'ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്': സമിതിയുടെ ആദ്യ ഔദ്യോഗിക യോഗം 23ന്, രാംനാഥ് കോവിന്ദ് അധ്യക്ഷന്‍

ആഭ്യന്തരമന്ത്രി അമിത് ഷാ, ലോക്സഭയിലെ കോണ്‍ഗ്രസ് നേതാവ് അധീര്‍ രഞ്ജന്‍ ചൗധരി, രാജ്യസഭയിലെ മുന്‍ പ്രതിപക്ഷ നേതാവ് ഗുലാം നബി ആസാദ്, മുന്‍ ധനകാര്യ കമ്മീഷന്‍ അധ്യക്ഷന്‍ എന്‍.കെ.സിംഗ് എന്നിവര്‍ സമിതിയില്‍ അംഗങ്ങളായിരിക്കും.

New Update
ramnath k

'ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്' സമിതിയുടെ ആദ്യ ഔദ്യോഗിക യോഗം സെപ്റ്റംബര്‍ 23-ന് ചേരും. മുന്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദിന്റെ അധ്യക്ഷതയിലാണ് എട്ടംഗ ഉന്നതതല സമിതിയുടെ യോഗം. ലോക്സഭയിലേക്കും നിയമസഭകളിലേക്കും മുനിസിപ്പാലിറ്റികളിലേക്കും പഞ്ചായത്തുകളിലേക്കും ഒരേസമയം തിരഞ്ഞെടുപ്പ് നടത്തുന്ന കാര്യം എത്രയും വേഗം പരിശോധിച്ച് ശുപാര്‍ശകള്‍ നല്‍കാനാണ് കേന്ദ്രം സമിതി രൂപീകരിച്ചത്. 

Advertisment

ആഭ്യന്തരമന്ത്രി അമിത് ഷാ, ലോക്സഭയിലെ കോണ്‍ഗ്രസ് നേതാവ് അധീര്‍ രഞ്ജന്‍ ചൗധരി, രാജ്യസഭയിലെ മുന്‍ പ്രതിപക്ഷ നേതാവ് ഗുലാം നബി ആസാദ്, മുന്‍ ധനകാര്യ കമ്മീഷന്‍ അധ്യക്ഷന്‍ എന്‍.കെ.സിംഗ് എന്നിവര്‍ സമിതിയില്‍ അംഗങ്ങളായിരിക്കും. മുന്‍ ലോക്സഭാ സെക്രട്ടറി ജനറല്‍ സുഭാഷ് സി കശ്യപ്, മുതിര്‍ന്ന അഭിഭാഷകന്‍ ഹരീഷ് സാല്‍വെ, മുന്‍ ചീഫ് വിജിലന്‍സ് കമ്മീഷണര്‍ സഞ്ജയ് കോത്താരി എന്നിവരും സമിതിയിലുണ്ട്. സമിതിയുടെ യോഗങ്ങളില്‍ പ്രത്യേക ക്ഷണിതാവായി നിയമമന്ത്രി അര്‍ജുന്‍ റാം മേഘ്വാള്‍ പങ്കെടുക്കും. നിയമകാര്യ സെക്രട്ടറി നിതന്‍ ചന്ദ്രയാണ് പാനലിന്റെ സെക്രട്ടറി. 

ഒരേസമയം തിരഞ്ഞെടുപ്പ് നടത്തുന്നതിന് ഭരണഘടനയിലും ജനപ്രാതിനിധ്യ നിയമത്തിലും ഭേദഗതികള്‍ ആവശ്യമാണോയെന്നും മറ്റേതെങ്കിലും നിയമങ്ങളിലും ചട്ടങ്ങളിലും മാറ്റം വരുത്തണോയെന്നും സമിതി പരിശോധിച്ച് ശുപാര്‍ശ ചെയ്യും. കൂടാതെ ഭരണഘടനയിലെ ഭേദഗതികള്‍ക്ക് സംസ്ഥാനങ്ങളുടെ അംഗീകാരം ആവശ്യമാണോ എന്നും സമിതി പരിശോധിക്കും. തൂക്കുസഭ, അവിശ്വാസ പ്രമേയം അംഗീകരിക്കല്‍, കൂറുമാറ്റം അല്ലെങ്കില്‍ ഒരേസമയം തിരഞ്ഞെടുപ്പുണ്ടായാല്‍ സംഭവിക്കാവുന്ന മറ്റേതെങ്കിലും സാഹചര്യങ്ങള്‍ തുടങ്ങിയവയ്ക്കുള്ള സാധ്യമായ പരിഹാരങ്ങളും സമിതി വിശകലനം ചെയ്യും.

ramnath kovind
Advertisment