ഭരണനിർവഹണത്തിന് തടസ്സം: കേരള, തമിഴ്നാട് ഗവർണർമാർക്കെതിരെ അടിയന്തര പ്രമേയത്തിന് നോട്ടീസ്

ലോകായുക്ത നിയമഭേദഗതിയും സര്‍വകലാശാല നിയമഭേദഗതിയും അടക്കമുള്ള സുപ്രധാന ബില്ലുകളാണ് രാഷ്ട്രപതിയുടെ പരിഗണനക്ക് നല്‍കിയത്.

New Update
kerala tamilnadu governers.jpg

 ഭരണനിര്‍വഹണത്തിന് തടസ്സം സൃഷ്ടിക്കുന്നുവെന്നാരോപിച്ച് കേരളത്തിലെയും തമിഴ്‌നാട്ടിലെയും ഗവര്‍ണര്‍മാര്‍ക്കെതിരെ അടിയന്തര പ്രമേയത്തിന് നോട്ടീസിന് അനുമതി തേടി കോണ്‍ഗ്രസ് വര്‍ക്കിംഗ് കമ്മിറ്റി അംഗം കൊടിക്കുന്നില്‍ സുരേഷ്. വിഷയം സഭ നിര്‍ത്തിവെച്ച് ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ടാണ് കൊടിക്കുന്നില്‍ സുരേഷ് നോട്ടീസ് നല്‍കിയിരിക്കുന്നത്. നിയമസഭ പാസാക്കിയ രണ്ട് ബില്ലുകള്‍ക്കു കൂടി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ അംഗീകാരം നല്‍കിയിരുന്നു. ധനവിനിയോഗ ബില്‍, ചില കോര്‍പറേഷനുകളിലെയും കമ്പനികളിലെയും നിയമനം പിഎസ്‌സിക്കു വിടുന്ന രണ്ടാം ഭേദഗതി ബില്‍  എന്നിവയ്ക്കാണ് ?ഗവര്‍ണര്‍ അംഗീകാരം നല്‍കിയത്. നിയമസഭ പാസാക്കിയ ഏഴ്  ബില്ലുകള്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ രാഷ്ട്രപതിക്ക് വിട്ടിരിക്കയാണ്. 

Advertisment

ഇനിയും ഏതാനും ബില്ലുകളും രണ്ട് ഓര്‍ഡിനന്‍സുകളും മനുഷ്യാവകാശ കമ്മിഷന്‍ ചെയര്‍മാനെ നിയമിക്കാനുള്ള ശുപാര്‍ശയും ഗവര്‍ണര്‍ക്കു മുന്നിലുണ്ട്. ബില്ലുകള്‍ പിടിച്ചു വെച്ച ഗവര്‍ണറുടെ നടപടിയെ രൂക്ഷമായി വിമര്‍ശിച്ച് സുപ്രീം കോടതി രം?ഗത്തെത്തിയിരുന്നു. കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ സംസ്ഥാന സര്‍ക്കാര്‍ സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കവെയാണ് സുപ്രീം കോടതി രൂക്ഷ വിമര്‍ശനം നടത്തിയത്. ബില്ലുകള്‍ പിടിച്ചുവെക്കാന്‍ ഗവര്‍ണര്‍ക്ക് അവകാശമില്ലെന്നും സര്‍ക്കാരുകളുടെ അവകാശം അട്ടിമറിക്കാനാവില്ലെന്നും സുപ്രീം കോടതി പറഞ്ഞു. 

ലോകായുക്ത നിയമഭേദഗതിയും സര്‍വകലാശാല നിയമഭേദഗതിയും അടക്കമുള്ള സുപ്രധാന ബില്ലുകളാണ് രാഷ്ട്രപതിയുടെ പരിഗണനക്ക് നല്‍കിയത്. നിയമസഭ രണ്ടാമതും പാസാക്കിയ10 ബില്ലുകളാണ് തമിഴ്‌നാട് ഗവര്‍ണര്‍ ആര്‍ എന്‍ രവി രാഷ്ട്രപതിയുടെ പരിഗണനയ്ക്ക് വിട്ടത്. 2020 മുതല്‍ രാജ്ഭവന്റെ പരിഗണനയില്‍ ഇരുന്ന ബില്ലുകള്‍ സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിച്ചതോടെ ഗവര്‍ണര്‍ മടക്കുകയായിരുന്നു. കഴിഞ്ഞ മാസം 18ന് പ്രത്യേക നിയമസഭാ സമ്മേളനം ചേര്‍ന്നാണ് സര്‍ക്കാര്‍ വീണ്ടും ബില്ലുകള്‍ പാസാക്കി ഗവര്‍ണര്‍ക്ക് അയച്ചത്.   

ബില്ലുകളില്‍ ഒപ്പിടുന്നതില്‍ കാലതാമസം വരുത്തിയതില്‍ തമിഴ്നാട് ഗവര്‍ണര്‍ ആര്‍ എന്‍ രവിയ്ക്കെതിരെയും സുപ്രീം കോടതി രൂക്ഷ വിമര്‍ശനം നടത്തിയിരുന്നു. 2020 ജനുവരി മുതല്‍ ബില്ലുകള്‍ക്ക് അനുമതി നല്‍കാത്ത ഗവര്‍ണറുടെ നടപടി ആശങ്കാജനകമാണെന്ന് സുപ്രീം കോടതി പറഞ്ഞിരുന്നു. ഗവര്‍ണറുടെ അനുമതിതേടി തമിഴ്‌നാട് സര്‍ക്കാര്‍ അയച്ച 10 ബില്ലുകളില്‍ ഒപ്പിടാതെ ആര്‍ എന്‍ തിരിച്ചയച്ചിരുന്നു. ഇതിനെതിരെ കഴിഞ്ഞ ദിവസമാണ് സംസ്ഥാന സര്‍ക്കാര്‍ പ്രത്യേക നിയമസഭാ സമ്മേളനം വിളിച്ച് ബില്ലുകള്‍ പുനരാരംഭിച്ചത്. 

മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍ ഗവര്‍ണറുടെ ബില്ലുകള്‍ തടഞ്ഞുവച്ചുള്ള നടപടിയെ രൂക്ഷമായി വിമര്‍ശിച്ചിരുന്നു. നിയമം, കൃഷി, ഉന്നത വിദ്യാഭ്യാസം എന്നിവയുള്‍പ്പെടെ വിവിധ വകുപ്പുകള്‍ ഉള്‍ക്കൊള്ളുന്ന ബില്ലുകളാണ് ഗവര്‍ണര്‍ തിരിച്ചയച്ചത്. 

latest news arif muhammed khan tamilnadu
Advertisment