'പെണ്‍കുട്ടികള്‍ വിദ്യാഭ്യാസം നേടുമ്പോള്‍ ജനസംഖ്യ നിരക്ക് കുറയുന്നു', വിവാദമായി നിതീഷ് കുമാറിന്റെ ജനസംഖ്യാ നിയന്ത്രണ പരാമര്‍ശം; നിയമസഭയില്‍ തര്‍ക്കം

2011 ലെ സെന്‍സസ് പ്രകാരം സാക്ഷരതാ നിരക്ക് 61 ശതമാനത്തില്‍ നിന്ന് 79 ശതമാനമായി ഉയര്‍ന്നിട്ടുണ്ട്. നേരത്തെ 4.3 ശതമാനമായിരുന്ന ജനസംഖ്യ നിരക്ക് ഇപ്പോള്‍ 2.9 ശതമാനമായി കുറഞ്ഞു.

New Update
ബീഹാറില്‍ നിതീഷ് കുമാര്‍ സര്‍ക്കാര്‍ കഴിഞ്ഞ അഞ്ച് വര്‍ഷത്തിനുള്ളില്‍  പരസ്യത്തിനായി ചിലവഴിച്ചത്  498 കോടി

പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തിന്റെ ആവശ്യകതയെക്കുറിച്ചുള്ള ചര്‍ച്ചയ്ക്കിടെ ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ നടത്തിയ പരാമര്‍ശങ്ങള്‍ വിവാദമായി. പരാമര്‍ശത്തില്‍ വനിതാ എംഎല്‍എമാര്‍ എതിര്‍പ്പ് പ്രകടിപ്പിക്കുകയും ചെയ്തു. പെണ്‍കുട്ടികള്‍ വിദ്യാഭ്യാസം നേടുമ്പോള്‍ ജനസംഖ്യ നിരക്ക് കുറയുന്നുവെന്ന നിതീഷ് കുമാറിന്റെ പ്രസ്താവനയാണ് വിവാദമായത്. ബീഹാര്‍ സര്‍ക്കാര്‍ നടത്തിയ ജാതി സര്‍വേയുടെ പൂര്‍ണമായ റിപ്പോര്‍ട്ട് സംസ്ഥാനം പുറത്തുവിട്ടതിന് പിന്നാലെയാണ് ഈ വിവാദം.

Advertisment

2011 ലെ സെന്‍സസ് പ്രകാരം സാക്ഷരതാ നിരക്ക് 61 ശതമാനത്തില്‍ നിന്ന് 79 ശതമാനമായി ഉയര്‍ന്നിട്ടുണ്ട്. നേരത്തെ 4.3 ശതമാനമായിരുന്ന ജനസംഖ്യ നിരക്ക് ഇപ്പോള്‍ 2.9 ശതമാനമായി കുറഞ്ഞു. ഒരു പെണ്‍കുട്ടി സ്‌കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കുമ്പോള്‍ സംസ്ഥാനത്തെ ജനസംഖ്യ നിരക്ക് ശരാശരി രണ്ട് ശതമാനയും, ദേശീയതലത്തില്‍ 1.7 ശതമാനമായും കുറയുമെന്നായിരുന്നു മുഖ്യമന്ത്രിയുടെ പ്രസ്താവന. നിതീഷ് കുമാര്‍ നിയമസഭയില്‍ നടത്തിയ പ്രസംഗമാണ് വിവാദമായത്. 

സംസ്ഥാനത്തെ ജനസംഖ്യാ നിയന്ത്രണത്തെക്കുറിച്ചുള്ള നിതീഷ് കുമാറിന്റെ വിചിത്രമായ പരാമര്‍ശങ്ങള്‍ വനിതാ നിയമസഭാംഗങ്ങളില്‍ എതിര്‍പ്പിന് കാരണമായി. ''മുഖ്യമന്ത്രിയ്ക്ക് 70 വയസ്സ് പിന്നിട്ടിരിക്കുന്നു, അസംബന്ധമായ പരാമര്‍ശങ്ങളാണ് നടത്തിയത്. നമുക്ക് ഉച്ചരിക്കാനാവാത്ത ഒരു വാക്കാണ് അദ്ദേഹം ഉപയോഗിച്ചത്. ഇതിനെതിരെ എല്ലാ സ്ത്രീകളും പ്രതിഷേധിക്കും.''- ബിജെപി എംഎല്‍എ ഗായത്രി ദേവി പറഞ്ഞു.

ചില കാര്യങ്ങള്‍ പരസ്യമായി പറയുന്നതില്‍ നിന്ന് നമ്മുടെ സമൂഹം വിലക്കുന്നുണ്ട്, അതിനാല്‍ മുഖ്യമന്ത്രി സംയമനം പാലിക്കണമെന്ന് കോണ്‍ഗ്രസ് നിയമസഭാംഗം പ്രതിമ ദാസും പറഞ്ഞു. നിതീഷ് കുമാറിന്റെ പരാമര്‍ശത്തിനെതിരെ ബിഹാര്‍ ബിജെപിയും രംഗത്ത് വന്നു. 'ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ നിതീഷ് കുമാറിനെപ്പോലെ ഒരു അശ്ലീല നേതാവിനെ ആരും കണ്ടിട്ടില്ല. നിതീഷ് ബാബുവിന്റെ മനസ്സില്‍ 'ബി' ഗ്രേഡ് അഡള്‍ട്ട് സിനിമകളാണ്. ഇയാളുടെ ഡബിള്‍ മീനിംഗ് ഡയലോഗുകള്‍ക്ക് വിലക്ക് ഉണ്ടാകണം.'' ബിഹാറിലെ ബിജെപി എക്‌സില്‍ പറഞ്ഞു.

അതേസമയം ബീഹാര്‍ ഉപമുഖ്യമന്ത്രി തേജസ്വി യാദവ് നിതീഷ് കുമാറിന്റെ പരാമര്‍ശത്തെ പിന്തുണച്ചു. മുഖ്യമന്ത്രിയുടെ പ്രസ്താവന ലൈംഗിക വിദ്യാഭ്യാസവുമായി ബന്ധപ്പെട്ടതാണെന്നും ബയോളജിയില്‍ പഠിപ്പിക്കുന്നതാണെന്നും തേജസ്വി കൂട്ടിച്ചേര്‍ത്തു.

latest news nitish kumar
Advertisment