jpg

തിരുവനന്തപുരം: നവകേരള സദസില്‍ ലഭിച്ച പരാതികള്‍ തീര്‍പ്പാക്കാന്‍ യോഗം വിളിച്ച് റവന്യുമന്ത്രി കെ രാജന്‍. കളക്ടര്‍മാരുടെയും ആര്‍ഡിഓമാരുടെയും യോഗം ഉച്ചക്ക് ഒന്നിന് ഓണ്‍ലൈനായി നടക്കും. പരാതികള്‍ക്ക് സമയ ബന്ധിതമായി പരിഹാരം കാണുമെന്ന് മന്ത്രി കെ രാജന്‍ വ്യക്തമാക്കി.

Advertisment

നവകേരള സദസിലെ പരാതികള്‍ക്ക് വി.വി.ഐ.പി പരിഗണനയാണുള്ളതെന്ന് മന്ത്രി പറഞ്ഞു. ജോലിയില്ലാത്ത ആളാണ്, എനിക്കൊരു ജോലി തരണമെന്ന് പറഞ്ഞ് നവകേരള സദസില്‍ പരാതി നല്‍കിയവരുണ്ട്. സര്‍ക്കാറിന് കിട്ടുന്ന എല്ലാ പരാതികള്‍ക്കും മറുപടി നല്‍കും.നവകേരള സദസ് ലോകത്തിന് മുന്നില്‍ കേരളം വെച്ച പുതിയ മോഡലാണെന്നും, പരിപാടിക്കെതിരെ പ്രതിപക്ഷം വെറുതെ ആരോപണം ഉന്നയിക്കുകയാണെന്നും മന്ത്രി പറഞ്ഞു. പരാതികള്‍ സമയബന്ധിതമായി പരിഹരിക്കുമെന്ന് മന്ത്രി പി.എ.മുഹമ്മദ് റിയാസും പറഞ്ഞു.

latest news k rajan
Advertisment