ഗവർണർക്കെതിരെ സമരം കരുത്തോടെ തുടരും, സംഘപരിവാർവൽക്കരണം നടന്നാൽ ശക്തമായി പ്രതിഷേധിക്കും: പി എം ആ‍ർഷോ

ക്യാമ്പസുകളില്‍ സമരം വ്യാപിപ്പിക്കും. എസ്എഫ്‌ഐ അക്രമം ഉണ്ടാക്കുന്നുവെന്ന് വരുത്തി തീര്‍ക്കാന്‍ ചില മാധ്യമങ്ങള്‍ ശ്രമിക്കുന്നുണ്ട്.

New Update
pm arshoo.jpg

തിരുവനന്തപുരം: ഗവര്‍ണര്‍ക്കെതിരെ വരുന്ന ദിവസങ്ങളിലും സമരം കരുത്തോടെ തുടരുമെന്ന് എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി പി എം ആര്‍ഷോ. ഗവര്‍ണര്‍ സര്‍വകലാശാലകളില്‍ ഏകപക്ഷീയമായി നോമിനേറ്റ് ചെയ്യുന്നുവെന്നും ആര്‍ഷോ ആരോപിച്ചു. യോഗ്യതകളെ മറികടന്നാണ് ചാന്‍സലര്‍ എബിവിപി പ്രവര്‍ത്തകരെ സെനറ്റിലേക്ക് നിര്‍ദേശിച്ചത്. ഇന്നലെ മുതല്‍ കോണ്‍ഗ്രസ് നേതൃത്വം പ്രതികരിച്ചു തുടങ്ങിയെങ്കിലും ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്റെയും കെപിസിസി പ്രസിഡന്റ് കെ സുധാകരന്റെയും പ്രതികരണം ഏതെന്ന് മനസിലാക്കാന്‍ കഴിയുന്നില്ല. സംഘപരിവാര്‍വല്‍ ക്കരണം നടന്നാല്‍ ശക്തമായി പ്രതിഷേധിക്കുമെന്നും ആര്‍ഷോ പറഞ്ഞു.

Advertisment

ക്യാമ്പസുകളില്‍ സമരം വ്യാപിപ്പിക്കും. എസ്എഫ്‌ഐ അക്രമം ഉണ്ടാക്കുന്നുവെന്ന് വരുത്തി തീര്‍ക്കാന്‍ ചില മാധ്യമങ്ങള്‍ ശ്രമിക്കുന്നുണ്ട്. സര്‍വകലാശാലകളെ സംരക്ഷിക്കാന്‍ വേണ്ടിയാണ് ഈ സമരം. ഗവര്‍ണര്‍ എസ്എഫ്‌ഐ പ്രവര്‍ത്തകരെ ചീത്ത വിളിക്കുന്നത് ദൃശ്യങ്ങളില്‍ കാണാം. കരിങ്കൊടി പ്രതിഷേധം ജനാധിപത്യപരമാണെന്നും ആര്‍ഷോ പറഞ്ഞു.

ഇന്നലെ രാത്രിയാണ് എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ ?ഗവര്‍ണറെ കരിങ്കൊടി കാണിച്ചത്. ഗോ ബാക്ക് മുദ്രാവാക്യം ഉയര്‍ത്തിയെത്തിയ എസ്എഫ്ഐ പ്രവര്‍ത്തകര്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ കരിങ്കൊടി കാണിക്കുകയായിരുന്നു. 'ആര്‍എസ്എസ് ഗവര്‍ണര്‍ ഗോബാക്ക്' എന്ന മുദ്രാവാക്യം ഉയര്‍ത്തിയായിരുന്നു പ്രതിഷേധം.വിമാനത്താവളത്തിലേക്ക് പോകുന്ന വഴി പേട്ട ജംഗ്ഷന് സമീപം പൊലീസ് സ്റ്റേഷന് എതിര്‍വശത്താണ് പ്രതിഷേധം സംഘടിപ്പിച്ചത്. എസ്എഫ്ഐ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് പ്രതിഷേധം നടന്നത്. കാറില്‍ നിന്ന് പുറത്തിറങ്ങി ക്ഷുഭിതനായ ഗവര്‍ണര്‍ രൂക്ഷ ഭാഷയില്‍ പ്രതികരിച്ചു. മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമര്‍ശനമാണ് ഗവര്‍ണര്‍ ഉയര്‍ത്തിയത്.

pm arsho
Advertisment