'ക്രിമിനൽ പ്രവൃത്തികൾ ആഘോഷിക്കുന്നു': ബാബരി പരാമർശത്തിൽ ഷിൻഡെയെയും ഫഡ്‌നാവിസിനെയും വിമർശിച്ച് ഒവൈസി

 രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിനെ ബിജെപി തങ്ങളുടെ രാഷ്ട്രീയ നേട്ടങ്ങള്‍ക്കായി ഉപയോഗിക്കുന്നു എന്ന പ്രതിപക്ഷത്തിന്റെ വിമര്‍ശനത്തെക്കുറിച്ച് പ്രതികരിക്കവെയാണ് ഫഡ്നാവിസ് ഇക്കാര്യം പറഞ്ഞത്.

New Update
asaduddin ovaisi

മഹാരാഷ്ട്ര മുഖ്യമന്ത്രി ഏകനാഥ് ഷിന്‍ഡെയെയും ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസിനെയും വിമര്‍ശിച്ച് ഓള്‍ ഇന്ത്യ മജ്ലിസ്-ഇ-ഇത്തേഹാദുല്‍ മുസ്ലിമീന്‍ (എഐഎംഐഎം) തലവന്‍ അസദുദ്ദീന്‍ ഒവൈസി. ഇരുവരും ക്രിമിനല്‍ പ്രവൃത്തികള്‍ പരസ്യമായി ആഘോഷിക്കുകയും ആളുകളെ കുറ്റകൃത്യങ്ങള്‍ ചെയ്യാന്‍ പ്രേരിപ്പിക്കുകയും ചെയ്യുന്നുവെന്ന് ഒവൈസി ആരോപിച്ചു. 1992 ഡിസംബര്‍ 6 ന് കര്‍സേവകര്‍ ബാബറി മന്ദിരം തകര്‍ത്തപ്പോള്‍ അവിടെയുണ്ടായിരുന്നതില്‍ അഭിമാനവും സന്തോഷവും തോന്നുന്നുവെന്ന് ഫഡ്നാവിസ് ചൊവ്വാഴ്ച മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞിരുന്നു. ഈ പരാമര്‍ശത്തിന് തൊട്ടുപിന്നാലെയാണ് ഒവൈസിയുടെ പ്രതികരണം.

Advertisment

'മഹാരാഷ്ട്ര മുഖ്യമന്ത്രിയും ഉപമുഖ്യമന്ത്രിയും ക്രിമിനല്‍ പ്രവൃത്തികള്‍ പരസ്യമായി ആഘോഷിക്കുകയും, കുറ്റകൃത്യങ്ങള്‍ ചെയ്യാന്‍ ആളുകളെ പ്രേരിപ്പിക്കുകയും ചെയ്യുന്നു. ബാബറി മസ്ജിദ് വിധിയുടെ ഇത് സിവില്‍ & ക്രിമിനല്‍ ഫലമാണ് ഇത്തരം പ്രസ്താവനകള്‍.' - ഒവൈസി ട്വീറ്റ് ചെയ്തു.  'ഇത്തരം പ്രസ്താവനകള്‍ നടത്താന്‍ കോടതി വിധി അവര്‍ക്ക് ധൈര്യം നല്‍കിയിട്ടുണ്ടാകാം. ഭരണഘടനാ സത്യപ്രതിജ്ഞ ചെയ്ത അധികാരത്തിലിക്കുന്നവര്‍ മുസ്ലീം ആരാധനാലയങ്ങളെ ലക്ഷ്യമിടുന്നതില്‍ ലജ്ജ തോന്നുന്നില്ലേ.' ഒവൈസി എക്സില്‍ എഴുതി.

 രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിനെ ബിജെപി തങ്ങളുടെ രാഷ്ട്രീയ നേട്ടങ്ങള്‍ക്കായി ഉപയോഗിക്കുന്നു എന്ന പ്രതിപക്ഷത്തിന്റെ വിമര്‍ശനത്തെക്കുറിച്ച് പ്രതികരിക്കവെയാണ് ഫഡ്നാവിസ് ഇക്കാര്യം പറഞ്ഞത്.  'രാമനില്‍ വിശ്വസിക്കുന്ന വ്യക്തിക്ക് രാമക്ഷേത്ര ഉദ്ഘാടനത്തോടനുബന്ധിച്ച് നടക്കുന്ന ആഘോഷത്തില്‍ പങ്കെടുക്കാം. ചിലര്‍ രാമക്ഷേത്രവുമായി ബന്ധപ്പെട്ട ഒരു പ്രസ്ഥാനത്തിന്റെയും ഭാഗമായിരുന്നില്ല. മൂന്ന് 'കര്‍സേവ' കാമ്പയിനുകളില്‍ പങ്കെടുത്തതില്‍ എനിക്ക് അഭിമാനവും സന്തോഷവും തോന്നുന്നു. ബാബറി മസ്ജിദ് പൊളിച്ചപ്പോള്‍ അവിടെയുണ്ടായിരുന്നോ?, കര്‍സേവ അതിന്റെ ഉച്ചസ്ഥായിയില്‍ ആയിരിക്കുമ്പോള്‍ ചിലര്‍ ഒളിച്ചിരിക്കുകയായിരുന്നു, അതിനെക്കുറിച്ച് ഞാനെന്തു പറയാന്‍! ഞാന്‍ അവിടെ സെന്‍ട്രല്‍ ജയിലില്‍ ചില ദിവസങ്ങള്‍ കഴിഞ്ഞിട്ടുമുണ്ട്.' - ഫഡ്നാവിസ് പറഞ്ഞു.

അയോധ്യയിലെ രാമക്ഷേത്ര ഉദ്ഘാടനം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സാന്നിധ്യത്തില്‍ നടക്കുന്നതില്‍ സന്തോഷമുണ്ടെന്നും ഫഡ്നാവിസ് പറഞ്ഞു. ജനുവരി 22ന് അയോധ്യയില്‍ രാമക്ഷേത്ര പ്രതിഷ്ഠ നടക്കും.

latest news asaduddin ovaisi
Advertisment