/sathyam/media/media_files/L66kls00ZNYrvheRRApu.webp)
രാജസ്ഥാനിലെ ജയ്പൂരിലും കോട്ടയിലും ആയുധ പരിശീലന ക്യാമ്പുകള്‍ സംഘടിപ്പിച്ചതിന് പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ രണ്ട് അംഗങ്ങളെ അറസ്റ്റ് ചെയ്ത് എന്‍ഐഎ. സംഘടനയുമായി ബന്ധമുള്ള മറ്റ് മൂന്ന് പേരെയും കോട്ടയില്‍ വെച്ച് ഇവര്‍ക്കൊപ്പം ദേശീയ അന്വേഷണ ഏജന്‍സി അറസ്റ്റ് ചെയ്തു.
എന്‍ഐഎ പറയുന്നതനുസരിച്ച്, അറസ്റ്റിലായ പിഎഫ്‌ഐ അംഗങ്ങളായ വാജിദ് അലി, മുബാറക് അലി എന്നിവരും സംഘടനയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന മുഹമ്മദ് ആസിഫ്, സാദിഖ് സറാഫ്, മുഹമ്മദ് സൊഹൈല്‍ എന്നിവരും ജയ്പൂരിലും കോട്ടയിലും ആയുധ പരിശീലന ക്യാമ്പുകള്‍ സംഘടിപ്പിക്കുന്നതില്‍ ഏര്‍പ്പെട്ടിരുന്നു.
'2047-ഓടെ ഇന്ത്യയില്‍ ഒരു ഇസ്ലാമിക ഭരണം സ്ഥാപിക്കുക, അക്രമാസക്തമായ പ്രവര്‍ത്തനങ്ങളിലൂടെ ജനാധിപത്യപരമായി തിരഞ്ഞെടുക്കപ്പെട്ട കേന്ദ്ര സര്‍ക്കാരിനെ അട്ടിമറിക്കുക' എന്നിവയായിരുന്നു ഇവരുടെ ലക്ഷ്യം. എന്‍ഐഎ ഇതിനകം കുറ്റപത്രം സമര്‍പ്പിച്ച കേസില്‍ മുഹമ്മദ് ആസിഫ്, സാദിക് സറാഫ്, മുഹമ്മദ് സൊഹൈല്‍ എന്നിവരും 'അക്രമ പ്രവര്‍ത്തനങ്ങള്‍' നടത്തുന്നതിനും അതിനായി ഫണ്ട് സ്വരൂപിക്കുന്നതിനുമായി പിഎഫ്ഐയിലേക്ക് അംഗങ്ങളെ/കേഡര്‍മാരെ റിക്രൂട്ട് ചെയ്യുകയായിരുന്നു എന്നാണ് പറയുന്നത്.
രാജസ്ഥാന്‍ ഉള്‍പ്പെടെ ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളും തീവ്രവാദ പ്രവര്‍ത്തനങ്ങളും നടത്താന്‍ മുസ്ലീം യുവാക്കളെ രംഗത്ത് കൊണ്ട് വന്നതില്‍ സാദിഖ് സറാഫും മുഹമ്മദ് ആസിഫും പങ്കാളികളാണെന്ന് എന്‍ഐഎ പുറത്തുവിട്ട പ്രസ്താവനയില്‍ കൂട്ടിച്ചേര്‍ത്തു.
എന്‍ഐഎ പറയുന്നതനുസരിച്ച്, സകാത്ത് (സാമൂഹിക വികസനത്തിനുള്ള ഒരുതരം ചാരിറ്റി ഫണ്ട്) എന്ന പേരില്‍ മുസ്ലീം സമുദായത്തിലെ അംഗങ്ങളില്‍ നിന്ന് പിഎഫ്‌ഐ ഫണ്ട് ശേഖരിച്ചു. ഇതിനൊപ്പം ആയുധ പരിശീലകരെ പിന്തുണയ്ക്കുന്നതിനും പരിശീലന ക്യാമ്പുകള്‍ സംഘടിപ്പിക്കുന്നതിനും അവരെ സഹായിച്ചുവെന്നും എന്‍ഐഎ ചൂണ്ടിക്കാട്ടി.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us