കുറുവടി തൂക്കി കേറിപ്പോരാന്‍ ഇത് ശാഖയല്ല യൂണിവേഴ്‌സിറ്റി സെനറ്റാണ്; പി എം ആര്‍ഷോ

ഇന്ന് നടന്ന സെനറ്റ് യോഗത്തിനെത്തിയവരെ എസ് എഫ് ഐ തടയുകയും തുടര്‍ന്ന് പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്യുകയുമുണ്ടായി.

New Update
pm arshoo.jpg

മലപ്പുറം: കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയുടെ സെനറ്റ് യോഗത്തില്‍ പങ്കെടുക്കാനെത്തിയ ഗവര്‍ണറുടെ നോമിനികള്‍ക്കെതിരെ എസ് എഫ് ഐ സംസ്ഥാന സെക്രട്ടറി പി എം ആര്‍ഷോ. കുറുവടി തൂക്കി കേറിപ്പോരാന്‍ ഇത് ശാഖയല്ല യൂണിവേഴ്‌സിറ്റി സെനറ്റാണെന്ന് ആര്‍ഷോ പറഞ്ഞു.

Advertisment

ഇന്ന് നടന്ന സെനറ്റ് യോഗത്തിനെത്തിയവരെ എസ് എഫ് ഐ തടയുകയും തുടര്‍ന്ന് പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്യുകയുമുണ്ടായി. ഇതിനെ തുടര്‍ന്നാണ് പ്രതികരണവുമായി ആര്‍ഷോ എത്തിയത്. സെനറ്റ് യോഗത്തിനെത്തിയ ബാലന്‍ പൂതേരി അടക്കം ഗവര്‍ണറുടെ ഒന്‍പതു നോമിനികളെയാണ് പുറത്ത് തടഞ്ഞത്. പുതിയതായി സര്‍വകലാശാല സെനറ്റിലേക്ക് 18 പേരെയാണ് നോമിനേറ്റ് ചെയ്തിരുന്നത്.

പി എം ആര്‍ഷോ ഫേസ്ബുക്കില്‍ കുറിച്ചത്

‘അങ്ങ് പോന്നേക്ക് എന്ന് മൂത്ത സംഘി പറയുമ്പോ ഇടം വലം നോക്കാതെ കുറുവടി തൂക്കി കേറിപ്പോരാന്‍ ഇത് നിങ്ങള്‍ കബഡി നടത്തണ പറമ്പല്ല, യൂണിവേഴ്‌സിറ്റി സെനറ്റാണ്. ഇതിന്റെ ഗേറ്റ് കടക്കാന്‍ ശാഖയില്‍ നിന്ന് ഏമാന്‍ സീല്‍ പതിച്ച് കൊടുത്ത് വിട്ട കുറിപ്പടി പോരാ. അതുമായി മിഠായിത്തെരുവില്‍ ചെന്നാല്‍ നല്ല ഹല്‍വ കിട്ടും, കടപ്പുറത്തേക്ക് വച്ച് പിടിച്ചാ കാറ്റും കൊണ്ട് നുണഞ്ഞിരിക്കാം

kerala governer arif muhammad khan pm arsho
Advertisment