വിഡി സതീശന് പഞ്ചസാര കൊണ്ട് തുലാഭാരം; വഴിപാട് നേര്‍ന്നത് കോണ്‍ഗ്രസ്സ് പ്രവര്‍ത്തകര്‍

ഒരു മണിക്കൂര്‍ സമയം പൂജാ കര്‍മ്മങ്ങള്‍ക്കായി ക്ഷേത്രത്തില്‍ ചിലവഴിച്ച അദ്ദേഹം ക്ഷേത്രത്തില്‍ നിന്ന് പ്രഭാതഭക്ഷണവും കഴിച്ചാണ് മടങ്ങിയത്.

New Update
thulabharam vd satheesan.jpg

പ്രതിപക്ഷ നേതാവ് വിഡി സതീശന് 75 കിലോ പഞ്ചസാര കൊണ്ട് നെല്ലുവായ് ധന്വന്തരീ ക്ഷേത്രത്തില്‍ തുലാഭാരം. കഴിഞ്ഞ ലോക്സഭ നിയമസഭാ തെരഞ്ഞെടുപ്പിനിടെയാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വഴിപാട് നേര്‍ന്നത്. 75 കിലോ പഞ്ചസാരകൊണ്ട് പുറപ്പള്ളി കാവ് ഭവതി ക്ഷേത്രത്തിലാണ് തുലാഭാരം നടന്നത്. തുടര്‍ന്ന് ക്ഷേത്രം തന്ത്രിയില്‍ നിന്ന് പ്രതിപക്ഷ നേതാവ് പ്രസാദം സ്വീകരിച്ചു.

Advertisment

ഒരു മണിക്കൂര്‍ സമയം പൂജാ കര്‍മ്മങ്ങള്‍ക്കായി ക്ഷേത്രത്തില്‍ ചിലവഴിച്ച അദ്ദേഹം ക്ഷേത്രത്തില്‍ നിന്ന് പ്രഭാതഭക്ഷണവും കഴിച്ചാണ് മടങ്ങിയത്. ഗുരുവായൂര്‍ ക്ഷേത്രത്തിലും വി.ഡി. സതീശന്‍ തുലാഭാരം നടത്തിയിരുന്നു. അന്ന് വെണ്ണ , കദളി പഴം , പഞ്ചസാര എന്നിവ കൊണ്ട് ഒന്നിച്ചാണ് തുലാഭാരം നടത്തിയത്. പ്രതിപക്ഷ നേതാവ് തന്നെയാണ് തുലാഭാരം നടത്താനുള്ള വസ്തുക്കള്‍ കൊണ്ട് വന്നത്.

vd satheesan response
Advertisment