ദേശീയപാത ഭൂമി ഏറ്റെടുക്കല്‍ ചെലവ് മുഴുവന്‍ കേന്ദ്രം വഹിക്കണം; നിതിന്‍ ഗഡ്കരിയോട് നേരിട്ട് അഭ്യര്‍ത്ഥിച്ച് മുഖ്യമന്ത്രി

ദേശീയപാതയ്ക്കുള്ള ഭൂമി ഏറ്റെടുക്കല്‍ ചെലവില്‍ കേരളത്തിന്റെ വിഹിതമായ 25% ഒഴിവാക്കി നല്‍കണമെന്നാണ് മുഖ്യമന്ത്രി നിലപാട് എടുത്തത്.

author-image
shafeek cm
New Update
gadkari pinarayi

കേരളത്തിലെ ദേശീയപാതയ്ക്കുള്ള ഭൂമി ഏറ്റെടുക്കല്‍ ചെലവ് മൊത്തമായും കേന്ദ്ര സര്‍ക്കാര്‍ വഹിക്കണമെന്ന് മുഖ്യമന്ത്രി കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരിയോട് ആവശ്യപ്പെട്ടു. ഗഡ്കരിയുടെ വസതിയില്‍ വെച്ച് നടത്തിയ കൂടിക്കാഴ്ചയിലാണ് പിണറായി ഇക്കാര്യം ആവശ്യപ്പെട്ടത്.

Advertisment

ദേശീയപാതയ്ക്കുള്ള ഭൂമി ഏറ്റെടുക്കല്‍ ചെലവില്‍ കേരളത്തിന്റെ വിഹിതമായ 25% ഒഴിവാക്കി നല്‍കണമെന്നാണ് മുഖ്യമന്ത്രി നിലപാട് എടുത്തത്. വന്‍ സാമ്പത്തിക ബാധ്യതയാണ് ഇത് മൂലം സംസ്ഥാന സര്‍ക്കാരിന് ഉണ്ടാകുന്നത്. ഈ സാഹചര്യത്തില്‍ ഭൂമി ഏറ്റെടുക്കാനുള്ള മുഴുവന്‍ തുകയും കേന്ദ്രം വഹിക്കണമെന്നും കേരളം നേരത്തെ തന്നെ ആവശ്യപെട്ടിരുന്നു. കൂടിക്കാഴ്ചയില്‍ അനുകൂലമായ തീരുമാനം കേന്ദ്രമന്ത്രിയില്‍ നിന്നും ലഭിച്ചതായാണ് സൂചന. കേരളത്തിന്റെ പ്രത്യേക പ്രതിനിധി കെ വി തോമസും മുഖ്യമന്ത്രിക്കൊപ്പം ഉണ്ടായിരുന്നു

കേരളത്തില്‍ ദേശീയപാതാ വികസനത്തിനു ഭൂമി ഏറ്റെടുക്കുന്നതിനുള്ള മുഴുവന്‍ തുകയും കേന്ദ്രം വഹിക്കുമെന്ന് സംസ്ഥാനത്തിന്റെ പ്രത്യേക പ്രതിനിധി കെ.വി.തോമസുമായുള്ള കൂടിക്കാഴ്ചയില്‍ റോഡ്, ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി നേരത്തെ അറിയിച്ചിരുന്നു. ഇത് രേഖമൂലമുള്ള ഉത്തരവാക്കണമെന്നാണ് മുഖ്യമന്ത്രി ആവശ്യപ്പെട്ടിരിക്കുന്നത്.

സംസ്ഥാനത്തെ പ്രളയത്തില്‍ ദേശീയപാതയ്ക്കുണ്ടായ കേടുപാടുകള്‍ മൂലമുള്ള 83 കോടി രൂപയുടെ നഷ്ടം കേന്ദ്രം നികത്തും. ചീഫ് എന്‍ജിനീയറുടെ റിപ്പോര്‍ട്ട് ലഭിച്ച ശേഷം സംസ്ഥാനത്തിനു തുക കൈമാറും.

latest news pinarayi vijayan nitin gadkari
Advertisment