'സമകാലിക വിവരങ്ങളൊന്നും ലഭ്യമല്ല': ജാതി സെൻസസിന് പ്രധാനമന്ത്രിക്ക് എംകെ സ്റ്റാലിന്റെ കത്ത്

“കഴിഞ്ഞ 90 വർഷമായി, നമ്മുടെ രാജ്യത്തിന്റെ ജനസംഖ്യാശാസ്‌ത്രവും സാമൂഹിക-സാമ്പത്തിക ഭൂപ്രകൃതിയും നിരവധി മാറ്റങ്ങൾക്ക് വിധേയമായിട്ടുണ്ട്, എന്നാൽ നമ്മുടെ സമൂഹത്തിലെ അധഃസ്ഥിത വിഭാഗങ്ങൾ പിന്നാക്കാവസ്ഥയിൽ തുടരുകയാണ്.

New Update
mk stalin.

വരാനിരിക്കുന്ന ദേശീയ ദശാബ്ദ സെൻസസുമായി ജാതി സെൻസസ് സംയോജിപ്പിക്കണമെന്നാവശ്യപ്പെട്ട് തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തെഴുതി. നമ്മുടെ സമൂഹത്തിലെ അധഃസ്ഥിത വിഭാഗങ്ങൾ പിന്നാക്കാവസ്ഥയിൽ തുടരുകയാണെന്നും അതിനാൽ ദേശീയ തലത്തിലെ ഒരു പൊതു സ്റ്റാൻഡേർഡ് പ്രക്രിയയിലൂടെ സമകാലിക വിവരങ്ങൾ കണ്ടെത്തണമെന്നും സ്റ്റാലിൻ കത്തിലൂടെ ആവശ്യപ്പെട്ടു. 

Advertisment

 “കഴിഞ്ഞ 90 വർഷമായി, നമ്മുടെ രാജ്യത്തിന്റെ ജനസംഖ്യാശാസ്‌ത്രവും സാമൂഹിക-സാമ്പത്തിക ഭൂപ്രകൃതിയും നിരവധി മാറ്റങ്ങൾക്ക് വിധേയമായിട്ടുണ്ട്, എന്നാൽ നമ്മുടെ സമൂഹത്തിലെ അധഃസ്ഥിത വിഭാഗങ്ങൾ പിന്നാക്കാവസ്ഥയിൽ തുടരുകയാണ്. അതിനാൽ, ദേശീയ തലത്തിലെ ഒരു പൊതു സ്റ്റാൻഡേർഡ് പ്രക്രിയയിലൂടെ സമകാലിക വിവരങ്ങൾ ശേഖരിക്കണം. ഇത്  സാമൂഹ്യനീതി, തുല്യത, ഉൾക്കൊള്ളൽ എന്നിവയുമായി ബന്ധപ്പെട്ട എല്ലാ പ്രശ്നങ്ങളും പരിഹരിക്കുന്നതിന് സഹായകമാകും. 

ബിഹാർ അടുത്തിടെ നടത്തിയ ജാതി സെൻസസിനെ കുറിച്ചും കത്തിൽ പരാമർശിക്കുന്നു , "ബീഹാർ പോലുള്ള ചില സംസ്ഥാന സർക്കാരുകൾ ജാതി അടിസ്ഥാനമാക്കിയുള്ള സർവേകൾ വിജയകരമായി നടത്തി. എന്നാൽ  രാജ്യവ്യാപകമായ താരതമ്യം അവർക്ക് സാധ്യമല്ല. അതിനാൽ വരാനിരിക്കുന്ന ദേശീയ ദശാബ്ദ സെൻസസുമായി ജാതി സെൻസസ് സംയോജിപ്പിക്കണമെന്ന് അഭ്യർത്ഥിക്കുന്നു"-  കത്തിൽ പറയുന്നു. 

mk stalin
Advertisment