ലോക്‌സഭാ തെരഞ്ഞടുപ്പില്‍ ബാനറുകളും പോസ്റ്ററുകളും പതിക്കില്ല : നിതിന്‍ ഗഡ്കരി

മഹാരാഷ്ട്രയിലെ വാഷിം ജില്ലയില്‍ സിമന്റ് കോണ്‍ക്രീറ്റ് കൊണ്ട് നിര്‍മ്മിച്ച റോഡ് ഉദ്ഘാടനം ചെയ്യാനെത്തിയപ്പോഴായിരുന്നു കേന്ദ്രമന്ത്രിയുടെ പ്രതികരണം.

New Update
nitin gadkari loksabha election

ലോക്സഭാ തെരഞ്ഞെടുപ്പിന് മുമ്പ് വമ്പന്‍ പ്രഖ്യാപനം നടത്തി കേന്ദ്ര റോഡ് ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി. വരാനിരിക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ തന്റെ പ്രദേശത്ത് ബാനറുകളും പോസ്റ്ററുകളും പതിക്കില്ലെന്നാണ് ഗഡ്കരിയുടെ പ്രഖ്യാപനം. ആര്‍ക്കുവേണ്ടിയും ചായയും വെള്ളവും പോലും ഏര്‍പ്പാടാക്കില്ല. എന്നാല്‍ ജനങ്ങളെ സത്യസന്ധമായി സേവിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. 

Advertisment

മഹാരാഷ്ട്രയിലെ വാഷിം ജില്ലയില്‍ സിമന്റ് കോണ്‍ക്രീറ്റ് കൊണ്ട് നിര്‍മ്മിച്ച റോഡ് ഉദ്ഘാടനം ചെയ്യാനെത്തിയപ്പോഴായിരുന്നു കേന്ദ്രമന്ത്രിയുടെ പ്രതികരണം. 'ഈ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബാനറുകളും പോസ്റ്ററുകളും സ്ഥാപിക്കേണ്ടതില്ലെന്ന് ഞാന്‍ തീരുമാനിച്ചു. ചായയും വെള്ളവും പോലും നല്‍കില്ല. നിങ്ങള്‍ക്ക് വോട്ട് ചെയ്യണമെങ്കില്‍ വോട്ട് ചെയ്യുക ഇല്ലെങ്കില്‍ വോട്ട് ചെയ്യണ്ട'  ഗഡ്കരി പറഞ്ഞു.

'വോട്ടര്‍മാര്‍ക്ക് സാധനങ്ങളും വെള്ളവും പോലും നല്‍കില്ല. പണവും നല്‍കില്ല, ആഭ്യന്തര, വിദേശ മദ്യം ലഭ്യമാക്കില്ല. ഞാന്‍ പണം വാങ്ങില്ല നിങ്ങളെ വാങ്ങാന്‍ അനുവദിക്കുകയുമില്ല. എന്നാല്‍ ഞാന്‍ നിങ്ങളെ സത്യസന്ധമായി സേവിക്കും' അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

loksabha election nitin gadkari
Advertisment