'പ്രതിപക്ഷ വിമർശനങ്ങളോട് പ്രതികരിക്കുമ്പോൾ മര്യാദ പാലിക്കുക': ബിജെപി എംപിമാർക്ക് പ്രധാനമന്ത്രിയുടെ ഉപദേശം

ഡിസംബര്‍ 13ലെ ലോക്സഭാ സുരക്ഷാ വീഴ്ചയില്‍ പ്രതിഷേധിക്കുകയും മുദ്രാവാക്യം വിളിക്കുകയും ചെയ്തതിന് 92 പ്രതിപക്ഷ എംപിമാരെ പാര്‍ലമെന്റിന്റെ ഇരുസഭകളില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്തതിന് തൊട്ടുപിന്നാലെയാണ് യോഗം.

New Update
modi g 20

പ്രതിപക്ഷം ഉന്നയിക്കുന്ന വിമര്‍ശനങ്ങള്‍ക്ക് മറുപടി പറയുമ്പോള്‍ മാന്യത പാലിക്കണമെന്ന് ബിജെപി എംപിമാരോട് പ്രധാനമന്ത്രി നരേന്ദ്ര മോദി. 'അവര്‍ സര്‍ക്കാരിനെ പിഴുതെറിയുന്നതിനെക്കുറിച്ചാണ് ചിന്തിക്കുന്നത്, എന്നാല്‍ ഞങ്ങള്‍ ഒരു രാഷ്ട്രം കെട്ടിപ്പടുക്കുന്നതിനെക്കുറിച്ചാണ് ചിന്തിക്കുന്നത്. വിമര്‍ശനങ്ങളോട് മാന്യത നിലനിര്‍ത്തുന്ന ഭാഷയില്‍ പ്രതികരിക്കുക,'' -പ്രധാനമന്ത്രി മോദി പറഞ്ഞു. ബിജെപി പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തില്‍ പങ്കെടുക്കാന്‍ പാര്‍ലമെന്റ് സമുച്ചയത്തിലെത്തിയപ്പോഴാണ് ബിജെപി എംപിമാരോട് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇക്കാര്യം ആവശ്യപ്പെട്ടത്. 

Advertisment

ഡിസംബര്‍ 13ലെ ലോക്സഭാ സുരക്ഷാ വീഴ്ചയില്‍ പ്രതിഷേധിക്കുകയും മുദ്രാവാക്യം വിളിക്കുകയും ചെയ്തതിന് 92 പ്രതിപക്ഷ എംപിമാരെ പാര്‍ലമെന്റിന്റെ ഇരുസഭകളില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്തതിന് തൊട്ടുപിന്നാലെയാണ് യോഗം. വിഷയത്തില്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ പ്രസ്താവനയും പ്രതിപക്ഷം ആവശ്യപ്പെട്ടിരുന്നു.  അതേസമയം നിയമസഭാ തിരഞ്ഞെടുപ്പിലെ തോല്‍വിയില്‍ പ്രതിപക്ഷം വലയുകയാണെന്നും നിരാശയില്‍ പാര്‍ലമെന്റ് സമ്മേളനം തടസ്സപ്പെടുത്തുകയാണെന്നും സംഭവവികാസത്തോട് പ്രതികരിച്ചുകൊണ്ട് പ്രധാനമന്ത്രി മോദി പറഞ്ഞു. 'ഇന്ത്യ ബ്ലോക്കിന്റെ ലക്ഷ്യം നമ്മുടെ സര്‍ക്കാരിനെ പുറത്താക്കുകയാണ്, എന്നാല്‍ ഞങ്ങളുടെ ലക്ഷ്യം രാജ്യത്തിന് ശോഭനമായ ഭാവി സൃഷ്ടിക്കുകയാണ്'-ബിജെപി യോഗത്തെ അഭിസംബോധന ചെയ്തുകൊണ്ട് പ്രധാനമന്ത്രി മോദി പറഞ്ഞു.

ചില പാര്‍ട്ടികള്‍ പാര്‍ലമെന്റിലെ സുരക്ഷാ ലംഘനത്തെ പിന്തുണക്കുന്ന തരത്തില്‍ ശബ്ദിക്കുന്നുണ്ടെന്നും അത് ലംഘനം പോലെ തന്നെ അപകടകരമാണെന്നും അദ്ദേഹം പറഞ്ഞു. പ്രതിപക്ഷത്തിന്റെ പെരുമാറ്റം 2024ലെ തിരഞ്ഞെടുപ്പില്‍ അവരുടെ എണ്ണം കുറയ്ക്കുമെന്നും, അതേസമയം ബിജെപി സംഖ്യയില്‍ നേട്ടമുണ്ടാക്കുമെന്നും പ്രധാനമന്ത്രി മോദി ഊന്നിപ്പറഞ്ഞു. അതേസമയം പ്രതിപക്ഷ സഖ്യമായ ഇന്ത്യ ബ്ലോക്ക് ഇന്ന് നിര്‍ണായക യോഗം  ചേരും. 2024ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ ബിജെപിയെ നേരിടാനുള്ള തന്ത്രം, സീറ്റ് വിഭജനം, സംയുക്ത പ്രചാരണത്തിനുള്ള ബ്ലൂപ്രിന്റ് തയ്യാറാക്കല്‍ എന്നിവയുള്‍പ്പെടെ വിവിധ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാനാണ് യോഗം ചേരുന്നത്. 

പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനത്തിനിടെ വിവിധ പ്രതിപക്ഷ പാര്‍ട്ടികളില്‍ നിന്നുള്ള 92 എംപിമാരെ സഭയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തിരുന്നു. ഈ സമ്മേളനത്തില്‍ സസ്പെന്‍ഡ് ചെയ്യപ്പെട്ട എംപിമാരുടെ ഏറ്റവും വലിയ കണക്കാണിത്. ഡിസംബര്‍ 13ന് ലോക്സഭയിലുണ്ടായ സുരക്ഷാ വീഴ്ചയില്‍ പ്രതിഷേധം നടത്തിയതിനും മുദ്രാവാക്യം വിളിച്ചതിനുമാണ് സഭാംഗങ്ങളെ സസ്പെന്‍ഡ് ചെയ്തത്. അശോക ഹോട്ടലിലാണ് യോഗം നടക്കുന്നത്. 

narendra modi
Advertisment