തിരുവള്ളുവര്‍ക്ക് ആദരമര്‍പ്പിച്ചു; കന്യാകുമാരിയിലെ ധ്യാനം പൂര്‍ത്തിയാക്കി പ്രധാനമന്ത്രി മടങ്ങി

ആദ്യത്തെ ദിവസം വിവേകാനന്ദ പ്രതിമയില്‍ പുഷ്പാര്‍ച്ചന നടത്തി, ശ്രീരാമകൃഷ്ണ പരമഹംസരുടെയും ശാരദാദേവിയുടെയും ചിത്രത്തിന് മുന്നില്‍ ആദരമര്‍പ്പിക്കുകയും ചെയ്താണ് ധ്യാനം ആരംഭിച്ചത്

author-image
ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Updated On
New Update
modi meditation.jpg

തിരുവനന്തപുരം: കന്യാകുമാരിയിലെ ധ്യാനം പൂര്‍ത്തിയാക്കി പ്രധാനമന്ത്രി നരേന്ദ്രമോദി വാരണാസിയിലേക്ക് തിരിച്ചു. അതീവസുരക്ഷയിലാണ് മോദിയുടെ മടക്കം. തിരുവള്ളുവരുടെ പ്രതിമയില്‍ ആദരമര്‍പ്പിച്ചാണ് പ്രധാനമന്ത്രി മടങ്ങിയത്. ധ്യാനത്തിന്റെ ദൃശ്യങ്ങള്‍ പ്രധാനമന്ത്രിയുടെ ഓഫീസ് പുറത്തുവിട്ടിരുന്നു.

Advertisment

ആദ്യത്തെ ദിവസം വിവേകാനന്ദ പ്രതിമയില്‍ പുഷ്പാര്‍ച്ചന നടത്തി, ശ്രീരാമകൃഷ്ണ പരമഹംസരുടെയും ശാരദാദേവിയുടെയും ചിത്രത്തിന് മുന്നില്‍ ആദരമര്‍പ്പിക്കുകയും ചെയ്താണ് ധ്യാനം ആരംഭിച്ചത്. സഭാമണ്ഡപത്തിലും ധ്യാനമണ്ഡപത്തിലും മോദി ധ്യാനത്തിലിരിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. അതീവ സുരക്ഷാ സംവിധാനങ്ങളോടെയാണ് മോദി മടങ്ങിപ്പോകാനൊരുങ്ങുന്നത്. തെരഞ്ഞെടുപ്പ് പ്രചാരണം അവസാനിച്ചതിന് ശേഷമാണ് മോദി വിവേകാനന്ദപ്പാറയില്‍ ധ്യാനമിരിക്കാനെത്തിയത്.

narendra modi
Advertisment