നിങ്ങളുടെ ധൈര്യവും ക്ഷമയും എല്ലാവരേയും പ്രചോദിപ്പിക്കുന്നു, 'ഇത് വലിയ സംതൃപ്തി നല്‍കുന്ന കാര്യം': ഉത്തരകാശി ദൗത്യത്തില്‍ അഭിനന്ദനവുമായി പ്രധാനമന്ത്രി

കഴിഞ്ഞ 17 ദിവസമായി സില്‍ക്യാരതുരങ്കത്തിനുള്ളില്‍ കുടുങ്ങിയ 41 തൊഴിലാളികളെയും ഇന്ന് രാത്രിയോടെ സുരക്ഷിതമായി പുറത്തെത്തിച്ചിരുന്നു.

author-image
shafeek cm
New Update
modi g 20

ഉത്തരകാശിയിലെ രക്ഷാദൗത്യത്തിന്റെ വിജയത്തില്‍ അഭിനന്ദനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇത് വലിയ സംതൃപ്തിയുടെ കാര്യമാണ്. രക്ഷാപ്രവര്‍ത്തനത്തിന്റെ വിജയം എല്ലാവരേയും ആഴത്തില്‍ സ്പര്‍ശിക്കുന്നതാണ്. നിങ്ങളുടെ ധൈര്യവും ക്ഷമയും എല്ലാവരേയും പ്രചോദിപ്പിക്കുന്നുവെന്നും അദ്ദേഹം എക്സില്‍ കുറിച്ചു. നീണ്ട കാത്തിരിപ്പിനൊടുവില്‍ തൊഴിലാളികള്‍ തങ്ങളുടെ പ്രിയപ്പെട്ടവരുമായി ഒത്തുചേരുമെന്നത് അവിശ്വസനീയമാംവിധം സംതൃപ്തി നല്‍കുന്നതാണ്. ഈ വെല്ലുവിളി നിറഞ്ഞ സമയത്ത് ഈ കുടുംബങ്ങളെല്ലാം കാണിച്ച ക്ഷമയും ധൈര്യവും മതിയാകില്ലെന്നും മോദി പറഞ്ഞു. 

Advertisment

കഴിഞ്ഞ 17 ദിവസമായി സില്‍ക്യാരതുരങ്കത്തിനുള്ളില്‍ കുടുങ്ങിയ 41 തൊഴിലാളികളെയും ഇന്ന് രാത്രിയോടെ സുരക്ഷിതമായി പുറത്തെത്തിച്ചിരുന്നു. എന്‍ഡിആര്‍എഫിന്റെ റാറ്റ് ഹോള്‍ മൈനിംഗ് ടീമുകളാണ് ഇവരെ പുറത്തെടുത്തത്. ആദ്യത്തെ തൊഴിലാളിയെ പുറത്തെത്തിച്ച് ഒരു മണിക്കൂറിനുള്ളിലാണ് രക്ഷാദൗത്യം പൂര്‍ത്തിയാക്കിയത്. 'ഉത്തര്‍കാശിയിലെ ഞങ്ങളുടെ സഹപ്രവര്‍ത്തകര്‍ക്കായുള്ള രക്ഷാപ്രവര്‍ത്തനത്തിന്റെ വിജയം എല്ലാവരേയും ആഴത്തില്‍ സ്പര്‍ശിക്കുന്നു. തുരങ്കത്തില്‍ കുടുങ്ങിയവരോട്, നിങ്ങളുടെ ധൈര്യവും ക്ഷമയും എല്ലാവരേയും പ്രചോദിപ്പിക്കുന്നുവെന്ന് ഞാന്‍ പറയാന്‍ ആഗ്രഹിക്കുന്നു. നിങ്ങള്‍ക്കെല്ലാവര്‍ക്കും നല്ല ആരോഗ്യവും സന്തോഷവും നേരുന്നു. വേഗത്തില്‍ സുഖം പ്രാപിക്കുക, പ്രധാനമന്ത്രി എക്സില്‍ പറഞ്ഞു.

പുറത്തെത്തിച്ച തൊഴിലാളികളെ ചികിത്സയ്ക്കായി ആദ്യം തുരങ്കത്തിനുള്ളില്‍ തയ്യാറാക്കിയ താല്‍ക്കാലിക ആശുപത്രിയിലേക്ക് മാറ്റി. പ്രാഥമിക ചികിത്സ നല്‍കിയ ശേഷം ഇവരെ ആംബുലന്‍സുകളില്‍ വിദഗ്ധ ചികിത്സയ്ക്കായി മാറ്റി. നേരത്തെ രക്ഷാപ്രവര്‍ത്തനം ആരംഭിച്ചത് മുതല്‍ മോദി ഉത്തരാഖണ്ഡ് അധികൃതരുമായി നിരന്തരം ബന്ധപ്പെട്ടിരുന്നു. തൊഴിലാളികളെ പുറത്തെത്തിച്ചതോടെ മോദി മുഖ്യമന്ത്രി പുഷ്‌കര്‍ സിംഗ് ധാമിയെ വിളിച്ച് അഭിനന്ദിച്ചു. തൊഴിലാളികളുടെ ആരോഗ്യത്തെ കുറിച്ചും അവര്‍ക്ക് നല്‍കുന്ന ചികിത്സയെ കുറിച്ചും പ്രധാനമന്ത്രി മുഖ്യമന്ത്രിയോട് തിരക്കി. 

സില്‍ക്യാര തുരങ്കം തകര്‍ന്നതോടെ 60 മീറ്റര്‍ നീളത്തില്‍ അവശിഷ്ടങ്ങള്‍ മൂടിയതാണ് തൊഴിലാളികള്‍ക്ക് തിരിച്ചടിയായത്. 41 പേര്‍ തുര രക്ഷാപ്രവര്‍ത്തകരും വിദഗ്ധരും സര്‍ക്കാര്‍ ഉദ്യോഗസ്ഥരും സ്ഥലത്തേക്ക് കുതിച്ചെത്തി. വിദേശത്ത് നിന്നടക്കം വിദഗ്ധരെത്തിയാണ് രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കിയത്. അവസാന ഘട്ടത്തില്‍ തൊഴിലാളികളെ പുറത്തെത്തിക്കാന്‍ ദേശീയ ദുരന്തനിവാരണ സേനയുടെ (എന്‍ഡിആര്‍എഫ്) മൂന്ന് ടീമുകള്‍ തുരങ്കത്തിനുള്ളിലേക്ക് പോയിരുന്നു.

uttarkashi
Advertisment