സ്പീക്കർ വിവാദ പരാമർശം പിൻവലിക്കും വരെ സമരം, എൻഎസ്എസ് ഡയറക്ടർ ബോർഡ് യോ​ഗം ഇന്ന്; കെ.ബി ഗണേശ് കുമാറും പങ്കെടുത്തേക്കും

കെ.ബി ഗണേശ് കുമാറും പങ്കെടുത്തേക്കും

New Update
nss shamseer

തിരുവനന്തപുരം; മിത്ത് വിവാദവുമായി ബന്ധപ്പെട്ട തുടർ സമര പരിപാടികൾ തീരുമാനിക്കാൻ എൻഎസ്എസ് ഡയറക്ടർ ബോർഡ് യോ​ഗം ഇന്നു പെരുന്നയിൽ ചേരും.  ഡയറക്ടർ ബോർഡ് അം​ഗവും ഇടതു മുന്നണി ഘടകകക്ഷി നേതാവുമായ കെബി ​ഗണേഷ് കുമാർ എംഎൽഎയും യോ​ഗത്തിൽ പങ്കെടുക്കുമെന്നു സൂചനയുണ്ട്. ​ഗണേഷ് കുമാറിന്റെ ഈ വിഷയത്തിലെ നിലപാടും നിർണായകമാണ്.

Advertisment

സ്പീക്കർ വിവാദ പരാമർശം പിൻവലിക്കും വരെ സമരം തുടരാനുള്ള തീരുമാനത്തിലാണ് എൻഎസ്എസ്. വിഷയത്തിൽ കഴിഞ്ഞ ദിവസം എൻഎസ്എസ് വിശ്വാസ സംരക്ഷണ ദിനം ആച​രിച്ചിരുന്നു. നാമജപ ഘോഷയാത്രയും സംഘടിപ്പിച്ചിരുന്നു.സ്പീക്കറുടെ പരാമർശത്തെ നിസ്സാരവൽക്കരിച്ച്, പിന്തുണക്കുന്ന സിപിഎം നേതൃത്വത്തെയും ജി സുകുമാരൻ നായർ വിമർശിച്ചിരുന്നു. സ്പീക്കർ, പരാമർശം പിൻവലിച്ച് ഉടൻ മാപ്പ് പറയണമെന്ന് എൻഎസ്എസ് ആവശ്യപ്പെട്ടിരുന്നു.  അതേസമയം മിത്ത് വിവാദത്തില്‍ ഈ മാസം 10 ന് സഭക്ക് മുന്നിൽ നാമജപ യാത്ര ബിജെപി പ്രഖ്യാപിച്ചിട്ടുണ്ട്. മിത്ത് വിവാദം ശക്തമായിരിക്കെ നിയമസഭ സമ്മേളനം നാളെ ആരംഭിക്കും. 23 വരെ നീളുന്ന സഭാ സമ്മേളനത്തിൽ ഒരു പാട് വിവാദ വിഷയങ്ങൾ ചർച്ചയാകും.

മദ്യ നയം, സെമി ഹൈസ്പീഡ് റെയില്‍, ഇ ശ്രീധരന്‍ നല്‍കിയ റിപ്പോർട്ട്, തെരുവ് നായ ആക്രമണം റോഡ് ക്യാമറ, സംസ്ഥാനത്തെ സാമ്പത്തിക പ്രതിസന്ധി അടക്കമുള്ള വിഷയങ്ങളും സമ്മേളനത്തില്‍ ചർച്ചയാകും. ഉന്നത വിജയം നേടിയിട്ടും മലബാറിലെ വിദ്യാർത്ഥികള്‍ക്ക് പ്ലസ് വണ്‍ സീറ്റ് ലഭിക്കാതിരുന്നതും, മുതലപ്പൊഴിയിലെ നിരന്തരമായി അപകടവും എല്ലാം പ്രതിപക്ഷം ഉയർത്തും. ആരോഗ്യപ്രവർത്തകരുടെ സുരക്ഷ ബില്‍, അബ്കാരി ഭേദഗതി ബില്‍ അടക്കം 15 ബില്ലുകളാണ് സമ്മേളനം പരിഗണിക്കുന്നത്.



NSS an shamseer തിരുവനന്തപുരം g suku maran nair
Advertisment