'നിർഭാഗ്യവശാൽ പ്രതിപക്ഷ സഖ്യം ഇപ്പോൾ ശക്തമല്ല'; ഒമർ അബ്‌ദുള്ള

''സമാജ്വാദി പാര്‍ട്ടിയും കോണ്‍ഗ്രസും തമ്മിലുള്ള പോരാട്ടം ഉയര്‍ന്നുവന്നതും, യുപിയിലെ എല്ലാ സീറ്റുകളിലും മത്സരിക്കുമെന്ന് ഇരു കൂട്ടരും പറഞ്ഞതും സഖ്യത്തിന് നല്ലതല്ല.

New Update
omar abdulla

പ്രതിപക്ഷ സഖ്യമായ 'ഇന്ത്യ'യിലെ ആഭ്യന്തര പ്രശ്നങ്ങളെ നിര്‍ഭാഗ്യകരമായ അവസ്ഥയെന്ന് വിശേഷിപ്പിച്ച് നാഷണല്‍ കോണ്‍ഫറന്‍സ് വൈസ് പ്രസിഡന്റും മുന്‍ ജമ്മു കശ്മീര്‍ മുഖ്യമന്ത്രിയുമായ ഒമര്‍ അബ്ദുള്ള. 'ഇപ്പോള്‍ 'ഇന്ത്യ' സഖ്യത്തിന്റെ അവസ്ഥ ശക്തമല്ലെന്നത് ദൗര്‍ഭാഗ്യകരമാണ്. ഉണ്ടാവാന്‍ പാടില്ലാത്ത ചില ആഭ്യന്തര പ്രശ്നങ്ങള്‍ ഉണ്ടായിരിക്കുന്നു, പ്രത്യേകിച്ച് തിരഞ്ഞെടുപ്പ് നടക്കുന്ന നാലോ അഞ്ചോ സംസ്ഥാനങ്ങളില്‍' ജമ്മു കശ്മീര്‍ മുന്‍ മുഖ്യമന്ത്രി പറഞ്ഞു.

Advertisment

''സമാജ്വാദി പാര്‍ട്ടിയും കോണ്‍ഗ്രസും തമ്മിലുള്ള പോരാട്ടം ഉയര്‍ന്നുവന്നതും, യുപിയിലെ എല്ലാ സീറ്റുകളിലും മത്സരിക്കുമെന്ന് ഇരു കൂട്ടരും പറഞ്ഞതും സഖ്യത്തിന് നല്ലതല്ല. നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷം വീണ്ടും എല്ലാവരും തമ്മില്‍ കണ്ടുമുട്ടിയേക്കും. ഞങ്ങള്‍ ഒരുമിച്ച് ഇരുന്നു പ്രവര്‍ത്തിക്കാന്‍ ശ്രമിക്കും.' സഖ്യത്തിലെ ആഭ്യന്തര കലഹത്തില്‍ ആശങ്ക പ്രകടിപ്പിച്ചുകൊണ്ട് ഒമര്‍ അബ്ദുള്ള പറഞ്ഞു. 

2023ലെ മധ്യപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിനുള്ള സീറ്റ് വിഭജനത്തെച്ചൊല്ലി 'ഇന്ത്യ' സഖ്യകക്ഷികളായ കോണ്‍ഗ്രസും സമാജ്വാദി പാര്‍ട്ടിയും (എസ്പി) തമ്മില്‍ അടുത്തിടെ അഭിപ്രായ വ്യത്യാസമുണ്ടായിരുന്നു. 

omar abdulla
Advertisment