/sathyam/media/media_files/szV98W6TnkwefGPuaD2X.jpg)
യൂത്ത് കോണ്‍ഗ്രസുകാര്‍ക്കെതിരായ വ്യാജരേഖ കേസില്‍ സംസ്ഥാന പ്രസിഡന്റ് രാഹുല്‍ മാങ്കൂട്ടത്തിലിനെ പോലീസ് ഇന്ന് ചോദ്യം ചെയ്യും. രാവിലെ പത്തു മണിക്ക് മ്യൂസിയം സ്റ്റേഷനില്‍ ഹാജരാകാനാണ് നോട്ടീസ് നല്‍കിയിരിക്കുന്നത്. ചോദ്യം ചെയ്യലിന് ഹാജരാകുമെന്ന് രാഹുല്‍ അറിയിച്ചിട്ടുണ്ട്. കന്റോണ്‍മെന്റ് അസി. കമ്മീഷണറുടെ നേതൃത്വത്തിലായിരിക്കും ചോദ്യം ചെയ്യല്‍.
അതേസമയം യൂത്ത് കോണ്‍ഗ്രസ് തിരഞ്ഞെടുപ്പില്‍ വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് ഉപയോഗിച്ചിട്ടുണ്ട് എന്ന് പോലീസ് തിരഞ്ഞെടുപ്പ് കമ്മീഷന് റിപ്പോര്‍ട്ട് നല്‍കി. വിവിധ സ്ഥലങ്ങളില്‍ പല രൂപത്തിലാണ് ക്രമക്കേട് നടന്നിരിക്കുന്നത്. അതിനാല്‍ വിശദമായ അന്വേഷണം നടന്നു വരുകയാണെന്നും കമ്മീഷനെ അറിയിച്ചു.
നാല് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് ജാമ്യം നല്‍കിയ സിജെഎം കോടതി വിധിക്കെതിരെ അപ്പീല്‍ നല്‍കാനും പോലീസ് തീരുമാനിച്ചു. നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം. ഇന്ന് ജില്ലാ കോടതിയില്‍ അപ്പീല്‍ നല്‍കും. അന്വേഷണ സംഘത്തിനെതിരായ പരാമര്‍ശം റദ്ദാക്കണമെന്നും അപ്പീലില്‍ പ്രോസിക്യൂഷന്‍ ആവശ്യപ്പെടും.
എന്നാല്‍ യൂത്ത് കോണ്‍ഗ്രസ് വ്യാജ തിരിച്ചറിയല്‍ രേഖ കേസിലെ മുഖ്യസൂത്രധാരന്‍ ജെയ്സണ്‍ തോമസ് ഒളിവിലാണെന്ന് പോലീസ്. തൃക്കരിപ്പൂര്‍ ഈസ്റ്റ് എളേരി മണ്ഡലം വൈസ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട ജെയ്സണ്‍ തോമസാണ് മദര്‍ കാര്‍ഡ് ഉപയോഗിച്ച് വ്യാജ കാര്‍ഡുകളുടെ നിര്‍മ്മാണം തുടങ്ങിയതെന്ന് പോലീസ് പറയുന്നു. ഇയാള്‍ക്കെതിരെ നിര്‍ണായക തെളിവ് ലഭിച്ചതിന് പിന്നാലെ അന്വേഷണം വ്യാപിച്ചപ്പോള്‍ ഒളിവില്‍ പോവുകയായിരുന്നു.
യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ അബി വിക്രം, ഫെന്നി നൈനാന്‍, ബിനില്‍ ബിനു, വികാസ് കൃഷ്ണ എന്നിവര്‍ക്കാണ് കോടതി ഇടക്കാല ജാമ്യം അനുവദിച്ചത്. തുറന്ന കോടതിയില്‍ കേസ് കേള്‍ക്കുന്നതിനു വേണ്ടിയാണ് ജാമ്യം നല്‍കിയത്. ഉപാധികളോടെയാണ് നാലുപ്രതികള്‍ക്കും ഇടക്കാല ജാമ്യം നല്‍കിയത്. ഇന്ന് 11 മണിക്ക് നാല് പ്രതികളും കോടതിയില്‍ ഹാജരാകണം.
അഭി വിക്രം യൂത്ത് കോണ്‍?ഗ്രസ് പത്തനംതിട്ട ജില്ലാ സെക്രട്ടറിയായിരുന്നു. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട രാഹുല്‍ മാങ്കൂട്ടത്തിന്റെ അടുത്ത അനുയായികളാണ് പിടിയിലായത്. ഇവരില്‍ നിന്നു വ്യാജ തിരിച്ചറിയല്‍ രേഖകള്‍ കണ്ടെടുത്തു. അഭി വിക്രമിന്റെ ലാപ് ടോപ്പും മൊബൈല്‍ ഫോണുമടക്കം പിടിച്ചെടുത്തിട്ടുണ്ട്. ഇവ ഉപയോ?ഗിച്ച് വ്യാജ തിരിച്ചറിയല്‍ രേഖകളുണ്ടാക്കിയെന്നാണ് സംശയിക്കുന്നത്. ശാസ്ത്രീയ പരിശോധനകള്‍ക്ക് ശേഷമായിരിക്കും പൊലീസിന്റെ തുടര്‍ നടപടികള്‍.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us