ഒഡിഷ കോൺ​ഗ്രസ് പ്രദേശ് കമ്മിറ്റി പിരിച്ചുവിട്ട് മല്ലികാർജുൻ ഖാർഗെ

ഒഡീഷ പ്രദേശ് കോൺഗ്രസ് കമ്മിറ്റിയുടെ സമ്പൂർണ പിരിച്ചുവിടൽ നിർദ്ദേശത്തിന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ അംഗീകാരം നൽകി.

author-image
shafeek cm
New Update
congress Untitleddi.jpg

ഭുവനേശ്വര്‍: ലോക്‌സഭാ തിരഞ്ഞെടുപ്പിലും നിയമസഭാ തിരഞ്ഞെടുപ്പിലും പാർട്ടിക്കുണ്ടായ മോശം പ്രകടനത്തിന് ദിവസങ്ങൾക്ക് ശേഷംഒഡിഷ കോൺ​ഗ്രസ് പ്രദേശ് കമ്മിറ്റി പിരിച്ചുവിട്ടു. പ്രസിഡൻ്റ്, പിസിസി, ഭാരവാഹികൾ, എക്‌സിക്യൂട്ടീവ് കമ്മിറ്റി, ജില്ലാ/ബ്ലോക്ക്/മണ്ഡല് കോൺഗ്രസ് കമ്മിറ്റികൾ, മുന്നണി സംഘടനകൾ, വകുപ്പുകൾ, സെല്ലുകൾ എന്നിവയുൾപ്പെടെയാണ് പിരിച്ചുവിടൽ.

Advertisment

ഒഡീഷ പ്രദേശ് കോൺഗ്രസ് കമ്മിറ്റിയുടെ സമ്പൂർണ പിരിച്ചുവിടൽ നിർദ്ദേശത്തിന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ അംഗീകാരം നൽകി. പുതിയ ഡി.സി.സി അധ്യക്ഷന്മാരെ നിയമിക്കുന്നത് വരെ പഴയ ഡി.സി.സി അധ്യക്ഷന്മാർ ആക്ടിങ് പ്രസിഡന്റുമാരായി തുടരുമെന്ന് എ.ഐ.സി.സി. ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ അറിയിച്ചു.

Advertisment