'സിനിമാ നടൻ ആണ്, അപ്പോൾ സിനിമാ സ്റ്റൈലിൽ പ്രതികരിക്കും'; സുരേഷ് ​ഗോപി വിഷയത്തിൽ എം ടി രമേശ്

പലസ്തീൻ വിഷയത്തിൽ മത ധ്രുവീകരണം നടത്തുകയാണ് സിപിഐഎമ്മും കോൺഗ്രസും. മുസ്ലിം ലീഗിനെ അതിനു കരുവാക്കുന്നു.

New Update
mt ramesh suresh gopi.jpg

തൃശ്ശൂർ: സുരേഷ് ​ഗോപി മാധ്യമപ്രവർത്തകയോട് മോശമായി പെരുമാറിയ സംഭവത്തിൽ പ്രതികരിച്ച് ബിജെപി നേതാവ് എം ടി രമേശ്. 20% മാത്രമാണ് അയാൾ രാഷ്ട്രീയക്കാരൻ. 80% സിനിമാ നടൻ ആണ്. അപ്പോൾ സിനിമാ സ്റ്റൈലിൽ പ്രതികരിക്കും എന്നാണ് എം ടി രമേശ് പറഞ്ഞത്. വനിതാ മാധ്യമ പ്രവർത്തകർ സുരേഷ് ഗോപിയുടെ അടുത്ത് പോകണോ എന്ന് മാധ്യമങ്ങൾക്ക് തീരുമാനിക്കാമെന്നും അദ്ദേഹം പ്രതികരിച്ചു.

Advertisment

പലസ്തീൻ വിഷയത്തിൽ മത ധ്രുവീകരണം നടത്തുകയാണ് സിപിഐഎമ്മും കോൺഗ്രസും. മുസ്ലിം ലീഗിനെ അതിനു കരുവാക്കുന്നു. ലീഗ് വർഗീയ പാർട്ടി ആണെന്നതിൽ സിപിഐഎം ഇപ്പോഴും ഉറച്ച നിൽക്കുന്നുണ്ടോ. മുസ്ലിം സമൂഹത്തോട് ലീഗിനെ മുൻനിർത്തി വിലപേശുന്നു. വോട്ട് ബാങ്ക് രാഷ്ട്രീയമാണ് ഇരു പാർട്ടികളും ലക്ഷ്യമിടുന്നത്. കോഴിക്കോടും മലപ്പുറവും മാത്രമല്ല റാലി നടത്താനുള്ള സ്ഥലങ്ങൾ. ഹമാസ് അനുകൂല റാലി തെക്കൻ കേരളത്തിൽ നടത്തുന്നില്ല. പലസ്തീനോടുള്ള പ്രേമം അല്ല ഇത്, ഹമാസ് അനുകൂലികളെ തൃപ്തിപ്പെടുത്താനുള്ള റാലിയാണ്. കോഴിക്കോട് പലസ്തീന്റെ ഉപകേന്ദ്രമല്ല.

ഹമാസിന്റെ ഭീകരപ്രവർത്തനത്തെ എന്തുകൊണ്ട് അപലപിക്കുന്നില്ല. ക്രിസ്ത്യൻ സമൂഹത്തിന്റെ വെല്ലുവിളികൾ ഇവർ ചർച്ച ചെയ്യുന്നില്ല. ചൈനയിലെ മുസ്ലിം സമൂഹത്തിന്റെ പ്രശ്നത്തിൽ എന്തുകൊണ്ട് റാലി നടത്തുന്നില്ല. മത ന്യൂനപക്ഷങ്ങൾ വേറെയും ഉണ്ട്. മണിപ്പൂർ കലാപത്തിൽ ബാഹ്യ ശക്തികളുടെ ഇടപെടൽ ഉണ്ടെന്നും എം ടി രമേശ് പറഞ്ഞു. ആരാധനാലയങ്ങളിൽ അസമയത്ത് വെടിക്കെട്ട് പാടില്ല എന്ന ഹൈക്കോടതി വിധിയെക്കുറിച്ചും അദ്ദേഹം പ്രതികരിച്ചു. ആരാധനാലയങ്ങളിലെ വിഷയങ്ങൾ തീരുമാനിക്കുന്നത് കോടതി അല്ലെന്നായിരുന്നു പ്രതികരണം.

mt ramesh suresh gopi
Advertisment