എബിവിപി സ്ഥാനാർത്ഥിയായി മുസ്ലീം വിദ്യാർത്ഥിനി; മത്സരിക്കുന്നത് ഹൈദരാബാദ് സെൻട്രൽ ‌യൂണിവേഴ്സിറ്റി യൂണിയൻ തെരഞ്ഞെടുപ്പിൽ

നവംബർ ഒമ്പതിനാണ് തെരഞ്ഞെടുപ്പ്. എബിവിപി ആദ്യമായാണ് പ്രസിഡന്റ് സ്ഥാനത്തേക്ക് മുസ്ലിം വിദ്യാർഥിനിയെ മത്സരിപ്പിക്കുന്നത്.

New Update
abvp muslim girl.jpg

ഹൈദരാബാദ് കേന്ദ്ര സർവകലാശാലയിൽ എബിവിപി സ്ഥാനാർത്ഥിയായി മുസ്ലീം വിദ്യാർത്ഥിനി മത്സരിക്കുന്നു. വിദ്യാർഥി യൂണിയൻ തെരഞ്ഞെടുപ്പിൽ പ്രസിഡന്റ് സ്ഥാനത്തേക്ക് മുസ്ലിം പെൺകുട്ടിയെ സ്ഥാനാർഥിയാക്കിയിരിക്കുന്നത്. വിശാഖപട്ടണം സ്വദേശിയും രസതന്ത്രം ​ഗവേഷക വിദ്യാർഥിയുമായ ഷെയ്ക് ആയിഷയാണ് യൂണിവേഴ്സ്റ്റി ക്യാംപസിൽ എബിവിപിയുടെ പ്രതിനിധിയായെത്തുന്നത്.

Advertisment

നവംബർ ഒമ്പതിനാണ് തെരഞ്ഞെടുപ്പ്. എബിവിപി ആദ്യമായാണ് പ്രസിഡന്റ് സ്ഥാനത്തേക്ക് മുസ്ലിം വിദ്യാർഥിനിയെ മത്സരിപ്പിക്കുന്നത്. മറ്റ് സ്ഥാനാർത്ഥികളുടെ പേരുകളും എബിവിപി പ്രഖ്യാപിച്ചു. സേവ ലാൽ വിദ്യാർഥി ദളുമായി സഖ്യത്തിലാണ് എബിവിപി മത്സരിക്കുന്നത്. ഒമ്പത് അം​ഗ പാനലിൽ മൂന്നും വനിതകളാണ്. അതേ സമയം എസ്എഫ്ഐ-എഎസ്എ-ടിഎസ്എഫ് സഖ്യത്തിനായി പിഎച്ച്ഡി വിദ്യാർത്ഥി മുഹമ്മദ് അതീഖ് അഹമ്മദാണ് മത്സരിക്കുക.

hyderabad abvp
Advertisment