/sathyam/media/media_files/rwcB8W2r6VAL67cHVSMM.jpg)
തിരഞ്ഞെടുക്കപ്പെട്ട സോറാം പീപ്പിള്‍സ് മൂവ്മെന്റ് നേതാവ് ലാല്‍ദുഹോമ മിസോറാം മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും. മിസോറാമില്‍ എംഎന്‍എഫിനെ തകര്‍ത്ത് പ്രതിപക്ഷമായ സോറാം പീപ്പിള്‍സ് മൂവ്‌മെന്റ് മികച്ച വിജയം നേടിയിരുന്നു. 40 നിയമസഭാ സീറ്റുകളില്‍ 27ലും വിജയിക്കാന്‍ സോറാം പീപ്പിള്‍സ് മൂവ്മെന്റിന് കഴിഞ്ഞു. ഭരണകക്ഷിയായ എംഎന്‍എഫിനെ (മിസോ നാഷണല്‍ ഫ്രണ്ട്) പരാജയപ്പെടുത്തിയാണ് സോറാം പീപ്പിള്‍സ് മൂവ്മെന്റ് അധികാരത്തില്‍ വരുന്നത്. മുന്‍ ഐപിഎസ് ഓഫീസറും എംഎല്‍എയും മുന്‍ പാര്‍ലമെന്റ് അംഗവുമായ ലാല്‍ദുഹോമയുടെ പാര്‍ട്ടിയായ സോറാം പീപ്പിള്‍സ് മൂവ്‌മെന്റെ തങ്ങളുടെ കരുത്ത് തെളിയിച്ച തിരഞ്ഞെടുപ്പായിരുന്നു ഇത്.
അതേസമയം സോറം പീപ്പിള്‍സ് മൂവ്മെന്റിന്റെ പുതുതായി തിരഞ്ഞെടുക്കപ്പെട്ട എംഎല്‍എമാരുടെ യോഗം ഇന്ന് രാത്രി 8 മണിക്ക് ഐസ്വാളിലെ ലാല്‍ദുഹോമയുടെ വസതിയില്‍ ചേരും. സംസ്ഥാന തിരഞ്ഞെടുപ്പില്‍ പാര്‍ട്ടി വന്‍ വിജയം നേടിയതിന് തൊട്ടുപിന്നാലെ, മിസോറാമിലെ ഏറ്റവും പ്രായം കുറഞ്ഞ വനിതാ എംഎല്‍എ ബാരില്‍ വന്നേഹ്സംഗി ഉള്‍പ്പെടെയുള്ള നേതാക്കള്‍ ഇന്ന് ഐസ്വാളിലെ പാര്‍ട്ടി ഓഫീസില്‍ നടക്കുന്ന വിജയാഘോഷത്തില്‍ പങ്കെടുക്കും.
സോറം പീപ്പിള്‍സ് മൂവ്മെന്റിന്റെ ഗോത്ര നേതാവായ ലാല്‍ദുഹോമ ഇന്ത്യന്‍ പോലീസ് സര്‍വീസ് (ഐപിഎസ്) ഉദ്യോഗസ്ഥനായാണ് കരിയര്‍ ആരംഭിച്ചത്. തീരദേശ സംസ്ഥാനമായ ഗോവയിലാണ് ഈ 74 കാരന്‍ സേവനമനുഷ്ഠിച്ചത്. പിന്നീട് അദ്ദേഹത്തെ ഡല്‍ഹിയിലേക്ക് മാറ്റി. ഡല്‍ഹിയില്‍ അന്നത്തെ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ സുരക്ഷാ ചുമതലയായിരുന്നു അദ്ദേഹത്തിനുണ്ടായിരുന്നത്.
സര്‍വീസില്‍ നിന്ന് രാജിവച്ച ശേഷം സോറം പീപ്പിള്‍സ് മൂവ്മെന്റ് സ്ഥാപിച്ച് 1984-ല്‍ ലോക്സഭയിലെത്തി ചരിത്രം സൃഷ്ടിച്ചു. ഈ വര്‍ഷം കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്ക് പാര്‍ലമെന്റില്‍ അംഗത്വം നഷ്ടപ്പെട്ടപ്പോള്‍ ലാല്‍ദുഹോമയും ശ്രദ്ധിക്കപ്പെട്ടിരുന്നു. കൂറുമാറ്റ നിരോധന നിയമപ്രകാരം ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ആദ്യമായി നടപടി നേരിട്ടയാളായിരുന്നു ലാല്‍ദുഹോമ. ഇതിന്റെ ഭാഗമായി
ലോക്സഭയില്‍ പാര്‍ലമെന്റ് അംഗത്വം നഷ്ടപ്പെടുന്ന ആദ്യ വ്യക്തിയായും ലാല്‍ദുഹോമ മാറി.
തിരിച്ചടി നേരിട്ടെങ്കിലും വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ലാല്‍ദുഹോമ പ്രവര്‍ത്തനം തുടരുകയും തന്റെ സാന്നിധ്യമറിയിക്കുകയും ചെയ്തു. 40 അംഗ നിയമസഭാ സീറ്റുകളിലേക്കുള്ള തിരഞ്ഞെടുപ്പ് നവംബര്‍ ഏഴിന് നടക്കുകയും ഡിസംബര്‍ നാലിന് വോട്ടെണ്ണല്‍ നടക്കുകയും ചെയ്തു. ഇത്തവണ 80 ശതമാനത്തിലധികം പോളിങ് രേഖപ്പെടുത്തിയിരുന്നു. 2018 നവംബറില്‍ നടന്ന കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ എംഎന്‍എഫ് 26 സീറ്റും ഇസഡ്പിഎം എട്ട് സീറ്റും കോണ്‍ഗ്രസ് അഞ്ച് സീറ്റും നേടിയപ്പോള്‍ ബിജെപിയ്ക്ക് ഒരു സീറ്റ് മാത്രമാണ് നേടാനായത്. എംഎന്‍എഫിന്റെ പരാജയത്തെത്തുടര്‍ന്ന് സോറംതംഗ രാജ്ഭവനില്‍ ഗവര്‍ണര്‍ ഡോ. ഹരി ബാബു കമ്പംപാട്ടിക്ക് രാജിക്കത്ത് നല്‍കി.
മിസോറാമില്‍ 'സോറാം നാഷണലിസ്റ്റ് പാര്‍ട്ടി' എന്ന പ്രാദേശിക രാഷ്ട്രീയ പാര്‍ട്ടി രൂപീകരിച്ച ലാല്‍ദുഹോമ 2018 ലെ മിസോറാം നിയമസഭാ തിരഞ്ഞെടുപ്പില്‍ 'സോറാം പീപ്പിള്‍സ് മൂവ്‌മെന്റ്' എന്ന സഖ്യത്തില്‍ ചേര്‍ന്നു. ഇതോടെ സംസ്ഥാനത്തെ ആറ് പ്രാദേശിക പാര്‍ട്ടികളുടെ കൂട്ടായ്മയായി സോറാം പീപ്പിള്‍സ് മൂവ്‌മെന്റ് മാറി. 2018 ല്‍ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി മിസോറാം നിയമസഭാ തിരഞ്ഞെടുപ്പില്‍ ലാല്‍ദുഹോമ മത്സരിച്ചു. അദ്ദേഹത്തെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി ഔദ്യോഗികമായി പ്രഖ്യാപിച്ചിരുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us