/sathyam/media/media_files/S8LKpoN6si0PO73Hg57F.jpg)
കേന്ദ്രവിഹിതത്തില്‍ കേരളത്തിനെതിരെ ആഞ്ഞടിച്ച് കേന്ദ്രമന്ത്രി നിര്‍മല സീതാരാമന്‍. കേന്ദ്രവിഹിതത്തിന് കേരളം കൃത്യമായ പ്രപ്പോസല്‍ നല്‍കിയില്ലെന്ന് നിര്‍മലാ സീതാരാമന്‍ പറഞ്ഞു. രണ്ട് തവണ ആവശ്യപ്പെട്ടെങ്കിലും മറുപടി തന്നില്ലെന്നും നിര്‍മല സീതാരാമന്‍ വ്യക്തമാക്കി. ആറ്റിങ്ങലില്‍ വായ്പ വ്യാപന മേള ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. '6015 കോടിയുടെ വായ്പ സഹായമാണ് തലസ്ഥാനത്തിന് അനുവദിച്ചിട്ടുള്ളത്. കേന്ദ്രഫണ്ട് സംബന്ധിച്ച് സംസ്ഥാനത്ത് തെറ്റായ പ്രചരണമാണ് നടക്കുന്നത്. സംസ്ഥാനങ്ങളുടെ കേന്ദ്ര വിഹിതത്തിനായി കൃത്യമായ പ്രപ്പോസല്‍ സമര്‍പ്പിക്കാന്‍ ധനകാര്യ വകുപ്പിനോട് അവശ്യപ്പെട്ടിട്ടുണ്ട്. രണ്ട് തവണ ആവശ്യപ്പെട്ടെങ്കിലും മറുപടി നല്‍കിയില്ല. കേന്ദ്ര വിഹിതങ്ങള്‍ കിട്ടിയതിനുശേഷം കേരളം പദ്ധതികളുടെ പേര് മാറ്റുകയാണ്' മന്ത്രി പറഞ്ഞു.
കേന്ദ്രം വിധവ-വാര്‍ധക്യ പെന്‍ഷനുകള്‍ക്ക് ആവശ്യമായ തുക നല്‍കുന്നില്ല എന്നാണ് പ്രചാരണം. എല്ലാ സംസ്ഥാനങ്ങള്‍ക്കും കൃത്യമായ സമയത്ത് പണം നല്‍കുന്നുണ്ട്. ഒക്ടോബര്‍ വരെയുള്ള എല്ലാ അപേക്ഷകള്‍ക്കും ഉള്ള തുക നല്‍കിയിട്ടുണ്ട്. അതിന് ശേഷം ഒരു അപേക്ഷയും വന്നിട്ടില്ല. മാധ്യമങ്ങളോട് ഈ കാര്യം പറയുന്നത് യഥാര്‍ത്ഥ വസ്തുത ജനങ്ങള്‍ അറിയാനാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. ദൃശ്യ മാധ്യമങ്ങളെല്ലാം ക്യാമറകള്‍ ഓണ്‍ ചെയ്ത് താന്‍ പറയാന്‍ പോകുന്നതെല്ലാം റെക്കോര്‍ഡ് ചെയ്യണം എന്ന് ആവര്‍ത്തിച്ച് ആവശ്യപ്പെട്ടുകൊണ്ടായിരുന്നു സംസ്ഥാന പ്രചാരണത്തിനെതിരെ കണക്കുകള്‍ നിരത്തിയുള്ള കേന്ദ്ര ധനമന്ത്രിയുടെ വാദം.
അതിനിടെ വന്ദേഭാരത് ട്രെയിനില്‍ യാത്രക്കാര്‍ക്കൊപ്പം സഞ്ചരിച്ചത്തിന്റെ അനുഭവം പങ്കുവച്ച് കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍ എക്‌സില്‍ പോസ്റ്റിട്ടു. സുഖകരമായ അനുഭവമായിരുന്നുവെന്ന് യാത്രയെന്നും പറഞ്ഞുകൊണ്ടാണ് മന്ത്രി ചിത്രങ്ങള്‍ തന്റെ എക്സ് അക്കൗണ്ടില്‍ പങ്കുവെച്ചത്. യാത്രക്കാരുമായി സംവദിക്കാനുള്ള ഏറ്റവും നല്ല അവസരമായിരുന്നു ഇതെന്നും മന്ത്രി പറഞ്ഞു. വന്ദേഭാരത് വന്നതിന് ശേഷം ഒരു വര്‍ഷത്തിന് ശേഷമാണ് തനിക്ക് യാത്ര ചെയ്യാന്‍ കഴിഞ്ഞതെന്നും മന്ത്രി കുറിച്ചു.
കൊച്ചിയില്‍ നിന്നും തിരുവനന്തപുരത്തേക്കായിരുന്നു മന്ത്രിയുടെ യാത്ര. കൊച്ചിയില്‍ പുതുതായി നിര്‍മ്മിച്ച ആദായനികുതി ഓഫീസായ ആയകര്‍ ഭവന്റെ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്തതിന് ശേഷമാണ് നിര്‍മലാ സീതാരാമന്‍ തിരുവനന്തപുരത്തേക്ക് വന്ദേഭാരതില്‍ യാത്ര ചെയ്തത്. വന്ദേഭാരതില്‍ യാത്ര ചെയ്യുന്നവരുടെ ജനപ്രീതിയും ബുക്കിങും സൂചിപ്പിച്ചുകൊണ്ട് രാജ്യത്തെ സെമി ഹൈസ്പീഡ് ട്രെയിനുകള്‍ അവതരിപ്പിച്ചതിന് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അവര്‍ അഭിനന്ദനം അറിയിച്ചു.
രാവിലെ 11ന് ആറ്റിങ്ങലില്‍ കേന്ദ്ര ധനസഹായ വിതരണ ചടങ്ങില്‍ പങ്കെടുത്ത മന്ത്രി വൈകിട്ട് 4.30ന് ഹയാത്ത് റീജന്‍സിയില്‍ എമര്‍ജിംഗ് ഭാരത്, ഗ്രോയിംഗ് കേരള ബിസിനസ് കോണ്‍ക്ലേവില്‍ പങ്കെടുക്കും. സംസ്ഥാനത്തെ അടിസ്ഥാന സൗകര്യ വികസനത്തിനുള്ള കേന്ദ്ര പദ്ധതികളുടെ ധനസഹായ വിതരണവും മന്ത്രി നിര്‍വഹിച്ചു. എസ്ബിഐയുടെ കാഷ് വാനും എടിഎം വാനും കേന്ദ്ര ധനമന്ത്രി ഫ്ളാഗ് ഓഫ് ചെയ്യും.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us